1675 ൽ മാതൃധർമ്മപ്രചരണം ജീവിതവ്രതമാക്കിയതിൻ്റെ പേരിൽ ബലിദാനം ചെയ്യപ്പെട്ട സിഖ് ഗുരുക്കന്മാരിലെ ഒമ്പതാമത്തെ ഗുരു തേഗ് ബഹദൂറിൻ്റെ 350-ാം ബലിദാനദിനം സമൂഹം ആചരിക്കുകയാണ്.
വർത്തമാനകാലഘട്ടത്തിലും രാഷട്രോപാസന ജീവിതവ്രതമാക്കിയവർക്ക് പ്രേരണയും ഊർജ്ജവും നൽകുന്ന മഹത്തായ ചരിത്രസംഭവമാണ് ഈ ബലിദാനം. തേഗ് ബഹദൂറിൻ്റെ ജീവിതം പഠിക്കുന്നതിലൂടെ ധീരാത്മാക്കളുടെ ജീവിതത്തിലേയ്ക്ക് മനസുകൊണ്ടുള്ള ഒരു തീർത്ഥയാത്ര നടത്താൻ നമുക്കോരോരുത്തർക്കും സാധിക്കും.
അമൃത്സറിൽ ആറാമത്തെ സിഖ് ഗുരുവായ ഗുരു ഹർ ഗോബിന്ദിൻ്റെ ഇളയമകനായി 1821 ഏപ്രിൽ 1 ന് ത്യാഗ് മാൻ അഥവ ഗുരു തേഗ് ബഹദൂർ ഭൂജാതനായി അദ്ദേഹത്തിൻ്റെ കുടുംബം ഖത്രിസിലെ സോധി വംശത്തിൽപ്പെട്ടവ രായിരുന്നു. സിഖ് മതത്തിൻ്റെ ആരാദ്ധ്യഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിൽ തേഗ് ബഹദൂറിൻ്റെ സാഹബിന്റെ 115 സ്തുതിഗീതങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതുതന്നെ അദ്ദേഹത്തിൻ്റെ പാണ്ഡിത്യവും പ്രാധാന്യവും വെളിപ്പെടു ത്തുന്നു. ഭാരതത്തിൻ്റെ പരിച, യഥാർത്ഥ രാജാവ് തുടങ്ങിയ പേരുകളിലും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. ബലിദാനം നടന്ന് 350 വർഷം പിന്നിടുമ്പോഴും പല സാഹചര്യങ്ങൾകൊണ്ടും ഇന്നും തേഗ് ബഹദൂർ സഹേബിന്റെ ബലിദാനത്തിന്റെ പ്രാധാന്യം. വർദ്ധിച്ച് വരുന്നു.
പിതാവ് ഹർ ഗോബിന്ദിന് ഒരു മകളുൾപ്പടെ ആറ് മക്കളുമുണ്ടായിരുന്നു. ആറാമനായ ത്യാഗമാൽ മുഗളർക്കെതി രായ കർതാർപൂർ യുദ്ധത്തിൽ കാണിച്ച ശൗര്യം വളരെ വലുതായിരുന്നു. ഈ യുദ്ധത്തിനുശേഷം അദ്ദേഹത്തിന് ത്യാഗ് ബഹദുർ (ധീരമായ വാൾ) എന്ന പേര് നൽകപെട്ടു. സിഖ് സംസ്‌കാരിക അടിത്തറയിലാണ് തേഗ് ബഹദൂർ വളർന്നത്. അമ്പെയ്ത്‌ത്, കുതിരസവാരി എന്നിവയിൽ പരിശീലനം നേടിയതോടൊപ്പം വേദങ്ങൾ, ഉപനിഷത്തുകൾ, പുരാണങ്ങൾ തുടങ്ങിയ പഴയ ക്ലാസിക്കുകളും അദ്ദേഹം പഠിച്ചു. 1632 ഫെബ്രുവരി 3 ന് അദ്ദേഹം മാതാ ഗുജിയെ വിവാഹം കഴിച്ചു.
ആറാമത്തെ ഗുരുവും പിതാവുമായ ഗുരു ഹർഗോബിന്ദും ഭാര്യ നാനകിയും അവസാനകാലത്ത് തേജ് ബഹദൂറി നും ഗുജിക്കുമൊപ്പം അമൃത്‌സർ ജില്ലയിലെ തൻ്റെ പൂർവികഗ്രാമമായ ബകാലയിലായിരുന്നു താമസം. ഹർ ഗോ ബിന്ദിന്റെ മരണശേഷം, തേഗ് ബഹദൂർ ഭാര്യയോടും അമ്മയോടുമൊപ്പം ബക്കാലയിൽ തന്നെ താമസിച്ചു. ഹർ ഗോവിന്ദിന്റെ മരണശേഷം സഹോദരൻ ഗുരു ഹർ റായി ഏഴാമത്തെ ഗുരുവായും പിന്നീട് അദ്ദേഹത്തിന്റെ മകൻ അഞ്ചുവയസ്സുകാരൻ ഹർ കിഷനും ഗുരുവായി നിയോഗിക്കപ്പെട്ടു. 1664 മാർച്ചിൽ ഗുരു ഹർ കിഷന് വസൂരിരോഗം പിടിപെട്ട് മരണപ്പെട്ടു. തുടർന്ന് ഗുരു തേഗ് ബഹദൂർ ഗുരുവായി നിയോഗിക്കപ്പെടുന്നു.
