അങ്കമാലി: സക്ഷമയുടെ പ്രവർത്തനങ്ങൾ ഈശ്വരൻ്റെ കയ്യൊപ്പ് കാണുന്നതായി അങ്കമാലി അൽഫോൻസാ സദൻ സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പാൽ സി. സുദീപ അഭിപ്രായപ്പെട്ടു. ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന സക്ഷമ യുടെ സ്ഥാപക ദിന ആഘോഷങ്ങൾ അങ്കമാലി കിടങ്ങൂർ അൽഫോസാ സദൻ സ്പെഷ്യൽ സ്കൂളിൽ സി.സുദീപ ഉൽഘാടനം ചെയ്തു. സക്ഷമ ആലുവ താലൂക്ക് പ്രസിഡൻ്റ് പ്രേംനാഥ് പുതിയേടം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന സംഘടന സെക്രട്ടറി വി.വി.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ജലജ ടീച്ചർ,കലാഭവൻ ജയൻ, ജിഷ സജീവ് , ഹരി എടത്തല എന്നിവർ പ്രസംഗിച്ചു. ഭിന്നശേഷി രംഗത്തെ നിസ്തുല സേവനത്തിന് സി.സുദിപയേയും സി.ആൻജിയോ എന്നിവരേയും സക്ഷമ ആദരിച്ചു. തുടർന്ന് ആൽഫോസാ സദൻ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു. സക്ഷമ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം. കൃഷ്ണകുമാർ ജില്ലാ സംഘടന സെക്രട്ടറി അനിൽകുമാർ പി.എ., എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. വിദ്യാർത്ഥികൾക്ക് മധുര പലഹാരവും ഉച്ചഭക്ഷണവും നൽകി.
Discussion about this post