പത്തനംതിട്ട : ശബരിമല കർമസമിതിയുടെ ശബരിമല സംരക്ഷണ സംഗമം ബിജെപി തമിഴ്നാട് മുൻ അദ്ധ്യക്ഷൻ കെ അണ്ണാമലൈ പങ്കെടുക്കും . മുഖ്യാതിഥിയായാണ് അണ്ണാമലൈ എത്തുന്നത് . 22 ന് പന്തളത്താണ് ഭക്തജനസംഗമം നടക്കുക . വിശ്വാസത്തോടൊപ്പം വികസനം എന്നതാണ് സമ്മേളനസന്ദേശം. രണ്ട് ഘട്ടമായാണ് പരിപാടി നടക്കുക.
രാവിലെ ശബരിമല , വിശ്വാസം , വികസനം , സുരക്ഷ എന്നീ വിഷയത്തിലാണ് സെമിനാർ നടക്കുക. സെമിനാറിൽ ക്ഷണിക്കപ്പെട്ടവർക്കൊപ്പം വിശ്വാസികളും, ഭാരവാഹികളും, പ്രവർത്തകരുമടക്കം പതിനയ്യായിരത്തോളം പേർ പങ്കെടുക്കും . ശബരിമലയുമായി ബന്ധപ്പെട്ടുള്ള വിവിധ സംഘടനകളുടെ പ്രതിനിധികളും സംഗമത്തിനെത്തും .
ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് 20ന് ആണ് പമ്പയിൽ ആഗോള അയ്യപ്പ സംഗമം നടത്തുന്നത്. ഇതിനു ബദലായി ശബരിമല കർമസമിതി 22ന് പന്തളത്ത് ശബരിമല സംരക്ഷണ സംഗമം നടത്തുന്നത്.ആഗോള അയ്യപ്പ സംഗമത്തിനു മുൻപ് യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്നാണു പന്തളം കൊട്ടാരം ഉൾപ്പെടെയുള്ള ഹിന്ദു സംഘടനകൾ മുന്നോട്ടുവച്ച പ്രധാന ആവശ്യം.
എന്നാൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസുകളും ആചാരവും ചർച്ചയാക്കേണ്ടതില്ലെന്നാണു സർക്കാരിന്റെ നിലപാട്.യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലെ കേസിൽ സത്യവാങ്മൂലം പുതുക്കി നൽകുമെന്നു ദേവസ്വം ബോർഡിന്റെ പ്രഖ്യാപനത്തിൽ സർക്കാരിന് അതൃപ്തിയുണ്ട്. അതിനാൽ ആഗോള അയ്യപ്പ സംഗമത്തിൽ ശബരിമല ആചാരങ്ങളോ സുപ്രീംകോടതിയിലെ കേസോ ചർച്ച ചെയ്യേണ്ടതില്ലെന്നാണു സർക്കാർ നിലപാട്.
Discussion about this post