ബ്രജ് (ഉത്തർപ്രദേശ്): ആർ എസ് എസ് അഖില ഭാരതീയ കാര്യകാരി മണ്ഡൽ ബൈഠക് 25, 26 തീയതികളിൽ ഉത്തർപ്രദേശിലെ മഥുരയ്ക്കടുത്ത് പർഖം ഗ്രാമത്തിൽ ചേരും.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കും. സംഘപ്രവർത്തനത്തിന്റെ ഭാഗമായി രൂപീകരിച്ചിട്ടുള്ള 46 പ്രാന്തങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. സഹ സർകാര്യവാഹുമാർ, കാര്യ വിഭാഗുകളുടെ പ്രമുഖന്മാർ, ക്ഷേത്രീയ , പ്രാന്തീയ സംഘചാലകന്മാർ, പ്രചാരകന്മാർ, കാര്യവാഹുമാർ, നിശ്ചയിച്ച വിവിധ ക്ഷേത്ര സംഘടനകളുടെ സംഘടനാ കാര്യദർശിമാർ എന്നിവരാണ് രണ്ട് ദിവസത്തെ ബൈഠക്കിൽ പങ്കെടുക്കുന്നത്.
വിജയദശമി ദിനത്തിൽ പൂജനീയ സർസംഘചാലക് അവതരിപ്പിക്കുന്ന ആശയങ്ങളും സമകാലിക വിഷയങ്ങളും ചർച്ച ചെയ്യും. തുടർപരിപാടികളുടെ ആസൂത്രണവും യോഗത്തിൽ ഉണ്ടാകുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പത്രക്കുറിപ്പിൽ പറഞ്ഞു.
2024 മാർച്ചിൽ നടന്ന പ്രതിനിധി സഭയിൽ വച്ച വാർഷിക കാര്യപദ്ധതിയുടെ അവലോകനവും പ്രവർത്തനവികാസവും ചർച്ച ചെയ്യും. സംഘ ശതാബ്ദിയോടനുബന്ധിച്ചുള്ള സംഘടനാ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നത് സംബന്ധിച്ച് യോഗത്തിൽ ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post