തിരുവനന്തപുരം: വിഎച്ച്എസ്ഇ കോഴ്‌സുകള്‍ ഐടിഐക്ക് തുല്യമാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എസ്. അക്ഷയ്. വിഎച്ച്എസ്ഇ കോഴ്‌സുകള്‍ ഐടിഐക്ക് തുല്യമാക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ സമയവും ഐടിഐ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ സമയവും വ്യത്യാസമുള്ളതാണ്.
കോഴ്‌സുകള്‍ തമ്മിലും അന്തരമുണ്ട്. ഐടി വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രാക്ടിക്കല്‍ ക്ലാസുകള്‍ ഉള്ളപ്പോള്‍ അവരുടെ 20% പോലും പ്രാക്ടിക്കല്‍ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ല. അതുകൊണ്ടുതന്നെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം യുക്തിരഹിതമാണ്. വിഎച്ച്എസ്ഇയും ഐടിഐയും തുല്യമാക്കിയാല്‍ ടെക്‌നിക്കല്‍ വിദ്യാഭ്യാസ മേഖലയിലും തൊഴിലിടങ്ങളിലും വലിയ അപാകതകള്‍ ഉണ്ടാകുമെന്നും ഈ തീരുമാനത്തില്‍ നിന്നും പിന്മാറണമെന്നും അക്ഷയ് പറഞ്ഞു. അല്ലാത്തപക്ഷം ഇതിനെതിരെ ശക്തമായ പ്രതിഷേധത്തിന് എബിവിപി തയാറാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post