ഗുരു ഹർ ഗോവിന്ദിൻറെ ജീവിതത്തിന്റെ അവസാനകാലത്ത് അദ്ദേഹത്തിനുശേഷം ആരാണ് തങ്ങളെ നയിക്കുക എന്ന് അനുയായികൾ ചോദിച്ചപ്പോൾ, ഗുരു പറഞ്ഞത്, “ബാബ ബകാല” നിർണ്ണയിക്കും. അതായത് അദ്ദേഹത്തിന്റെ പിൻഗാമിയെ ബകാലയിലെ ഭഗവാൻ കണ്ടെത്തും. ഗുരുവിൻ്റെ വാക്കുകളിലെ അവ്യക്തത മുതലെടുത്ത്, പലരും പുതിയ ഗുരുവാണെന്ന് അവകാശപ്പെട്ട് ബകാലയിൽ സ്വായംസ്ഥാനം പിടിക്കാറുണ്ടായിരുന്നു. തേഗ് ബഹദൂറിനെ ഒമ്പതാമത്തെ ഗുരുവായി തിരഞ്ഞെടുത്തതിനെക്കുറിച്ച് ഒരു ഐതിഹ്യം സിഖ് സമൂഹത്തിനിടയിൽ പ്രചരിക്കുന്നുണ്ട്. ഒരു കപ്പൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ട മഖൻ ഷാ ലബാന എന്ന ധനികനായ വ്യാപാരി ‘സിഖ് ഗുരുവിന് 500 സ്വർണ്ണനാണയങ്ങൾ നൽകു’മെന്ന് അവസാനകാലത്ത് ഗുരു ഹർ ഗോവിന്ദിന് വാഗ്ദാനം നൽകിയിരുന്നു. കാലങ്ങൾക്കുശേഷം ഒമ്പതാമത്തെ ഗുരുവിനെനേടി അദ്ദേഹം അമൃത് സറിലെ ബകാലയിലെത്തി. തനിക്ക് കണ്ട ത്താൻ കഴിയുന്ന എല്ലാ അവകാശികളെയും അദ്ദേഹം കണ്ടുമുട്ടി. 500 നാണയങ്ങൾ നൽകുമെന്ന തൻ്റെ രഹസ്യവാ ഗ്ദാനത്തെക്കുറിച്ച് ശരിയായ ഗുരു അറിയുമെന്ന വിശ്വാസത്തിൽ അദ്ദേഹം ഗുരുവെന്ന് അവകാശപ്പെടുന്നവർക്കെ ല്ലാം രണ്ട് സ്വർണ്ണനാണയങ്ങൾ വിതം വാഗ്ദാനം ചെയ്‌തു. കണ്ടുമുട്ടിയ ഓരോ ‘ഗുരു’വും രണ്ട് സ്വർണ്ണനാണയ ങ്ങൾ സ്വീകരിച്ച് സംതൃപ്‌തരായി ഇത്തരത്തിൽ ഗുരു തേഗ് ബഹദൂറിൻ്റെ മുന്നിലും അദ്ദേഹം എത്തി. മഖൻ ഷാ തേഗ് ബഹദൂറിന് രണ്ട്: സ്വർണ്ണനാണയങ്ങളുടെ പതിവ് വഴിപാട് വാഗ്ദാനം നൽകി. തൻ്റെ പിതാവിന് നൽകിയ അഞ്ഞൂറിൽ കുറവാണ് ഇതെന്ന് തേജ് ബഹദൂർ പറഞ്ഞയുടൻ സത്യം തിരിച്ചറിഞ്ഞ ധനികൻ മഖൻ ഷാ ‘ഗുരു ലദോ മേ, ഗുരു ദോ രേ’ എന്ന് വിളിച്ചുപറയാൻ തുടങ്ങി. അതായത് ‘ഞാൻ ഗുരുവിനെ കണ്ടെത്തി. ഞാൻ ഗുരുവിനെ കണ്ടെത്തി.” 1664 ഓഗസ്റ്റിൽ, ഹർ കൃഷ്‌ണൻ്റെ മരണശേഷം ദർഘ മാലിൻ്റെ നേത്യത്വത്തിലുള്ള ഒരു സിഖ് സഭ ബകാലയിൽ എത്തിച്ചേർന്ന് തേഗ് ബഹാദൂറിനെ ഒമ്പതാമത്തെ സിഖ് ഗുരുവായി നിയമിച്ചു.
