കിഷ്ത്വാര്‍(ജമ്മു കശ്മീര്‍): മേഘവിസ്‌ഫോടനത്തില്‍ ദുരിത്തിലായ കിഷ്ത്വാര്‍ – ചഷോട്ടി മേഖലയിലെ ജനങ്ങള്‍ക്ക് സേവനമൊരുക്കി ആര്‍എസ്എസ്, സേവാഭാരതി പ്രവര്‍ത്തകര്‍. സ്വാതന്ത്ര്യദിനത്തലേന്നാണ് ചഷോട്ടി ഗ്രാമത്തില്‍ 61 പേരുടെ മരണത്തിനിടയാക്കിയ 61 പേരുടെ മരണത്തിനിടയാക്കിയ മേഘവിസ്‌ഫോടനമുണ്ടായത്. 75 ഗ്രാമീണരെ കാണാതായി. മചൈല്‍ മാതാ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടകരുടെ ബേസ് ക്യാമ്പ് കൂടിയാണ് ചഷോട്ടി.
ദുരന്തമുണ്ടായതിന് പിന്നാലെ ജനങ്ങളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ സേവാഭാരതിയുടെ അമ്പത് ആംബുലന്‍സുകളാണ് സജ്ജമാക്കിയത്. ലങ്കാര്‍ സേവനവും ഒരുക്കിയിരുന്നു. പ്രദേശത്ത് തകര്‍ന്ന നടപ്പാതകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പുനര്‍ നിര്‍മിച്ചു.
പരിക്കേറ്റ് കിഷ്ത്വാര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് സഹായങ്ങള്‍ എത്തിക്കാന്‍ സേവാ ഭാരതി, എബിവിപി പ്രവര്‍ത്തകരും പ്രവര്‍ത്തിക്കുന്നുണ്ട്. ജമ്മുവിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കും ഭക്ഷണം നല്കുന്നതും സംഘപ്രവര്‍ത്തകരാണ്.






Discussion about this post