ന്യൂദൽഹി : കർണാടകയിലെ ധർമ്മസ്ഥലയിൽ അനേകം ദുരൂഹ മരണങ്ങൾ നടന്നു എന്നുള്ള ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപികരിച്ച് അന്വേഷണം നടത്താൻ തീരുമാനമെടുത്ത കർണാടക സർക്കാർ നടപടി സ്വാഗതാർഹം എന്ന് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്.
ദക്ഷിണ കർണാടക ജില്ലയിലെ പ്രധാന നഗരങ്ങളിൽ ഒന്നാണ് ധർമ്മസ്ഥല. ശ്രീ മഞ്ജുനാഥ ക്ഷേത്രം നിലകൊള്ളുന്ന ധർമ്മസ്ഥല ഭാരതത്തിൻറെ മഹത്തായ സംസ്കൃതിയും പൈതൃകവും കൊണ്ട് പവിത്രവും പരിപാലനവുമായാണ് കണക്കാക്കപ്പെടുന്നത്. ഈയടുത്ത് ധർമ്മസ്ഥലയിലെ ഒരു ശുചീകരണ തൊഴിലാളിയാണ് നിരവധി പേർ അവിടെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നും പലരുടെയും കുഴിച്ച് മൂടാൻ താനും പങ്കാളിയായി എന്നും പറഞ്ഞത്. ഈ ഗൗരവമേറിയ വിഷയത്തേക്കുറിച്ച് അന്വേഷണം നടത്താൻ ഐപിഎസ് ഉദ്യോഗസ്ഥൻ ശ്രീ പ്രണവ് മോഹാന്തിയുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക സംഘത്തെയാണ് കർണാടക സർക്കാർ നിയോഗിച്ചത്.
ദുരൂഹമായി നടന്നു എന്നു പറയപ്പെടുന്ന മരണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എസ് ഐടി രൂപീകരിച്ച നടപടി സ്വാഗതാർഹം എന്ന് എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ വീരേന്ദ്ര സിംഗ് സോളങ്കി പറഞ്ഞു. സുതാര്യമായ രീതിയിൽ ഉള്ള അന്വേഷണം പ്രതീക്ഷിക്കുന്നു എന്നും സത്യം വെളിച്ചത്തു കൊണ്ടു വരേണ്ടത് അനിവാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധർമ്മസ്ഥല എന്ന പുണ്യനഗരിക്കും ക്ഷേത്രത്തിനും കോടിക്കണക്കിന് ജനങ്ങളുടെ വിശ്വാസത്തിനും കളങ്കമേൽപ്പിക്കാതെ യാഥാർത്ഥ്യം പൊതു സമൂഹത്തിന് മുന്നിൽ തുറന്നു കാട്ടാൻ ശ്രമം നടത്തേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Discussion about this post