പഞ്ചാബിൽ ഗുരു തേഗ് ബഹദൂറിൻ്റെ ദൗത്യം
പ്രേരണ നൽകുന്ന നിരന്തര യാത്രകളും സന്ദർശനങ്ങളും കൊണ്ട് തേഗ് ബഹദൂർ സമൂഹത്തിന് ആത്മവിശ്വാ സവും പ്രേരണയും നൽകി. സംഘർഷത്തിൻ്റെയും മതപരിവർത്തനത്തിൻ്റെയും കേന്ദ്രമായ കിരാത്‌പൂരിലേയ്ക്ക് തുടർച്ചയായ സന്ദർശനങ്ങൾ നടത്തിയ ഗുരു സമൂഹത്തിന് നൽകിയത് ആത്മവിശ്വാസത്തിൻ്റെ സന്ദേശമായിരുന്നു. 1664 ഓഗസ്റ്റ് 21 ന്, ഗുരു ഹർ റായിയുടെയും സഹോദരൻ ഗുരു ഹർ കൃഷ്‌ണൻ്റെയും മരണശേഷം, ഗുരു തേഗ് ബഹദൂർ കിമത്ത്പൂരിൽ എത്തി ഗുരു ഹർറായിയുടെ പുത്രി ബിബി രൂപ് കൗറിനെ ആശ്വസിപ്പിച്ചു. 1064 ഒക്ടോബർ 15 ന്, ഗുരു ഹർ റായിയുടെ അമ്മ മാതാ ബാസി 1664 സെപ്റ്റംബർ 29 ന് മരിച്ചപ്പോഴും അദ്ദേഹം കിമത്ത്‌പൂർ സന്ദർശിച്ചിരുന്നു. ഇത്തരത്തിൽ മറ്റ് പ്രദേശങ്ങളിലും നിരന്തരയാത്രയും പ്രബോധനങ്ങളും നടത്തിക്കൊണ്ടിരുന്നു. മാഝ, പഞ്ചാബിലെ മാൾവ മേഖല, ബംഗാർ എന്നിവിടങ്ങളിലെല്ലാം വിപുലമായ യാത്രകൾ നടത്തി. 1965 ലെ രബൈശാഖി പോലും യാത്രവേളയിൽ ഇപ്പോൾ ദംദാമ സാഹിബ് എന്നറിയപ്പെടുന്ന സാബോ – കി – തൽവണ്ടിയി ലാണ് ആഘോഷിച്ചത്. ഇത്തരം യാത്രകൾ സിഖ് സമൂഹത്തിന് ആത്മവിശ്വാസത്തോടൊപ്പം മുന്നേറ്റവും ഉണ്ടാക്കി. ഹിമാചൽ പ്രദേശിലെ യാത്രയ്ക്കിടയിൽ ബിലാസ്‌പൂരിലെ ഡോവഗർ റാണി ചമ്പ തൻ്റെ രാജ്യത്ത് ഗുരുവിന് ഒരു സ്ഥലം വാഗ്‌ദാനം ചെയ്‌തു. ഗുരു ആ സ്ഥലം വാങ്ങി. കിരാത്‌പൂർ സാഹിബിൽനിന്ന് ഏകദേശം ആറ് മൈൽ അകലെയായിരുന്നു അത്. ലോധിപൂർ, മിയാൻപൂർ, സഹോട്ട എന്നീ ഗ്രാമങ്ങൾ ഉൾപ്പെട്ടതായിരുന്നു ഈ പ്രദേശം. പിന്നിട് മഖാവാൽ കുന്നിൻമുകളിൽ, ഗുരു തേഗ് ബഹദൂർ ഒരു നഗരം നിർമ്മിക്കാൻ ഉത്തരവിട്ടു. ആനന്ദ്പൂർ എ സ് പിന്നീട് പുനർനാമകരണം ചെയ്ത് ഈ നഗരം ആനന്ദത്തിന്റെ നഗരം എന്നറിയപ്പെട്ടു. സി) ചരിത്രത്തിലെ പ്രമുഖമായ ഖാൽസ് രൂപപ്പെട്ടത് ഈ നഗരത്തിലാണ്.
1665 ന്റെ അവസാനത്തിലും 1666 ലും ഗുരു നാനാക്കിൻ്റെ തത്ത്വങ്ങൾ പ്രചരിപ്പിക്കാൻ പഞ്ചാബിൻ്റെ കിഴക്കൻ പ്രദേശത്തേയ്ക്കും പിന്നീട് ഭാരതത്തിൻ്റെ തന്നെ കിഴക്കൻ മേഖലകളിലേയ്ക്കും യാത്ര ചെയ്‌തു. ഉത്തർപ്രദേശ്, ബീഹാർ, അസം, ബംഗാൾ, ഇന്നത്തെ ബംഗ്ലാദേൾ എന്നീ സ്ഥലങ്ങളിൽ യാത്ര ചെയ്‌ത് ധർമ്മപ്രചരണത്തിന് നേതൃത്വം നൽകി.
