കൂഷ്മാണ്ഡ
നവരാത്രിയിൽ പാർവതിയുടെ കൂഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തിൽ താമസിക്കുന്നവളാണ് കൂഷ്മാണ്ഡ ദേവി. പ്രപഞ്ചം സൃഷ്ടിച്ച ശക്തിയാണ് കൂഷ്മാണ്ഡ ദേവി. കൂഷ്മാണ്ഡാദേവി ‘അഷ്ടഭുജ’ യാണ്, എട്ടുകൈകൾ ഉള്ളവളാണ്.
ഏഴ് കൈകളിൽ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാൻ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തിൽ ധരിച്ചിട്ടുള്ളത്.
സിംഹമാണ് ദേവീ വാഹനം.
നാലാം ദിവസം ദേവീ ഉപസനയ്ക്കായി ഉപയോഗിക്കേണ്ട മന്ത്രം
“സുരാസമ്പൂര്‍ണ കലശം രുധിരാപ്ലുതമേവ ച
ദധാനാ ഹസ്തപദ്മാഭ്യാം
കൂഷ്മാണ്ഡാ ശുഭദാസ്തു മേ”
Discussion about this post