കോട്ടയം: നീലംപേരൂർ പി.എൻ പണിക്കർ സ്മാരക വായനക്കൂട്ടത്തിൻ്റെ നാലാമത് പുസ്തക ചർച്ച ഈര എൻ.എസ്സ്.എസ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. വായനക്കൂട്ടം പ്രസിഡന്റ് പി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് ഡിസി ബുക്സിന്റെ കേരള ചരിത്രത്തിലേ പത്തു നുണ കഥകൾ എന്ന ഡോ.എം ജി.എസ്സ് നാരായണൻ രചിച്ച പുസ്തകം സിഎംഎസ് കോളേജ് ചരിത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസറും ഭാരതീയ വിചാര കേന്ദ്രം കോട്ടയം ജില്ലാ വൈസ് പ്രസിഡന്റ് എസ്. അനീഷ് പരിചയപ്പെടുത്തി, കേരള ചരിത്രത്തിലെ പരമ്പരാഗത കാഴ്ചപ്പാടുകളെ പൊളിച്ചെഴുതുകയും ഒപ്പം വികലമായ വർത്തമാനകാല ചരിത്ര വീക്ഷണങ്ങൾക്ക് തന്റേതായ ശൈലിയിൽ ചില തിരുത്തലുകൾ നിർദേശിക്കുകയും ചെയ്യുകയാണ് ഡോ. എം .ജി എസ് നാരായണൻ കേരള ചരിത്രത്തിലെ പത്ത് കള്ളക്കഥകൾ എന്ന കൃതിയിലൂടെ. ആധികാരികമായ പ്രമാണ സാമഗ്രികളുടെയും ആധുനിക പുരാവസ്തു ശാസ്ത്രത്തിന്റെയും അടിസ്ഥാനത്തിൽ വസ്തു നിഷ്ഠവും ശാസ്ത്രീയവുമായ ചരിത്ര ഗവേഷണ പദ്ധതി കേരള ചരിത്ര രചനയിൽ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം ഈ കൃതിയി ലൂടെ നിർദേശിക്കുന്നു. തുടർന്ന് വിനയൻ ഗോപൻ എന്നിവർ സംസാരിച്ചു.
Discussion about this post