ചവറ: ചട്ടമ്പിസ്വാമിയുടെയും കുമ്പളത്ത് ശങ്കുപ്പിള്ളയുടേയും മഹത്വം മനസിലാക്കാന്‍ നാം നന്നേ താമസിച്ചു പോയെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്. പന്മന ആശ്രമത്തില്‍ ചട്ടമ്പിസ്വാമികളുടെ സമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി ആശ്രമം സ്ഥാപകന്‍ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസത്തിലൂടെ മുന്നോട്ടു പോകാന്‍ ചട്ടമ്പിസ്വാമികളും വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ശ്രീനാരായണഗുരുവും ആഹ്വാനം ചെയ്തത് അനാചാരത്തെയും അന്ധവിശ്വാസത്തെയും അമര്‍ച്ച ചെയ്യാന്‍ കാരണമായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബംഗാള്‍ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് തന്നെ വലിച്ച് താഴെയിടാന്‍ പലരും ശ്രമിക്കുന്നു. താന്‍ അങ്ങനെയൊന്നും വീഴുമെന്ന് ആരും കരുതേണ്ട. ചട്ടമ്പി സ്വാമിയുടെയും കുമ്പളത്ത് ശങ്കുപിള്ളയുടെയും പ്രവര്‍ത്തനശൈലിയാണ് തന്റേത്. കൊല്ലത്തുകാരനായ തന്റെയടുത്ത് ഇതൊന്നും വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എംപി അധ്യക്ഷനായി. മഹാഗുരു വര്‍ഷം സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ വേണുഗോപാല്‍, കവി കുരീപ്പുഴ ശ്രീകുമാര്‍, സിപിഐ ദേശീയ കൗണ്‍സില്‍ അംഗം പ്രകാശ് ബാബു, സ്വാമി കൃഷ്ണമയാനന്ദതീര്‍ത്ഥ പാദര്‍, അരുണ്‍ അരവിന്ദ് എന്നിവര്‍ സംസാരിച്ചു.
Discussion about this post