പൂഞ്ച് ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട രണ്ട് ഭീകരരുടെ രേഖാചിത്രം സൈന്യം പുറത്ത് വിട്ടു. ഇവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 20 ലക്ഷം രൂപ ഇനാം നല്‍കുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. ചൈനീസ് സഹായത്തോടെ പാക് ഭീകരര്‍ ആണ് പൂഞ്ച് ഭീകരാക്രമണത്തിന് പിന്നിലെന്നാണ് ലഭിച്ചിരിക്കുന്ന സൂചന.
ചൈനീസ് നിര്‍മിത M4A1, Type561 അസോള്‍ട്ട് റൈഫിളുകളുകളാണ് ആക്രമണം നടത്താനായി ഭീകരര്‍ ഉപയോഗിച്ചത്. ചൈനീസ് സൈബര്‍ വാര്‍ഫയര്‍ വിദഗ്ധര്‍ കഴിഞ്ഞ ആഴ്ച പാകിസ്താന്‍ സൈന്യത്തിന്റെ സ്ട്രാറ്റജിക് പ്ലാനിങ് ഡിവിഷന്‍ സന്ദര്‍ശിച്ചിരുന്നത് ഈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയുടെ ഭാഗമായാണ് എന്നാണ് കരുതപ്പെടുന്നത്.
സുരന്‍കോട്ടിലെ സനായി ഗ്രാമത്തില്‍ വെച്ചായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു സൈനികന്‍ വീരമൃത്യു വരിക്കുകയും 4 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയതിരുന്നു. അതില്‍ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള മൂന്ന് സൈനികര്‍ ബേസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ സൈനികരുടെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post