മൂന്ന് നൂറ്റാണ്ട് മുമ്പ് ഇതേ ദിനത്തിലാണ് അഹല്യ പിറന്നത്. മുനിശാപമേറ്റ് ശിലയായിത്തീർന്ന അഹല്യയല്ല, അനേകം ചരിത്രസ്മൃതികൾക്ക് മോക്ഷം നല്കിയ അഹല്യ….
മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ഒരു ചെറു ഗ്രാമത്തിൽ പിറന്ന്
ഗ്രാമക്ഷേത്രത്തിൽ പൂനുള്ളിയും മാലകെട്ടിയും വളർന്ന ഒരു സാധാരണ പെൺകുട്ടി മാൾവ യുടെ മഹാറാണിയായ കഥയാണത്.
മൂന്ന് പതിറ്റാണ്ട് കൊണ്ട് മാൾവയുടെ ജീവിതത്തെയാകെ സമൃദ്ധിയിലേക്ക് നയിച്ച ക്ഷേമരാജ്യ സംസ്ഥാപകയുടെ കഥ..
മതവെറിയും ആർത്തിയും അധിനിവേശവും തകർത്തെറിഞ്ഞ മഹാക്ഷേത്രങ്ങൾ പുനരുദ്ധരിച്ച അഹല്യയുടെ കഥ ….
കാശി വിശ്വനാഥ ക്ഷേത്രം ഉയിർത്തത് അവളുടെ തപസ്സിൽ നിന്നാണ്…..
പാവനയായ ഗംഗയുടെ തീരത്ത് ആരതിക്കായ് പടിക്കെട്ടുകൾ പണിതത് അവളുടെ കരുത്തിലാണ്….
മോക്ഷം തേടി വാരാണസീ പുരേശനത്തേടിയെത്തുന്നവർക്ക് മണികർണികാ ഘട്ട് എന്ന മോക്ഷഭൂമി ഒരുക്കിയത് അഹല്യയാണ്…..
അയോദ്ധ്യയിലെ സരയൂ ഘട്ട് ജനിച്ചത് ആ ഭവ്യ ഭാവനയിൽ നിന്നാണ്…..
സോമനാഥൻ പുനർജനിച്ചത് അഹല്യയുടെ ഭക്തിയിലാണ്…
രാമേശ്വരത്ത്, ഗയയിൽ, ഗംഗോത്രിയിൽ, ദ്വാരകയിൽ, ജഗന്നാഥപുരിയിൽ…
ധർമ്മശാലകളായി, അന്ന ക്ഷേത്രങ്ങളായി, പടിക്കിണറുകളായി, സ്നാനഘട്ടങ്ങളായി, കൽവിളക്കുകളായി, കൊടിമരങ്ങളായി….. എവിടെയും അഹല്യയുടെ അടയാളങ്ങൾ ……. ഏകഭാരതത്തിൻ്റെ, പവിത്ര ഭാരതത്തിൻ്റെ മായാ മുദ്രകൾ…..
ഭാരതം തീർത്ഥ ക്ഷേത്രമാണെന്ന് പ്രഖ്യാപിച്ച ലോക ചരിത്രത്തിലെ ഏറ്റവും കരുത്തുറ്റ മഹാറാണിക്ക് ഇന്ന് ജയന്തിനാൾ
ലോകമാതാ ദേവി അഹല്യാ ബായി ഹോൾക്കറുടെ
299-ാമത് ജയന്തി …..
ത്രിശതാബ്ദി വർഷത്തിൽ
ആ ധീര സ്മൃതിയിൽ..
Discussion about this post