ചാലക്കുടി: കുമാരിസംഗമം കുടുതല്‍ തലങ്ങളില്‍ വലിയ സംഗമങ്ങളായി മാറണമെന്നും, കുമാരിമാര്‍ ഭാവിയുടെ വാഗ്ദാനങ്ങളായി നാടിന്റെ കരുത്തായി മാറട്ടെയെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചര്‍ പറഞ്ഞു. ചാലക്കുടിയില്‍ നടന്ന സംസ്ഥാന കുമാരി സംഗമമായ മുകുളം 2024ല്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു.
യുവജനത ലഹരിക്കടിമപ്പെടുന്ന കാലത്ത് ഓരോരുത്തരും സ്വയം നിയന്ത്രിക്കണം. കരുത്താകാന്‍ കരുതലാകാന്‍ കുമാരിമാര്‍ എന്ന സന്ദേശവുമായി മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ചാലക്കുടി രാജീവ് ഗാന്ധി ടൗണ്‍ ഹാളില്‍ നടത്തിയ കുമാരി സംഗമം മുകുളം 2024 മഹാസമ്മേളനമായി മാറി.
ഗായിക രേണുക ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ മഹിള ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ബിന്ദു മോഹന്‍ അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരി അലീന അനബെല്ലി കരുത്തും കരുതലും എന്ന വിഷയത്തില്‍ ക്ലാസെടുത്തു. സംസ്ഥാന സമിതി അംഗം അലീന പൊന്നു, സംഘാടക സമിതി വൈസ് ചെയര്‍പേഴ്സണ്‍ മീനാക്ഷി ജയദാസ്, സംസ്ഥാന സംയോജിക ഡോ. സിന്ധു രാജീവ്, അമൃത ലക്ഷ്മി എന്നിവര്‍ സംസാരിച്ചു.ഹൃദ്യ ഷിനിലിന്റെ നേതൃത്വത്തില്‍ കൊടകര വാസുപുരം കോട്ടായി കാരണവര്‍ വനിത കാവടി സംഘം അവതരിപ്പിച്ച കാവടി ചിന്തും അവതരിപ്പിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി.ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ കെ.പി.അജ്ഞന, സംസ്ഥാന ജനറല്‍ സെക്രട്ടറി ഷീജ ബിജു, ജില്ലാ ജനറല്‍ സെക്രട്ടറി ഷൈന പുഷ്പാകരന്‍ തുടങ്ങിയവരും സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി കുമാരി സമിതിയുടെ പ്രവര്‍ത്തനം എല്ല ജില്ലകളിലും കൂടുതല്‍ സജീവമാക്കുന്നതിനായി ജില്ലാ സംയോജികമാരെയും തെരഞ്ഞെടുത്തു.
Discussion about this post