ഗുരു തേഗ് ബഹദൂറിൻ്റെ കിഴക്കൻ യാത്രകൾ – ലക്ഷ്യവും മാർഗവും
ഗുരു നാനാക്‌ജിയുടെ മുൻസന്ദർശനവുമായി ബന്ധപ്പെട്ട വിവിധ സ്ഥലങ്ങൾ സന്ദർശിച്ച് ആദരാഞ്ജലി അർപ്പിക്കുക എന്ന ലക്ഷ്യത്തോടൊപ്പം യാത്രയ്ക്ക് വിവിധ സ്ഥലങ്ങളിൽ വസിക്കുന്ന സിഖ് സമൂഹങ്ങൾക്കിടയിൽ ആത്മവിശ്വാസം സൃഷ്ടിക്കാനും പുതിയ ഉത്സാഹം പകരുക എന്നതും യാത്രയുടെ ലക്ഷ്യമായിരുന്നു. ഈ യാത്ര സമൂഹത്തിന് ധാർമ്മികവും ആത്മീയവുമായ ധൈര്യവും ഗുരു നാനാക്കിൻ്റെ ദൗത്യത്തെക്കുറിച്ച് കൂടുതൽ ആഴത്തി ലുള്ള ധാരണയും നൽകി. വിവിധ ഗ്രാമങ്ങളെയും പട്ടണങ്ങളെയും അനുഗ്രഹിച്ചുകൊണ്ട് ആനന്ദ്പുരിൽ നിന്ന് പുറപ്പെട്ട് കുരുക്ഷേത്രയിലെത്തിയ യാത്രയ്ക്കിടെ കുരുക്ഷേത്രയിൽ, വലിയൊരു ആഘോഷവും സമ്മേളനവും ഉണ്ടായിരുന്നു. ഈ സമയത്ത് നടന്ന ഒരു സംഭവം അദ്ദേഹത്തിന്റെ ആത്മിയതയുടെ ആഴവും സാമൂഹ്യസമീപനവും മനസ്സിലാക്കിത്തരുന്നതാണ്. കുരുക്ഷേത്രത്തിൽ പുരോഹിതർ ഗുരുവിനോട് പുണ്യസ്‌നാനത്തിലൂടെ ശുദ്ധീകരിക്ക ണമെന്ന് നിർദ്ദേശിച്ചു. ഗുരു പുഞ്ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. “എൻ്റെ സുഹൃത്തുക്കളേ, മലിനമായ മനസ്സ് വെള്ളത്തിൽ കഴുകാൻ കഴിയുകയില്ല, ശരീരം കഴുകിയതുകൊണ്ടുമാത്രം ശുദ്ധീകരിക്കപ്പെടാൻ സാദ്ധ്യവുമല്ല. സർവ്വശക്തനായ ദൈവത്തിൻ്റെ യഥാർത്ഥ്യം ഉൾക്കൊണ്ടാൽ മാത്രമേ എല്ലാ പാപങ്ങളും കഴുകിക്കളയാനും ആത്മാവിനെ മോചിപ്പിക്കാനും കഴിയൂ.” ഇത്തരത്തിൽ സമൂഹത്തിലെ അന്ധവിശ്വാസങ്ങളും പൊള്ളയായ ആചാരങ്ങളും ഇല്ലാതാക്കി മാറ്റുന്നതായി യാത്രയിലെ അദ്ദേഹത്തിന്റെ ഇടപെടലുകൾ.
ഗോബിന്ദ് റായിയുടെ ജനനം. (ഗുരു ഗോവിന്ദ സിംഹൻ)
പട്നയുടെ കിഴക്ക് ഭാഗത്തുള്ള ബീഹാർ, അസം, ഇന്നത്തെ ബംഗ്ലാദേശ് എന്നീ പ്രദേശങ്ങളിലേയ്ക്ക് തന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും സിഖ് സന്ന്യാസിമാരുടെയും കൂടെ 1666 ൽ ഗുരു യാത്രയായി. എന്നാൽ ബീഹാറിൽ പട്‌നയിൽ അദ്ദേഹം ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ട സാഹചര്യം ഉണ്ടായി. ഗർഭിണിയായതിനാൽ മാതാ ഗുജിക്ക് ഈ സമയത്ത് യാത്ര ചെയ്യാൻ സാധിക്കുമായിരുന്നില്ല 1806 ജനുവരി 6 വെള്ളിയാഴ്‌ച, ഗുജി ഒരു പുത്രന് ജന്മം നൽകി. അങ്ങനെ ബീഹാറിലെ പട്‌ന നഗരത്തിലാണ് ഗുരു തേഗ് ബഹദൂറിൻ്റെ മകൻ ഗോബിന്ദ് റായ് എന്ന ഗുരു ഗോവിന സിംഹൻ ജനിക്കുന്നത്.
പഞ്ചാബിലേയ്ക്കുള്ള മടക്കവും വീണ്ടും തല പൊക്കിയ മുഗളന്മാരുടെ അക്രമങ്ങളും
1670 ൽ കുടുംബത്തോടെപ്പം പട്‌നയിൽ തിരിച്ചെത്തിയ ഗുരു തൻ്റെ കുടുംബത്തോട് പഞ്ചാബിലേയ്ക്ക് മടങ്ങാൻ നിർദ്ദേശിച്ചു. ഗോബിന്ദ് റായ് ജനിച്ചതും ബാല്യകാലം ചെലവഴിച്ചതുമായ പട്‌നയിലെ വീടിൻ്റെ സ്ഥാനത്ത് ഇപ്പോൾ ബീഹാറിലെ ശ്രീ പട്‌ന സാഹിബ് ഗുരുവാര എന്ന പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്.
1672 മാർച്ചിൽ ശിവാലിക് കുന്നുകളുടെ താഴ്വരയിലുള്ള ആനന്ദ്പുരിലേയ്ക്ക് (അന്ന് ‘ചക്ക് നാനകി’ എന്നറിയ പ്പെട്ടിരുന്നു.) ഗോബിന് റായി എത്തിച്ചേർന്നു. ചെറുപ്പത്തിൽതന്നെ അദ്ദേഹം പഞ്ചാബി, ബ്രി, സംസ്കൃതം, പേർഷ്യൻ ഭാഷകൾ സ്വായത്തമാക്കി. ഒമ്പതാമത്തെ വയസ്സിൽ തന്നെ അദ്ദേഹത്തിൻ്റെ ജീവിതത്തിലും അദ്ദേഹം നയിക്കാൻ നിശ്ചയിക്കപ്പെട്ട സമൂഹത്തിൻ്റെ ജീവിതത്തിലും വഴിത്തിരിവ് ഉണ്ടാവുന്ന സംഭവവികാസങ്ങൾ ഉണ്ടായി. കുറച്ചുകാലമായി ശമിച്ചിരുന്ന മുഗള ആക്രമണവും അടിച്ചമർത്തലുകളും വീണ്ടും തലപൊക്കി. മുഗൾ ചക്രവർത്തി യായ മൗറംഗസേബ് ഹിന്ദുക്ഷേത്രങ്ങൾ നശിപ്പിക്കാനും വിഗ്രഹാരാധന നിർത്തലാക്കാനും ഉത്തരവിട്ടു. ക്ഷേത്ര ങ്ങൾ പള്ളിയാക്കി മാറ്റുകയും അതിനുള്ളിൽ പശുവിനെ അറുക്കുകയും ചെയ്‌തു. ഹിന്ദുക്കളെ സർക്കാർ ജോലിക ളിൽനിന്ന് പിരിച്ചുവിടുകയും പകരം മുസ്ലീങ്ങളെ നിയമിക്കുകയും ചെയ്‌തു. ഗുരുദ്വാരകൾ നശിപ്പിക്കാനും ഔറംഗ സേബ് ഉത്തരവിട്ടതിനാൽ, പ്രധാന നഗരങ്ങളിൽനിന്ന് നിരവധി സിഖ് പുരോഹിതന്മാർക്ക് മാറിനിൽക്കേണ്ടിവന്നു. വർഷങ്ങളോളം നീണ്ടുനിന്ന പീഡനങ്ങൾക്കുശേഷം ചില ചെറുത്തുനിൽപ്പുകൾ ഉണ്ടായി. പലപ്പോഴും പീഡനം നിമിത്തം ആളുകൾ ഇസ്ലാം സ്വീകരിക്കാൻ നിർബന്ധിതമായിക്കൊണ്ടിരുന്നു. ചെറുത്തുനിൽപിനുവേണ്ടി യുദ്ധം ചേയ്യേണ്ട സാഹചര്യം അനിവാര്യമായി.
സഹായം തേടി കാശ്‌മീരി പണ്ഡിറ്റുകൾ ഗുരുജിയെ സന്ദർശിക്കുന്നു
ഈ കാലഘട്ടത്തിൽ ബുദ്ധിമാനായ ഔറംഗസേബ്, കശ്‌മീരിലെ പണ്ഡിറ്റുകളെ മതപരിവർത്തനം ചെയ്യാൻ തീരുമാനിച്ചു. പണ്ഡിറ്റുകളെ മതം മാറ്റിയാൽ അവരുടെ ദശലക്ഷക്കണക്കിന് അനുയായികളും ഇസ്ലാമിലേയ്ക്ക് മതം മാറും. മതപരിവർത്തനമോ മരണമോ ഏതെങ്കിലുമൊന്ന് ഉണ്ടാകുമെന്ന ഭീഷണിയോടെ പണ്ഡിറ്റുകൾ പരിഭാ ന്തരായി, പർഗാന കല്ലൂരിലെ ചക്ക് നാനകിയിൽ (ജിന്ദ് പർഗാനയിലെ തലൗഡയിലെ പുരോഹിതൻ ഭട്ട് വാഹിയി ലെ (ഡയറി) ഒരു സമകാലികരേഖയിൽനിന്ന്) സഹായം അഭ്യർത്ഥിക്കാൻ ഗുരു തേജ് ബഹദൂർജിയുടെ അടുത്തേ യ്ക്ക് ഒരു പ്രതിനിധിസംഘമായി എത്തി. സംഭാഷണം സഗൗരവം കേട്ട ഗുരുവിനോട് 9 വയസ്സുള്ള മകൻ ഗോബിന്ദ് റായ് ‘എന്താണ് പ്രശ്നം?” എന്ന് ചോദിച്ചു. ഗുരു തൻ്റെ മകനോട് പണ്ഡിറ്റുകളുടെ ധർമ്മസങ്കടം പറഞ്ഞു. മതപ്രശ്നം പരിഹരിക്കാൻ ധീരനായ ഒരു വ്യക്തിയുടെ ബലിദാനം – അക്ഷരാർത്ഥത്തിൽ ജീവൻ ത്യജിക്കൽ – വേണ്ടിവരുമെന്ന് പറഞ്ഞു. പക്ഷേ ആരായിരിക്കും അത്തരമൊരു മനുഷ്യൻ എന്നതാണ് ചോദ്യം? അതിനുമുന്നിൽ, ‘പാവപ്പെട്ട പണ്ഡിറ്റുകളെ സംരക്ഷിക്കാൻ അങ്ങയെക്കാൾ മികച്ചയാൾ ആരാണ്’ എന്നാണ് ഗോബിന്ദ് റായ് പറഞ്ഞത്. അങ്ങനെ ആരാധനാസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിനായി നിലകൊള്ളാൻ ഗുരു തേജ് ബഹദൂർ പുഞ്ചിരിച്ചുകൊണ്ട് തീരുമാനിച്ചു. ‘ഗുരു തേജ് ബഹദൂറിനെ മതപരിവർത്തനം ചെയ്യാൻ കഴിയുമെങ്കിൽ തങ്ങളും സന്തോഷത്തോടെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുമെ’ന്ന് ഔറംഗസേബിനോട് പറയാൻ പ്രതിനിധി സംഘത്തോട് അദ്ദേഹം പറഞ്ഞു. പിന്നീട്, ഗുരുവിനെ ഇസ്ലാമിലേയ്ക്ക് പരിവർത്തനം ചെയ്യാനായി ക്രൂരനായ ഔറംഗസേബ് പരമാവധി ശ്രമിച്ചു. എന്നാൽ ‘ഹിന്ദുക്കളെ സംരക്ഷിക്കാൻ എവിടെയും വേണ്ട പരിശ്രമം ചെയ്യുമെ’ന്ന് ഗുരു പ്രഖ്യാപിച്ചു. ‘മതംമാറ്റാൻ സാധിക്കാതെ വരികയും ഹിന്ദുസംരക്ഷണത്തിനായി പരിശ്രമം ത്വരിതപ്പെടുത്തുകയും ചെയ്ത ഗുരുവിനെ ഇല്ലാതാക്കുമെ’ന്ന് ഔറംഗസേബ് പ്രഖ്യാപിച്ചു.
വീരബലിദാനത്തിലേയ്ക്കുള്ള ചുവടുവെയ്‌പ്
ശ്രീ ഗുരു തേജ് ബഹദൂറിൻ്റെ പ്രഖ്യാപിത ഉദ്ദേശ്യത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ലഭിച്ചയുടനെ ഔറംഗസേബ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടിരുന്നു. ഇതിനെ തൃണവൽഗണിച്ച് ശ്രീ ഗുരു തേജ് ബഹദൂർ സാഹബും അനുയായികളായ ഭായ് മതിദാസ്, ഭായ് സതിദാസ്, ഭായ് ദ്യാല, ഭായ് ഗുർദിത്ത, ഭായ് ഉഡോ, ഭായ് ജൈത എന്നി വരും ശ്രീ ആനന്ദ്പൂർ സാഹിബിൽനിന്ന് ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് യാത്രതിരിച്ചു. സൈഫാബാദ് (പട്യാല), ചീക്ക, ജിന്ദ്, റോഹ്തക്, ജാനിപൂർ വഴി ഗുരു സാഹബ് ആഗ്രയിലെത്തി. ഗുരു സാഹബ് ആഗ്ര നഗരത്തിനുപുറത്ത് ഗുരു ദ്വാര ശ്രീ മഞ്ജി സാഹിബിൽ വിശ്രമിച്ചു (ഗുരുദാര ഗുരു കാ താലിൻ്റെ ഇടതുവശത്ത് സ്ഥിതി ചെയ്യുന്നു.) ഈ സമയത്ത് ഹസൻ അലി എന്ന പേരിൽ ഒരു ആട്ടിടയൻ ആടുകളെ മേയാൻ ഇവിടെ കൊണ്ടുവന്നിരുന്നു. ഹിന്ദുക്കളുടെ രക്ഷകൻ (ഗുരു തേജ് ബഹദൂർ സാഹബ്) ഒരു ദിവസം പിടികൂടപ്പെടണമെന്നും, അതിന് ഉത്തരവാദി താനായിരിക്ക ണമെന്നും അതുവഴി ഔറംഗസേബിൻ്റെ 500 നാണയം തനിക്ക് പ്രതിഫലം ലഭിക്കണമെന്നും അയാൾ ദൈവത്തോട് പ്രാർത്ഥിക്കാറുണ്ടായിരുന്നു. അങ്ങാടിയിൽനിന്ന് മധുരപലഹാരങ്ങൾ വാങ്ങിക്കൊണ്ടുവരാൻ ഗുരു ഇതേ ആട്ടിടയ നോട് ആവശ്യപ്പെട്ടു. ഇതിനായി തൻ്റെ വിലയേറിയ മോതിരം ഗുരു സാഹിബ് വിൽക്കാനായി നൽകി. അതോടൊപ്പം മധുരപലഹാരങ്ങളും ഭക്ഷണവും കൊണ്ടുവരാൻ ഗുരു അദ്ദേഹത്തിന് ഒരു ഷാളും നൽകി ഹസൻ അലി മധുരപല ഹാരവിൽപ്പനക്കാരൻ്റെ അടുത്തേയ്ക്ക് പോയി, മധുരപലഹാരങ്ങൾക്ക് പകരമായി കടയുടമയ്ക്ക് മോതിരം നൽകി. ഇത്രയും വിലയേറിയ വസ്‌തു കണ്ട കടയുടമ ഒരു ആട്ടിടയന് എങ്ങനെ ഇത്തരം വസ്‌തു ലഭിക്കുമെന്ന് സംശയിച്ചു. അത് കോട്വാലിയിൽ (പോലീസ് സ്റ്റേഷനിൽ) അറിയിച്ചു. ഹസൻ അലിയുടെ കൂടെ ഗുരു തേജ് ബഹദൂറിന്റെ അടുത്തെത്തിയ സൈനികർ ‘താങ്കൾ ആരാണെ’ന്ന് അന്വേഷിച്ചു. ‘ഹിന്ദുക്കളുടെ രക്ഷകൻ തേജ് ബഹദൂർ എന്നാ ണ് എന്റെ പേര്’ എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ഗുരുവിനെയും ഒന്നിച്ചുണ്ടായിരുന്നവരെയും സൈനി കർ പിടികൂടി. പ്രധാന ദർബാർ സാഹബിന് താഴെ, ഭോരാ സാഹബിൽ ഗുരു സാഹബിനെ 9 ദിവസത്തേയ്ക്ക് കണ്ണുകൾ മൂടിക്കെട്ടി ബന്ധനസ്ഥനാക്കിയശേഷം 1675 നവംബർ മാസം 24 ന് ഡൽഹിയിൽ ഇന്ന് ശിര്ഗഞ്ച സാഹബ് ഗുരുദ്വാര നിലനിൽക്കുന്നിടത്തുവെച്ച് ശിരച്ഛേദം ചെയ്‌തു. അങ്ങനെ അദ്ദേഹം ബലിദാനിയായി.
ശ്രീ ഗുരു തേഗ് ബഹദൂർ – ധർമ്മസംക്ഷണത്തിന്റെ പരിച
ഏത് വിഷമഘട്ടത്തിലും ധാർമ്മികതയും നിർഭയത്വവും ദേശസ്നേഹവും നിറഞ്ഞ സ്വതന്ത്രജീവിതം നയിക്കാ നുള്ള പ്രേരണയാണ് ശ്രീ ഗുരു തേജ് ബഹദൂർ സ്വജീവിതം കൊണ്ട് നമുക്ക് നൽകിയ സന്ദേശം. മുഗൾ ചക്രവർത്തി യായ ഔറംഗസേബ് തനിക്കും കുടുംബത്തിനും മേൽ അടിച്ചേൽപ്പിച്ച അതികഠിനമായ പീഡനങ്ങൾക്ക് മുന്നിൽ അദ്ദേഹം കീഴടങ്ങിയില്ല. ‘ത്യാഗ് മാലി’ൽനിന്ന് ‘തേഗ് ബഹദൂറി’ലേയ്ക്കുള്ള അദ്ദേഹത്തിൻ്റെ പരിവർത്തനം മനു ഷ്യചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. മതപരമായ ദൃഢത, ധാർമ്മികത, ധീരത എന്നിവയെല്ലാം അടങ്ങിയ വീരചരിത്രമാണ് ആ ജീവിതം. തൻ്റെ ജീവൻ ബലിയർപ്പിക്കേണ്ടി വന്നപ്പോഴും അദ്ദേഹം സത്യസന്ധതയുടെ പാത ഉപേക്ഷിച്ചില്ല. മതം ഒരു ആശയം മാത്രമല്ല മറിച്ച് ഒരു കടമയും ജീവിതത്തിൽ അനുഷ്‌ഠിക്കേണ്ട ആദർശജീവി തരീതിയുമാണെന്ന് ശ്രീ ഗുരു തേഗ് ബഹദൂർ ജീവിതംകൊണ്ട് കാണിച്ചുതന്നു. ഇന്നത്തെ തലമുറ ശ്രീ ഗുരു തേഗ് ബഹദൂർ സാഹേബിൻ്റെ ജീവിതത്തിൽനിന്നും ത്യാഗത്തിൽനിന്നും പ്രചോദനം ഉൾക്കൊള്ളേണ്ടതുണ്ട്. സ്വേച്ഛാധി പത്യത്തിനും അനീതിക്കും മുന്നിൽ തലകുനിക്കാൻ അദ്ദേഹം വിസമ്മതിച്ചു.
