തൃശ്ശൂർ : നിർധനരായ വൃക്കരോഗികൾക്കായി സഞ്ജീവനി സമിതിയും ദേശീയ സേവാഭാരതിയും സംയുക്തമായി ആരംഭിച്ച സഞ്ജീവനി ഡയാലിസിസ് സെന്റർ 20.08 2025 ന് കല്യാൺ സിൽക്സ് ചെയർമാൻ ശ്രീ പട്ടാഭിരാമൻ ഉദ്ഘാടനം ചെയ്തു. ആർ.എസ്.എസ് മുതിർന്ന പ്രചാരകൻ ശ്രീ.സേതുമാധവൻ ഉത്തരകേരള പ്രാന്തകാര്യവാഹ് ശ്രീ. ഈശ്വർ ജി എന്നിവർ പങ്കെടുത്തു. കല്യാൺ സിൽക്സ്, ഭീമ ജ്വല്ലേഴ്സ്, പ്രണവ് ഫൗണ്ടേഷൻ ബാംഗ്ലൂർ എന്നിവർ സ്പോൺസർ ചെയ്ത മൂന്നു മെഷീനുകൾ ഉൾപ്പെട്ട സോഫ്റ്റ് ലോഞ്ചിംഗ് ആണ് നടന്നത്. ഏകദേശം ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച 10 കിടക്കകളുള്ള ഒരു യൂണിറ്റിന്റെ ഉദ്ഘാടന ചടങ്ങിൽ പ്രമുഖ വ്യക്തികളോടൊപ്പം സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള 500 ഓളം പേർ പങ്കെടുത്തു.
ചികിത്സാരംഗത്ത് നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി സമിതിയും സേവാഭാരതി ചേർപ്പ് സൊസൈറ്റിയും ചേർന്ന് രണ്ടുമാസത്തിലൊരിക്കൽ സമീപപ്രദേശത്തുള്ള ജനങ്ങൾക്ക് വേണ്ടി വിവിധ മെഡിക്കൽ ക്യാമ്പുകൾ നടത്തിവരുന്നു. 1986 മുതൽ തൃശ്ശൂർ ജില്ലയിലെ ഊരകം ചേർപ്പ് പ്രദേശങ്ങൾ കേന്ദ്രമാക്കി ചാരിറ്റബിൾ സൊസൈറ്റിസ് ആക്ട് അനുസരിച്ച് ലാഭേച്ഛ ഇല്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് സഞ്ജീവനി സമിതി. ദരിദ്രരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ ജനങ്ങളുടെ ജീവിതാവസ്ഥയിൽ പുരോഗതി ഉണ്ടാക്കാൻ സമിതി നിരന്തരം പ്രയത്നിച്ചു കൊണ്ടിരിക്കുന്ന സമിതിയുടെ കീഴിൽ 2 ബാല ബാലികസദനങ്ങൾ (1993 ൽ സ്ഥാപിതമായ സഞ്ജീവനി ബാലികസദനം ഊരകം 1995 ൽ സ്ഥാപിതമായ സ്വാമി ആഗമാനന്ദ ബാലസദനം പാലാഴി) രണ്ട് വയോജന സംരക്ഷണ സ്ഥാപനങ്ങൾ (സഞ്ജീവനി മാത്യസദനം ഊരകം, വാനപ്രസ്ഥാശ്രമം പാലാഴി), നാടൻ പശുക്കളെ സംരക്ഷിക്കുന്ന രണ്ടു ഗോശാലകൾ ഏഴ് ഏക്കറോളം സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ജൈവകൃഷി എന്നിവക്കൊപ്പം തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നായ CNN സ്‌കൂൾസ് ചേർപ്പ്, ഊരകം കേന്ദ്രമായി എ.എൽ.പി.എസ് സ്കൂൾ എന്നിവ പ്രവർത്തിച്ചുവരുന്നു. ഇതുകൂടാതെ ഈ പ്രദേശങ്ങളിലുള്ള ജനങ്ങളുടെ ചികിത്സ, വിദ്യാഭ്യാസം, വിവാഹം മറ്റു സേവന പ്രവർത്തനങ്ങൾ എന്നിവയും നടത്തുന്നു.
Discussion about this post