ജോധ്പൂര്‍(രാജസ്ഥാന്‍): ജോധ്പൂരില്‍ വര്‍ഗീയകലാപത്തിന് ആസൂത്രിത ശ്രമം നടന്നതിന് തെളിവുകള്‍. പ്രദേശത്തെ ചില വീടുകളിലെ ടെറസുകളില്‍ കല്ലുകള്‍ ശേഖരിച്ച് സൂക്ഷിച്ചതായി ഡ്രോണ്‍ പരിശോധനയില്‍ കണ്ടെത്തി. ആയുധങ്ങള്‍ സമാഹരിച്ചതിന് ശേഷമാണ് സൂര്‍സാഗറിലെ തര്‍ക്കഭൂമിയില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ പ്രകോപനം സൃഷ്ടിച്ച് കടന്നുകയറിയതെന്ന് വ്യക്തമായി. പതിനഞ്ച് വര്‍ഷമായി ധാരണയുടെ അടിസ്ഥാനത്തില്‍ അടച്ചിട്ടിരുന്ന ഗേറ്റ് അക്രമികള്‍ തുറക്കുകയും പ്രതിഷേധിച്ചവരുടെ നേരെയും സമീപത്തെ ക്ഷേത്രത്തിന് നേരെയും സംഘടിതമായി കല്ലെറിയുകയുമായിരുന്നു.
പോലീസിന്റെ സമയോചിത ഇടപെടലില്‍ പ്രദേശം ഇപ്പോള്‍ ശാന്തമാണ്. സുര്‍സാഗര്‍, പ്രതാപ് നഗര്‍, സദര്‍, ദേവ് നഗര്‍, രാജീവ് ഗാന്ധി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനിടെ ജോധ്പൂര്‍ മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ അക്രമമമാണിത്. 2019 ഏപ്രിലിലും 2022 ജൂണിലും സുര്‍സാഗറില്‍ സംഘര്‍ഷമുണ്ടായിരുന്നു. 2019 ഏപ്രിലില്‍ രാമനവമി ഘോഷയാത്രയ്ക്ക് ശേഷം മടങ്ങുകയായിരുന്ന യുവാക്കളെ സംഘം ചേര്‍ന്ന് അക്രമിച്ചതാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. പരശുരാമ ജയന്തി ദിനമായ 2022 മെയ് 2 ന് ജോധ്പൂരില്‍ അക്രമമുണ്ടായി. 2022 ജൂണില്‍ സുര്‍സാഗറിലെ രാജാറാം സര്‍ക്കിളിലും കലാപത്തിന് ശ്രമമുണ്ടായിരുന്നു.
Discussion about this post