ഖരാഡി (പൂനെ) : ഭാരതത്തിന്റെ വികസനത്തിന് സമാജത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാക്തീകരണം ആവശ്യമാണെന്ന് ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭാഗവത് . രാജ്യത്തിൻ്റെ വികസനം സേവനത്തിൽ മാത്രം ഒതുങ്ങുന്നതല്ല, മറിച്ച് സേവനത്തിലൂടെ പൗരന്മാരെ വികസനത്തിന് പ്രാപ്തരാക്കണം. അത്തരം സമർത്ഥരായ പൗരന്മാരിലൂടെയാണ് രാജ്യം പുരോഗമിക്കുന്നത്,അദ്ദേഹം പറഞ്ഞു. ഖരാഡിയിലെ ഢോലെ പാട്ടീൽ എജ്യുക്കേഷൻ സൊസൈറ്റിയിൽ ഭാരത് വികാസ് പരിഷത്ത് വികലാംഗ കേന്ദ്രത്തിൻ്റെ രജത ഉത്സവ സമാപന പരിപാടിയിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക്.
ഞാനെന്ന ഭാവം ഒരു പരിധിവരെ വ്യക്തിക്ക് പ്രചോദനമാണ്. എന്നാൽ അതിനപ്പുറം എക്കാലവും നിലനിൽക്കുന്ന ശാശ്വതമായ പ്രേരണയാണ് എല്ലാം ഞാനാണെന്ന ഭാവം. ഇതിൽ നിന്നുയരുന്ന സേവനാനുഭൂതിയാണ് സമർപ്പിതരുടെ സംഘത്തെ നിർമിക്കുന്നത്. സ്വന്തമെന്ന ഭാവത്തിൽ സേവനം ചെയ്യാനാവണം. അതിലൂടെ നാമാരെയാണോ സേവിക്കുന്നത് അവരും സേവനദാതാക്കളായി മാറുന്നു. എല്ലാവരിലും ഒരേ നാരായണനാണുള്ളത്. നേരിട്ട് ഓരോരുത്തരിലും ഈ ഭാവമെത്തിക്കാൻ കഴിയണം.. ഇത് സമൂഹത്തിൽ ശാശ്വതമായ വിശ്വാസം സൃഷ്ടിക്കുന്നു, സർസംഘചാലക് പറഞ്ഞു.
ഇതോടൊപ്പം നടന്ന ദിവ്യാംഗ ശിബിരത്തിൽ 1200 ദിവ്യാംഗർക്ക് മോഡുലാർ കൃത്രിമ കൈകളും കാലുകളും നല്കുന്ന പദ്ധതിക്ക് തുടക്കമിട്ടു ഫൗണ്ടേഷൻ പ്രസിഡൻ്റ് ദത്ത ചിതലെ, സെക്രട്ടറി രാജേന്ദ്ര ജോഗ്, സെൻ്റർ ഹെഡ് വിനയ് ഖതാവ്കർ, എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സാഗർ ധോലെ പാട്ടീൽ എന്നിവർ സന്നിഹിതരായി.
ദിവ്യാംഗരായ സൈനികരെ ആദരിച്ചു
പാരാലിമ്പിക്‌സിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഭാരതീയ സൈനികരെ ആദരിച്ചു. നാല് സ്വർണ മെഡൽ ജേതാവ് വിജയകുമാർ കർക്കി, വീൽചെയർ ബാസ്‌ക്കറ്റ് ബോൾ ചാമ്പ്യൻ മീൻ ബഹദൂർ ഥാപ്പ, വൈമാനികനായ മൃദുൽ ഘോഷ് എന്നിവരെ ആർ എസ് എസ് സർസംഘചാലക് ഡോ.മോഹൻ ഭഗവത് ആദരിച്ചു.
Discussion about this post