VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

അറിവും പ്രവൃത്തിയും ഭക്തിയില്‍ അധിഷ്ഠിതമായിരിക്കണം: സര്‍സംഘചാലക്

VSK Desk by VSK Desk
30 November, 2025
in ഭാരതം
ShareTweetSendTelegram

നാഗ്പൂര്‍: മനുഷ്യനെ സമഷ്ടിയുമായി ബന്ധിപ്പിക്കുന്ന ആത്മീയ സത്യമാണ് ഭക്തിയെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ജ്ഞാനകര്‍മ്മങ്ങള്‍ ഭക്തിയിലധിഷ്ഠിതമാണ്. ഭക്തിയില്ലാത്ത പ്രവൃത്തി ഒരു വികലമായിരിക്കും. ഭക്തി ഒരു പക്ഷിയാണെങ്കില്‍, അറിവും കര്‍മ്മവും അതിന്റെ ചിറകുകളാണ്. ഭക്തി, അറിവ്, പ്രവൃത്തി എന്നിവയുടെ സംയോജനത്തിലൂടെ മാത്രമേ ഒരാള്‍ക്ക് പരമോന്നതിയിലെത്താനാകൂ, അദ്ദേഹം പറഞ്ഞു. ലക്ഷ്മി നഗറിലെ സയന്റിഫിക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു സര്‍സംഘചാലക്.

നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ നാടിന്റെ സവിശേഷതയാണ്. എങ്കിലും ഒന്നില്‍നിന്ന് പലതും സൃഷ്ടിക്കപ്പെടുകയും വിവിധരൂപങ്ങളില്‍ ഏകത്വം പ്രകടമാകുകയും ചെയ്യുന്നു. അതായത് നാനാത്വത്തില്‍ ഏകത്വം എന്നത് പോലെ ഏകത്വത്തില്‍ നാനാത്വവും നമ്മുടെ പ്രത്യേകതയാണ്. ഒരു മരത്തിന്റെ എല്ലാ ഇലകളും ഒരേ ആകൃതിയും നിറവുമല്ല, എങ്കിലും ഒരു ഇല നോക്കി അത് ഏത് മരത്തിന്റേതാണെന്ന് പറയാന്‍ കഴിയുന്നതാണ് ഏകാത്മഭാവം.

ലോകത്തിന് സത്യത്തെ നല്കിയത് ഭാരതമാണ്. എല്ലാവരും ഈശ്വരരൂപികളാണെന്ന സനാതനസത്യം വിളംബരം ചെയ്തത് നമ്മുടെ ഋഷീശ്വരന്മാരാണ്. എല്ലാ ജീവജാലങ്ങളും പരസ്പരബന്ധിതവും പരസ്പര പൂരകവുമാണ്. ദൈവം ഒന്നാണോ പലതാണോ എന്നത് നമ്മുടെ ചര്‍ച്ചയല്ല; മറിച്ച്, എല്ലാം ദൈവമാണെന്ന് ഭാരതം വിശ്വസിക്കുന്നു. അതുകൊണ്ടാണ് അമ്മമാര്‍ കുട്ടികളോട് രാത്രിയില്‍ ഉറങ്ങുമ്പോള്‍ മരങ്ങളില്‍ തൊടരുതെന്ന് പറയുന്നത്. നമ്മുടെ സംസ്‌കാരം മരങ്ങളിലും ദൈവത്വം കാണാന്‍ പഠിപ്പിക്കുന്നതാണ്. ഭക്തി മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കും. എല്ലാവരും നമ്മുടെ സ്വന്തമാണ്. എല്ലാവരെയും ഒപ്പം ചേര്‍ത്തുകൊണ്ടുപോകണമെന്നതാണ് ഭക്തിയുടെ തത്വം, സര്‍സംഘചാലക് പറഞ്ഞു.നമ്മുടെ ചിന്തകള്‍ അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. സൃഷ്ടിയുടെ ആരംഭം മുതല്‍ കാലാവസാനം വരെയുള്ള ചിന്തകള്‍ ശ്രീമദ് ഭഗവദ്ഗീതയിലുണ്ട്. എല്ലാ ഉപനിഷത്തുകളുടെയും അറിവ് അതിലുണ്ട്. ഗീതയുടെ ആദര്‍ശത്തില്‍ നമ്മള്‍ ജീവിക്കണം. സ്വന്തം പുരോഗതിക്കും കുടുംബങ്ങളുടെയും തലമുറകളുടെയും അഭിവൃദ്ധിക്കും പ്രപഞ്ചത്തിന്റെ നിലനില്പിനും വേണ്ടി നാം സ്വയമറിഞ്ഞ് വളരണം.

ഇന്ന് വീടുകളില്‍ മാതൃഭാഷയുടെയും സംസ്‌കൃതത്തിന്റെയും ഉപയോഗം കുറയുന്നത് ആശങ്കാജനകമാണ്. യഥാര്‍ത്ഥ ഭാരതീയ ഭാഷ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. ധര്‍മ്മം, രാഷ്ട്രം എന്നിവയ്ക്ക് ഇംഗ്ലീഷില്‍ വാക്കുകളില്ല. ഒരു മൂലപദത്തിന് യോജിച്ചതും തുല്യവുമായ ഒരു വാക്ക് തേടുകമാത്രമാണ് അവിടെ സംഭവിക്കുന്നത്. യഥാര്‍ത്ഥ അര്‍ത്ഥം മനസിലാകണമെങ്കില്‍ മൂലപദം തന്നെ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശ്രീ ജ്ഞാനേശ്വരിയുടെ ഇംഗ്ലീഷ് പതിപ്പിന്റെ എഡിറ്റര്‍മാരായ ഡോ. സുരേന്ദ്ര ഡി. സൂര്യവംശി, ഡോ. തുക്കാറാം ബി. ഗരുഡ, ഡോ. മീര ടി. ഗരുഡ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പരീക്ഷാ സമ്പ്രദായത്തിന്റെ സുതാര്യതയും വിശ്വാസ്യതയും തിരികെ കൊണ്ടുവരാനുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാർഹം ; പിന്തുണയുമായി എബിവിപി

മാതൃത്വത്തിൻ്റെ തത്വങ്ങൾ ശാശ്വതമാണ്: ഡോ. മോഹൻ ഭാഗവത്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷങ്ങള്‍ ആഗസ്ത് 21 മുതല്‍

ധര്‍മ്മരക്ഷയ്ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും:  ദത്താത്രേയ ഹൊസബാളെ

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ടി.ജി. മോഹൻദാസിൻ്റെ അഭിപ്രായം അപലപനീയം : ആർ എസ് എസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം – തപസ്യ കലാസാഹിത്യവേദി

ഏകീകൃത ജനസംഖ്യാനയം അനിവാര്യം: രാഷ്ട്രസേവികാ സമിതി

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി

മാതൃത്വം സംസ്‌കാരത്തിന്റെ അടിത്തറ: ഡോ. മോഹന്‍ ഭാഗവത്

Load More

Latest English News

Palakkad – Kanchi Shankaracharya Calls for Societal Upliftment and Cultural Preservation at Sangh Sanghik

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies