തൃശൂര്‍: മേള ആചാര്യന് കേളത്ത് അരവിന്ദാക്ഷന് മാരാര്‍ (83) അന്തരിച്ചു. 40 വര്‍ഷത്തിലേറെയായി തൃശൂര്‍ പൂരത്തിന്റെ ഭാഗമായിരുന്നു അദേഹം. ഇലഞ്ഞിത്തറ മേളത്തില്‍ ദീര്‍ഘകാലം പെരുവനത്തിന്റെ വലം തലയായി നിന്ന വ്യക്തിയാണ് വിടവാങ്ങിയത്.
അച്ഛന് മാക്കോത്ത് ശങ്കരന് കുട്ടി മാരാരായിരുന്നു ഗുരു. പിന്നാലെ പതിനാറാം വയസ്സില്‍ തൃശൂര്‍ പൂരത്തോടൊപ്പമുള്ള യാത്ര ആരംഭിച്ചു. എണ്‍പതാം വയസ്സില്‍ വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്നങ്ങളാല്‍ തൃശൂര്‍ പൂരത്തിലെ മേളത്തില്‍ നിന്നും സ്വയം പിന്‍വാങ്ങി അദേഹത്തിന് കേരള സംഗീത നാടക അക്കാദമി പുരസ്കാരം ഉള്‍പ്പടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
Discussion about this post