ചൈനയിലെ സിയാൻ (Xi’an) എന്ന സ്ഥലത്തുള്ള സോങ്‌നാൻ (Zhongnan) പർവതനിരകളിലെ ഗു ഗുവാനിയിൻ (Gu Guanyin) ബുദ്ധക്ഷേത്രത്തിൻ്റെ മതിലുകൾക്കുള്ളിലാണ് 1400 വർഷം പഴക്കമുള്ള ഈ ജിങ്കോ (Ginkgo) മരം സ്ഥിതി ചെയ്യുന്നത്. എല്ലാ ശരത്കാലത്തും ഈ വൃക്ഷത്തിലെ പച്ച ഇലകൾ മഞ്ഞനിറമാവുകയും, ക്ഷേത്രമുറ്റത്ത് ഇലകളാൽ സ്വർണ മഴ പെയ്യിക്കുകയും ചെയ്യുന്നു. 20 മീറ്റർ ഉയരവും 3 മീറ്ററിലധികം വീതിയുമുള്ള ഈ മരത്തിൻ്റെ ചുവട്ടിലാണ് ബുദ്ധ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
താങ് രാജവംശത്തിലെ (Tang Dynasty) ചൈനീസ് ചക്രവർത്തി ലി ഷിമിൻ്റെ (Li Shimin, 618-907) ഭരണകാലത്താണ് ഈ വൃക്ഷം നട്ടുപിടിപ്പിച്ചത് എന്ന് വിശ്വസിക്കുന്നു.
ശരത്കാല വിസ്മയമായ ഈ മരം വർഷങ്ങൾക്കിപ്പുറവും യാതൊരു മാറ്റവും കൂടാതെ നിൽക്കുന്നതിനാൽ ഇതിനെ ജീവനുള്ള ഫോസിൽ എന്ന് ഒരു പറ്റം ഗവേഷകർ വിളിക്കുന്നു. ജിങ്കോ ബിലോബ (Ginkgo biloba) എന്ന ഈ വൃക്ഷം ജിങ്കോഫൈറ്റ (Ginkgophyta) എന്ന ഇനത്തിലെ ശേഷിക്കുന്ന ഒരേയൊരവശേഷിപ്പാണ്. മറ്റുള്ളവർക്കെല്ലാം വംശനാശം സംഭവിച്ചു. ഇലകളുടെ നിറങ്ങൾക്കപ്പുറം പരമ്പരാഗത ചൈനീസ് മരുന്നുകളുടെ ഉറവിടം കൂടിയാണ് ഈ വൃക്ഷം.
സവിശേഷമായ ഗന്ധമുള്ള ഈ മരങ്ങൾ പുരാതനകാലത്ത് കുടുംബത്തിന്റെ ആഡിത്യം വിളിച്ചറിയിക്കുന്ന ചിഹ്നമായും ഉപയോഗിച്ചിരുന്നു. ഇപ്പോൾ സെൻ (Zen) ആശ്രമത്തിൻ്റെ പരിരക്ഷണയിൽ ഉള്ള ഈ
വൃക്ഷം സ്റ്റേറ്റ് കൗൺസിൽ ഓഫ് ചൈനയുടെ ഹാൻ ചൈനീസ് ഏരിയയിലെ പ്രധാന ദേശീയ ബുദ്ധ ക്ഷേത്രങ്ങളിൽ ഒന്നാണ്.
Discussion about this post