ഇ.യു. ഈശ്വരപ്രസാദ്
എബിവിപി സംസ്ഥാന സെക്രട്ടറി
ഭാരതത്തിന്റെ ദേശീയ ആദര്‍ശത്തെ വിദ്യാര്‍ത്ഥി മനസുകളിലേക്കെത്തിക്കുകയും ജ്ഞാനം ശീലം ഏകത എന്ന മുദ്രാവാക്യത്തോടെ വിദ്യാര്‍ത്ഥികളില്‍ ദേശീയതയുടെ ദീപശിഖയുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് കഴിഞ്ഞ 77 വര്‍ഷമായി പ്രവര്‍ത്തിക്കുന്നത്. 1948ല്‍ രൂപീകരിച്ച എബിവിപി ചുരുങ്ങിയ കാലയളവില്‍ത്തന്നെ വിദ്യാര്‍ത്ഥികളുടെ നേതൃത്വം ഏറ്റെടുക്കുന്നതില്‍ ശക്തി തെളിയിച്ചിരുന്നു. ഭാരതത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ നേതൃത്വം ഇന്നും 60 ലക്ഷത്തിലധികം മെമ്പര്‍ഷിപ്പുള്ള ലോകത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായി വിദ്യാര്‍ത്ഥികളെ നയിക്കുന്നു.
2012 മുതല്‍ യുവത്വം അഴിമതിക്കെതിരെ എന്ന മുദ്രാവാക്യം ഉയര്‍ത്തില്‍ ഭാരതമെമ്പാടും സമരമുന്നേറ്റങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കി. തൊണ്ണൂറുകളില്‍ കശ്മീരില്‍ ദേശീയ പതാകയുയര്‍ത്താന്‍ പോലും സാധിക്കാത്ത തരത്തില്‍ ഭീകരര്‍ അക്രമമഴിച്ചു വിട്ട സമയത്ത് ചലോ കാശ്മീര്‍ എന്ന ആഹ്വാനത്തോടെ ത്രിവര്‍ണപതാകയുമായി അവിടേക്ക് കടന്നുചെന്ന ദേശീയധാരയാണ് എബിവിപി. ബംഗ്ലാദേശ് അതിര്‍ത്തിയിലെ തീവ്രവാദത്തിനെതിരെ ചലോ ചിക്കനെക്ക് മുന്നേറ്റമുള്‍പ്പെടെ വിദ്യാര്‍ത്ഥി ശക്തിയെ നയിക്കാന്‍ എബിവിപിക്ക് സാധിച്ചു.
അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിരോധം തീര്‍ത്ത് വിദ്യാര്‍ത്ഥികളെ നയിച്ചത് എബിവിപി ആയിരുന്നു. കേരളത്തില്‍ അടിയന്തരാവസ്ഥക്കെതിരെ പോരാടിയതില്‍ ആദ്യം അറസ്റ്റിലായത് അന്നത്തെ എബിവിപിയുടെ സംഘടനാ സെക്രട്ടറി കെ.ജി. വേണുഗോപാല്‍ ആയിരുന്നു.
കേരളത്തില്‍ ഇടതുഭരണത്തിന്റെ തണലില്‍ മാര്‍ക്‌സിസ്റ്റ് ഭീകരര്‍ കൊലപാതകങ്ങളും അക്രമങ്ങളും നടത്തി സമാധാനാന്തരീക്ഷം തകര്‍ത്ത സമയത്ത് 2017 നവംബര്‍ 11 ന് അഭിമാനമാണ് കേരളം ഭീകരവും ദേശവിരുദ്ധവുമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ചലോ കേരള മഹാറാലിയില്‍ ഒരു ലക്ഷത്തിനടുത്ത് വിദ്യാര്‍ത്ഥികള്‍ അണിനിരന്നു.
ഭാരതം സ്വാതന്ത്ര്യലബ്ധിയുടെ അറുപതാണ്ടുകള്‍ പൂര്‍ത്തികരിച്ച കാലത്തും ഭാരതത്തിലെ എസ്‌സി- എസ്ടി ഹോസ്റ്റലുകളുടെ അവസ്ഥ പരിതാപകരമാണെന്ന് സര്‍വേയിലൂടെ മനസിലാക്കുകയും 2007 ല്‍ വലിയ സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളെ വലിയ ലക്ഷ്യങ്ങള്‍ സഫലീകരിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ത്ഥി പരിഷത്തിന്റെ കാഴ്ചപ്പാട് അപാരമാണ്. അമൃത കാലഘട്ടത്തില്‍ വികസിത ഭാരതം 2047 എന്ന ലക്ഷ്യത്തിലൂന്നി ഭാരതത്തിലെ യുവാക്കളെ തയാറാക്കുന്ന പ്രവര്‍ത്തനത്തിലാണ് വിദ്യാര്‍ത്ഥി പരിഷത്ത്.
ഇതിനായി വിവിധ മേഖലകളില്‍ അക്കാദമിക് പ്രോഗ്രാമുകള്‍ക്ക് നേതൃത്വം നല്‍കുകയാണ് വിദ്യാര്‍ത്ഥി പരിഷത്തിന്റെ ആയാം പ്രവര്‍ത്തനങ്ങള്‍. ആയുഷ് വിദ്യാര്‍ത്ഥികളുടെ ഇടയില്‍ ജിജ്ഞാസ, മെഡിക്കല്‍- ഡെന്റല്‍ വിദ്യാര്‍ത്ഥികളുടെ ഇടയില്‍ മെഡിവിഷന്‍, എന്‍ഐടി, ഐഐടി തുടങ്ങിയ പ്രീമിയര്‍ സ്ഥാപനങ്ങളില്‍ തിങ്ക് ഇന്ത്യ തുടങ്ങി പത്തിലധികം ആയാം പ്രവര്‍ത്തനങ്ങള്‍ക്ക് എബിവിപി നേതൃത്വം നല്‍കുന്നു. എല്ലാ വിദ്യാര്‍ത്ഥികളിലും അവരുടെ താത്പര്യമനുസരിച്ച് കലാ, കായികം, പ്രകൃതി സംരക്ഷണം, സേവാ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കലാ മഞ്ച്, ഖേലോ ഭാരത്, സ്റ്റുഡന്റസ് ഫോര്‍ ഡെവലെപ്‌മെന്റ്, സ്റ്റുഡെന്റ്‌സ് ഫോര്‍ സേവ എന്നീ നാല് ഗതിവിധി പ്രവര്‍ത്തനങ്ങള്‍ക്ക്ക്ക് വിദ്യാര്‍ത്ഥി പരിഷത്ത് നേതൃത്വം നല്‍കുകയാണ്. അമൃത കാലഘട്ടം പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍ 2048 ല്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിക്ഷത്ത് യുഗാനുകൂല പ്രവര്‍ത്തനങ്ങളുടെ 100 വര്‍ഷത്തെ ചരിത്രം രചിക്കും.
Discussion about this post