അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ ധര്‍മ്മധ്വജമുയര്‍ത്തുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതും പങ്കെടുക്കും. നവംബര്‍ 25നാണ് ചടങ്ങെന്ന് ക്ഷേത്രട്രസ്റ്റി ഗോപാല്‍ റായ് അറിയിച്ചു. അന്ന് ശ്രീരാമ ജന്മഭൂമി സമുച്ചയത്തിനുള്ളിലെ എല്ലാ ക്ഷേത്രശ്രീകോവിലുകളുടെ മുകളിലും ധ്വജമുയരും. പ്രധാന ക്ഷേത്രത്തിലെ ധ്വജാരോഹണച്ചടങ്ങ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കുമെന്ന് ഗോപാല്‍ റായി പറഞ്ഞു.
എന്‍ജിനീയര്‍മാരും തൊഴിലാളികളുമടക്കം 2500 പേരാണ് സമയബന്ധിതമായി ധ്വജനിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പരിശ്രമിക്കുന്നത്. ചടങ്ങില്‍ ഏഴായിരം പേരുടെ സദസാണ് പ്രതീക്ഷിക്കുന്നത്. നവംബര്‍ 15-16 തീയതികളോടെ എല്ലാ നിര്‍മ്മാണപ്രവര്‍ത്തികളും പൂര്‍ത്തിയാകും. അതിനുശേഷം അലങ്കാര ജോലികള്‍ ആരംഭിക്കും. ധ്വജാരോഹണച്ചടങ്ങിന് ശേഷം രാമായണചുവര്‍ച്ചിത്രങ്ങള്‍ കാണുന്നതിനായി പ്രധാനമന്ത്രി പരിക്കോട്ട സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സപ്തര്‍ഷി ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തുമെന്ന് ഗോപാല്‍ റായ് അറിയിച്ചു.
















Discussion about this post