ന്യൂഡൽഹി: എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം നേടിയത് റിഷഭ് ഷെട്ടിയാണ്. കാന്താര എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് പുരസ്കാരം.മികച്ച നടിയ്‌ക്കുള്ള പുരസ്കാരം നിത്യ മേനോനും മാനസി പരേഗും പങ്കിട്ടു. തിരുചിത്രമ്പലം എന്ന ചിത്രമാണ് നിത്യയെ അവാർഡിന് അർഹയാക്കിയത്. അതേസമയം, കച്ച് എക്സ്‌പ്രസ് ആണ് മാനസി പരേഗിന് അവാർഡ് നേടി കൊടുത്തത്.
മലയാളത്തിനു അഭിമാനമായി ആട്ടം
മികച്ച ചിത്രത്തിനുള്ള ഫീച്ചർ പുരസ്കാരം നേടിയത് ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടമാണ്. ആട്ടത്തിന്റെ എഡിറ്റിംഗിന് മഹേഷ് ഭുവനേന്ദും മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം നേടി. മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരവും ആട്ടത്തിലൂടെ ആനന്ദ് ഏകർഷി നേടി.
പുരസ്കാരങ്ങൾ ഇങ്ങനെ:
പ്രത്യേക പരാമർശം: ബിരുബുള്ള മികച്ച സിനിമാ ഗ്രന്ഥം: മഴവിൽക്കണ്ണിലൂടെ മലയാള സിനിമ- കിഷോർ കുമാർ മികച്ച ഡോക്യുമെന്ററി – മർമേഴ്സ് ഓഫ് ജംഗിൾ (മറാഠി) ഫീച്ചർ സിനിമകൾക്കുള്ള പുരസ്കാരം പ്രത്യേക പരാമർശം – മനോജ് ബാജ്പായി (ഗുൽമോഹർ ), ഖാദികൻ സംഗീത ഖാദികൻ സംഗീത സംവിധായകൻ – സഞ്ജയ് സലീൽ ചൗധരി മികച്ച തമിഴ് ചിത്രം – പൊന്നിയിൻ സെൽവൻ മികച്ച തെലുങ്ക് ചിത്രം – കാർത്തികേയ -2 മികച്ച മലയാള ചിത്രം – സൗദി വെള്ളക്ക മികച്ച ഹിന്ദി ചിത്രം- ഗുൽമോഹർ മികച്ച കന്നഡ ചിത്രം – കെജിഎഫ് 2 മികച്ച ബാലതാരം – ശ്രീപദ് (മാളികപ്പുറം) മികച്ച നടൻ – ഋഷഭ് ഷെട്ടി (കാന്താര) മികച്ച നടി – നിത്യാ മേനോൻ (തിരു ചിത്രമ്പലം), മാനസി പരേഖ് മികച്ച ഗായിക – ബോംബെ ജയശ്രീ (സൗദി വെള്ളയ്‌ക്ക) ജനപ്രിയ ചിത്രം – കാന്താര മികച്ച ചിത്രം – ആട്ടം മലയാള സിനിമ ആട്ടത്തിന് മൂന്ന് മൂന്ന് പുരസ്കാരങ്ങൾ – മികച്ച ചിത്രത്തിനും ചിത്രസംയോജനത്തിനും, തിരക്കഥയ്‌ക്കയും പുരസ്കാരം മികച്ച പശ്ചാത്തല സംഗീതം – എആർ റഹ്മാൻ (പൊന്നിയാൻ സെൽവൻ )
Discussion about this post