കാശ്മീരി പണ്ഡിറ്റുകൾ നേരിട്ടുകണ്ട് സംസാരിക്കാൻ വന്നപ്പോൾ, അവരുടെ വാക്കുകൾ ക്ഷമയോടെ കേട്ടശേ ഷം, ‘തങ്ങളുടെ ഗുരു മതം മാറിയാൽ മാത്രമേ ഞങ്ങളും മതം ഉപേക്ഷിക്കൂ’ എന്ന് ഔറംഗസേബിനോടും അയാ ളുടെ ആളുകളോടും പറയാൻ അദ്ദേഹം ആവശ്യപ്പെട്ടു. അവരുടെ പ്രതിസന്ധി സ്വയം ഏറ്റെടുക്കുകയായിരുന്നു ഗുരു. ഓർത്താൽ നടുങ്ങിപ്പോകുന്നവയായിരുന്നു പിന്നീട് ഗുരുവിനോടുള്ള ഔറംഗസേബിൻ്റെ ക്രൂരതകൾ. ശ്രീ ഗുരു തേഗ് ബഹദൂറിനെയും അദ്ദേഹത്തിൻ്റെ മൂന്ന് അനുയായികളായ ഭായി സതി ദാസ്, ഭായ് മതി ദാസ്, ഭായ് ദയാല എന്നിവരെയും തടവിലാക്കി. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ മൂവരെയും ഗുരുവിന്റെ മുന്നിൽവെച്ചുതന്നെ വധിച്ചു. ശ്രീ ഗുരു തേഗ് ബഹദൂറിനെയും 1675 ൽ ശിരച്ഛേദം ചെയ്‌തു, അദ്ദേഹം വീര ബലി ദാനിയായി. ഇന്ന് ദില്ലിയിലെ ചാന്ദ്നി ചൗക്കിലുള്ള ഗുരുദ്വാരയുടെ ‘ശീൾ ഗഞ്ച് സാഹിബ്’ എന്ന പേര് അദ്ദേഹത്തിന്റെ ‘ബലിദാന’ത്തിൻ്റെ ഇതിഹാസത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ‘വസുധൈവ കുടുംബകം’ എന്ന തത്ത്വത്തിൽ അധിഷ്ഠിതമായ ഒരു പുരാതന നാഗരികതയെയും സംസ്‌കാരത്തെയും പ്രതിസന്ധിയിൽനിന്ന് രക്ഷിക്കുക മാത്രമല്ല, ദൃഢനിശ്ചയമുള്ളതും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഒരു രാഷ്ട്രമായി ഉയർന്നു വരാനുള്ള നമ്മുടെ കൂട്ടായ പരിശ്രമങ്ങളിൽ ഒരു നിർണായകമുഹൂർത്തം തൻ്റെ ജീവത്യാഗത്തിലൂടെ അദ്ദേഹം മുന്നോട്ടുവെയ്ക്കുകയും ചെയ്‌തു. സിഖ് മതത്തിൻ്റെ അടിത്തറ മനുഷ്യചരിത്രത്തിലെ ഒരു സാധാരണ വികാസമായി രുന്നില്ല, മറിച്ച് എല്ലാത്തരം അതിക്രമങ്ങൾക്കുമെതിരെ മനുഷ്യരാശിയുടെ കവചമായി മാറിയ ഒന്നായിരുന്നു. ഒമ്പതാമത് സിഖ് ഗുരു ശ്രീ ഗുരു തേഗ് ബഹാദൂർജി അവരുടെ മതത്തെ സംരക്ഷിക്കാനുള്ള ജനങ്ങളുടെ ദൃഢനി ശ്ചയം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തതോടൊപ്പം സിഖ് മതത്തെ മഹത്വത്തിൻ്റെ അടുത്ത തലത്തിലേയ്ക്ക് കൊണ്ടുപോയ ഒരു മഹത്തായ പാരമ്പര്യമായിരുന്നു.
അദ്ദേഹത്തിന്റെ മകൻ ശ്രീ ഗുരു ഗോവിന്ദ് സിംഗ്ജി തൻറെ പിതാവിൻ്റെ പാത പിന്തുടർന്ന് തത്ത്വങ്ങളും മൂല്യ ങ്ങളും ഉയർത്തിപ്പിടിക്കുക മാത്രമല്ല, ധർമ്മത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടത്തിൽ തിളക്കമാർന്ന പ്രതിക മായ ഖാൽസ സൃഷ്‌ടിച്ചുകൊണ്ട് അവയെ മുന്നോട്ടുകൊണ്ടുപോയി.
ശ്രീ ഗുരു തേഗ് ബഹദൂറിൻ്റെ വാക്കുകൾ നാം എല്ലായ്പ്‌പോഴും ഓർമ്മിക്കേണ്ടതുണ്ട്:- “സന്തോഷത്തിലും ദുഃഖത്തിലും ബഹുമാനത്തിലും അപമാനത്തിലും നമ്മൾ ഒരേ പോലേ ജീവിക്കണം.” സ്വേച്ഛാധിപതിയും മതഭ്രാന്തനുമായ ഭരണാധികാരിക്കെതിരെ ഏറ്റവും സമാധാനപരമായ രീതിയിൽ പോരാടുന്നത് എങ്ങനെയെന്നത് തേഗ് ബഹദൂറിൻ്റെ ജീവിതം പഠിപ്പിക്കുന്നു.



















Discussion about this post