ജൂണ്‍ 5 പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പര്യാവരണ്‍ സംരക്ഷണ്‍ ഗതിവിധിയുടെ ആഭിമുഖ്യത്തില്‍ തിരുവല്ലയിൽ ഒരാഴ്ച നീളുന്ന പരിസ്ഥിതി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരില്‍ തിരുവല്ലയിലെ പോലീസ്, മോട്ടോര്‍ വാഹന വകുപ്പ്, വൈദ്യുതി വകുപ്പ് എന്നീ സര്‍ക്കാര്‍ വകുപ്പുകളുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും ക്ലബ്ബുകളുടെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. മെയ് 30-ന് ആരംഭിച്ച് ജൂണ്‍ 5-ന് പരിസ്ഥിതി വാരാചരണം സമാപിക്കും.
മേയ് 30-ന് – പുഴ തേടി യാത്ര – തിരുവല്ല നഗരഹൃദയത്തിലെ ചന്തത്തോടിന്റെ വീണ്ടെടുപ്പിന് വേണ്ടി പ്രദേശവാസികളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്നു
മേയ് 31-ന് – പരിസ്ഥിതിക്ക് മതമില്ല – അമ്പലപ്പുഴ-തിരുവല്ല സംസ്ഥാന പാതയ്ക്കരികില്‍ കച്ചേരിപ്പടി കവലയ്ക്കു സമീപം തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തെ വിവിധ മതമേലധ്യക്ഷന്‍മാര്‍ ചേര്‍ന്ന് ആദരിക്കുന്നു
ജൂണ്‍ 1-ന് – ഭൂമിയുടെ ശ്വാസകോശങ്ങള്‍ സംരക്ഷിക്കുക – കടപ്രയിലെ അതിപുരാതനമായ കാവ് സന്ദര്‍ശിച്ച് കാവിന് സമീപം സെമിനാറും (വിഷയം- കാവുകള്‍ ഭൂമിയുടെ ശ്വാസകോശങ്ങള്‍) പരിസ്ഥിതി കവിതകളുടെ ആലാപനവും
ജൂണ്‍ 2-ന് – സൈക്കിള്‍ റാലി – ‘ചവുട്ടി നേടാം ആരോഗ്യം, കരുതാം പരിസ്ഥിതിയെ’ എന്ന സന്ദേശവുമായി
തിരുവല്ല കുരിശുകവലയില്‍ നിന്നും തുടങ്ങി അഞ്ചല്‍കുറ്റിയിലെ മുനിസിപ്പല്‍ പാര്‍ക്കു വരെ (തിരുവല്ല പോലീസിന്റെ സഹകരണത്തോടെ)
ജൂണ്‍ 3-ന് – ഇലക്ട്രിക് സ്‌കൂട്ടര്‍ റാലി – പരിസ്ഥിതി മലിനീകരണത്തിനെതിരെ ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് സ്ഥിതി ചെയ്യുന്ന റെവന്യു ടവര്‍ മുതല്‍ ദീപ ജംഗ്ഷന്‍ ചുറ്റി, പ്രൈവറ്റ് സ്റ്റാന്‍ഡ് വഴി കെ.എസ്.ആര്‍.ടി.സി. ടെര്‍മിനലിന് എതിര്‍വശത്തെ വൈദ്യുതി വകുപ്പ് ഓഫീസ് വരെ (മോട്ടോര്‍ വാഹന വകുപ്പ്, കെ.എസ്.ഇ.ബി. എന്നിവരുടെ സഹകരണത്തോടെ)
ജൂണ്‍ 4-ന്- തുണി സഞ്ചി വിതരണം – അമിതമായ പ്ലാസ്റ്റിക് ഉപയോഗത്തിനെതിരെ ബോധവത്കരണവുമായി തിരുവല്ല കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡ്, പ്രൈവറ്റ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍
ജൂണ്‍ 5-ന്- വ്യക്ഷ വ്യാപന പദ്ധതി – ശാഖ, ബാലഗോകുലം എന്നിവയുടെയും മറ്റ് പരിവാര്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ സ്വന്തം സ്ഥലങ്ങള്‍ വൃക്ഷത്തൈ നടീല്‍.
സഹകരിക്കുന്ന സംഘടനകള്‍, ക്ലബ്ബുകള്‍- തപസ്യ, ബാലഗോകുലം, അയുദ്ധ്, ക്രിസ് ഗ്ലോബല്‍ ട്രേഡേഴ്‌സ്, നന്മമരം ഫൗണ്ടേഷന്‍, താപ്പാസ് മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി, ശ്രീവല്ലഭസേന, സംസ്‌കൃതി, തിരുവിതാംകൂര്‍ ചാരിറ്റബിള്‍ സൊസൈറ്റി.
Discussion about this post