ശൈലപുത്രി
നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയെയാണ് ആരാധിക്കുന്നത്. ശൈലപുത്രി; പേര് സൂചിപ്പിക്കുന്നപോലെ ശൈലത്തിന്റെ, പർവ്വതത്തിന്റെ പുത്രി. സംസ്കൃതത്തിൽ ശൈൽ എന്നാൽ പർവ്വ തമെന്നാണ് അർത്ഥം. പർവ്വത രാജാവായ ഹിമവാനും പത്നി മേനാവതിക്കും കഠിനമായ സാധനയാൽ ജനിച്ച പുത്രി. ദക്ഷപുത്രിയായ സതിയുടെ പുനർജ്ജന്മമായ പാർവതിതന്നെയാണിത്. പക്ഷേ പാർവതിയുടെ ബാലാവസ്ഥ തൊട്ടു കൗമാരംവരെയാണ് ശൈലപുത്രിയെന്നറിയപ്പെടുന്നത്. കാളയാണ് ദേവിയുടെ വാഹനം. ഒരു കയ്യിൽ ശൂലവും മറു കയ്യിൽ താമരയും ദേവിയേന്തിയിരിക്കുന്നു
ധ്യാന ശ്ലോകം:
വന്ദേ വാഞ്ഛിത ലാഭായ
ചന്ദ്രാർദ്ധാകൃത ശേഖരാം!
വൃഷാരൂഢാം ശൂലധരാം
ശൈലപുത്രീം യശസ്വിനീം!!
Discussion about this post