തിരുവനന്തപുരം : ദേശീയ ഭിന്നശേഷി സംഘടനയായ സക്ഷമയുടെ തിരുവനന്തപുരം ജില്ലാ വാര്‍ഷിക യോഗം ഇടപ്പഴിഞ്ഞി കുമാരാരാമം ശ്രീ ബാലസുബ്രഹ്മണ്യ ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. സക്ഷമ ജില്ലാ രക്ഷാധികാരിയായിരുന്ന ഈയിടെ അന്തരിച്ച പി വി പത്മനാഭന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട് തുടങ്ങിയ യോഗത്തില്‍ ജില്ലാ വൈസ് പ്രസിഡണ്ട് ബി ഹരീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. രാഷ്‌ട്രീയ സ്വയംസേവക് സംഘം തിരുവനന്തപുരം വിഭാഗ് സംഘചാലക് പി ഗിരീഷ് ഉദ്ഘാടനം ചെയ്തു. സമാജസേവ ഈശ്വരീയ കാര്യമാണെന്നും സക്ഷമ പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ അത് നേരിട്ട് അനുഭവിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സംഘടനാ സെക്രട്ടറി പി സുഭാഷ് മുഖ്യപ്രഭാഷണം നടത്തി. രാഷ്‌ട്രപതിയുടെ സർവ്വശ്രേഷ്ഠ ദിവ്യാംഗജൻ ദേശീയ പുരസ്കാരം നേടിയ കുമാരി അനന്യ, സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ലളിതഗാനത്തില്‍ ഒന്നാം സ്ഥാനം നേടിയ ഭവ്യശ്രീ, തിരു: സ്കൂൾ ഉപജില്ലാ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ ദുർഗപ്രിയ, സക്ഷമ സംഘടിപ്പിച്ച നേത്രദാന ബോധവൽക്കരണ കവിത രചനാ മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ സംസ്ഥാന തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ജാഹ്നവി ആര്‍ ശാന്ത് എന്നിവരെ സ്നേഹോപഹാരം നൽകി അഭിനന്ദിച്ചു. ദേശീയ തലത്തില്‍ സക്ഷമ നടത്തുന്ന ദിവ്യാംഗ മിത്രം ക്യാമ്പയിനില്‍ തിരുവനന്തപുരത്ത് അയ്യായിരം ദിവ്യാംഗ മിത്രങ്ങളെ അംഗങ്ങളാക്കാന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ വച്ച് പുതിയ ജില്ലാ സമിതി ചുമതലയേറ്റു. സി.എസ് മോഹനൻ, ഡോ. മഹേഷ് സുകുമാരൻ, ബി ഹരീന്ദ്രനാഥ് (രക്ഷാധികാരിമാര്‍), ഡോ. ജയചന്ദ്രൻ എസ് ആർ (ജില്ല അധ്യക്ഷൻ), ഡോ. കവിത, പി വി പത്മകുമാരൻ, ആര്‍. കൃഷ്ണകുമാർ, ആര്‍. മിനി (വൈസ് പ്രസിഡന്റുമാര്‍) എസ്. അജികുമാർ (ജില്ല സെക്രട്ടറി) സുധികുമാർ പി, രാംകുമാർ, ഷിജി പ്രസന്നൻ (ജോയിൻ സെക്രട്ടറിമാര്‍) വിനോദ് കുമാര്‍ ആര്‍ (സംഘടന സെക്രട്ടറി) മനോജ് ജെ പി (ട്രഷറര്‍), നിഷാ റാണി എസ് എസ് (മഹിളാ പ്രമുഖ്), ആദർശ് (യുവപ്രമുഖ്) ഡോ. അനിൽകുമാർ, ഫിലിപ്പ് മാത്യു, മഹാലക്ഷ്മി, കാർത്തികേയൻ വി, അനീഷ് എ, ഡോ. അമൃത് ജൂഡ്, അഡ്വ അഭിലാഷ്. മോഹൻദാസ് (അംഗങ്ങള്‍)
Discussion about this post