മഹാകുംഭമേളയ്ക്ക് ശിവരാത്രി നാളിൽ വിരാമം.
ഈ നൂറ്റാണ്ടിലെ മനുഷ്യ മഹാ സംഗമമായി മാറിയ ഇതിഹാസ സംഭവം.
സർവ്വാശ്ളേഷിയായ സാംസ്കാരിക പ്രവാഹം കാലത്തിൻ്റെ വെല്ലുവിളികളെ നൂതന പരിവർത്തനങ്ങൾ കൊണ്ട് അതിജീവിച്ച് മുന്നേറുന്നതിൻ്റെ മഹാ ദൃശ്യം.
കാലത്ത് മുതൽകൂടെയുണ്ടായിരുന്നു ജാർഖണ്ഡ്കാരനായ ദേവ് ജി.
ജനുവരിയിലെത്തിയതാണ് ദേവ്ജിയെന്ന അമ്പതുകാരൻ ഗംഗാതടത്തിൽ.
എല്ലാവർക്കും സേവ ചെയ്യുകയാണ് താനെന്ന് എപ്പോഴും തെളിയിച്ചു കൊണ്ടിരിക്കുന്ന സ്വാത്വികൻ.
എങ്ങിനെയാണ് ചെരുപ്പില്ലാതെ നടക്കുന്നതെന്ന് ചോദിച്ചപ്പോൾ
ഗംഗാമാതാവിൻ്റെ മടിത്തട്ടിലേക്ക് ചെരുപ്പ് ചവുട്ടി പോവുകയോ എന്ന് ചോദിച്ച് എൻ്റെ കേരളാഹങ്കാരത്തിൻ്റെ മുനയൊടിച്ച മനുഷ്യൻ.
നടന്നു നീങ്ങുമ്പോൾ വഴിയരികിൽ കിന്നര അഖാഡ,
രാത്രിയേറെ ചെന്നിട്ടും കീർത്തനങ്ങളും നൃത്തങ്ങളും അവസാനിച്ചിട്ടില്ല.
ഭിന്ന ലിംഗക്കാരെന്നും ട്രാൻസ്ജെൻഡറുകളെന്നും നമ്മൾ വിളിക്കുന്ന വിഭാഗത്തിൽ നിന്നുണ്ട് ഒരു മഹാമണ്ഡലേശ്വരൻ.
പവിത്ര നന്ദൻ ഗിരി.
ആയിരങ്ങളാണ് അവിടെയുമുണ്ടായിരുന്നത്.അനുഗ്രഹം തേടിയെത്തുന്നവരിൽ ഐ ഐ ടികളിലെയും കലാലയങ്ങളിലെയും വിദ്യാർത്ഥികൾ.
ആണും പെണ്ണും മാത്രമേയുള്ളൂവെന്ന് അമേരിക്കൻ ട്രമ്പത്വം അടിവരയിടുമ്പോൾ
മൂന്നാമതൊന്നില്ല,രണ്ടാമതൊന്നിന് തന്നെ തുല്യാവകാശമില്ലെന്നും അത് പടച്ചവന് നിരക്കാത്തതെന്നും മത ഫത്വകളിറക്കുന്ന കാലത്താണ്
കിന്നര അഖാഡകളിൽ മഹാമണ്ഡലേശ്വരൻമാർ അവരോധിക്കപ്പെടുന്നത്.
കേരളത്തിൽ ട്രാൻസ്ജെൻഡർ സംരക്ഷണ സെൽ വനിതാപോലീസ് സ്റ്റേഷനോട് ചേർന്ന് തുടങ്ങുമത്രെ.!
നവോത്ഥാനം വരുന്ന ഓരോ വഴികൾ !!
വരുന്നു ഗംഗ വരുന്നു ഗംഗ
വരുന്നു ദേവ നദി
അസംഖ്യ
പോഷക നദികളൊരൊറ്റ പ്രവാഹമായിത്തീര്‍ന്നു
അനന്ത വിവിധതഇഴുകിചേര്‍ന്നിട്ടതീവ സുന്ദരമായ്
വിശിഷ്ടഭാരതസംസ്കാരത്തിന്‍ പ്രതീകമായ്ത്തീര്‍ന്നു
വിശാല സാഗര വിലയനകാംക്ഷിണി ഗമിപ്പൂ നീ ഗംഗേ

Discussion about this post