VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം; ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം

VSK Desk by VSK Desk
14 February, 2026
in കേരളം
ShareTweetSendTelegram

കരുനാഗപ്പള്ളി : അമൃതപുരി കാമ്പസില്‍ നടക്കുന്ന ‘രാമക്ഷേത്രം രാഷ്ട്രക്ഷേത്രം’ ജന്മഭൂമി അന്താരാഷ്ട്ര സെമിനാറിന് പ്രൗഢോജ്വല തുടക്കം. അയോദ്ധ്യ-കേരള സംഗമത്തിന് മുന്നോടിയായി ചടയമംഗലം കോദണ്ഡസ്വാമി ക്ഷേത്രത്തെയും ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തെയും ബന്ധപ്പെടുത്തി കേന്ദ്ര സാംസ്‌കാരികവകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന സെമിനാറിന് മാതാ അമൃതാനന്ദമയി മഠത്തിലെ ബ്രഹ്‌മചാരി സൂക്ഷ്മാമൃത ചൈതന്യ ദീപം തെളിയിച്ചു. ഉദ്ഘാടന സഭയില്‍ ജന്മഭൂമി മാനേജിങ് ഡയറക്ടറും ആര്‍എസ്എസ് ദക്ഷിണക്ഷേത്ര കാര്യവാഹുമായ എം. രാധാകൃഷ്ണന്‍ അധ്യക്ഷനായി. ദക്ഷിണ കേരള പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍ മുഖ്യപ്രഭാഷണം നടത്തി. അയോദ്ധ്യാ ശ്രീരാമ തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് പില്‍ഗ്രിം കോറിഡോര്‍ സംയോജകന്‍ അംബാശങ്കര്‍ വാജ്‌പേയ്, ഡോ. രാം അവതാര്‍ ശര്‍മ്മ, ഡോ.വൈഭവ് ഭൂഷണ്‍, സംവിധായകന്‍ രാജീവ് അഞ്ചല്‍, ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യ, ദക്ഷിണ പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, കെ.എസ്. രമേശ്, എ. രതീഷ് എന്നിവര്‍ സംസാരിച്ചു.

കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. ജടായു സ്മൃതികളുണരുന്ന ചടയമംഗലവും പ്രശസ്തമായ ശ്രീരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന തൃപ്രയാറുമാണ് കേരളത്തില്‍ ഈ തീര്‍ത്ഥാടന പദ്ധതിയുടെ ഭാഗമാകുന്നത്. ചടയമംഗലത്തെ ജടായുപ്പാറയില്‍ തല ഉയര്‍ത്തിനില്‍ക്കുന്ന കോദണ്ഡസ്വാമി ക്ഷേത്രത്തെയും ജടായു ശില്പത്തെയും ലോകമാസകലമുള്ള ഭാരതീയരുടെ ശ്രദ്ധയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ആദ്യ സെമിനാറില്‍ ജടായു സ്ത്രീസുരക്ഷയുടെ കാവലാള്‍ എന്ന വിഷയത്തില്‍ സംവിധായകനും ശില്പിയുമായ രാജീവ് അഞ്ചല്‍, രാമോ വിഗ്രഹവാന്‍ ധര്‍മ്മഃ എന്ന വിഷയത്തില്‍ ബ്രഹ്‌മചാരി അച്യുതാമൃത ചൈതന്യയും ശ്രീരാമന്‍- സാംസ്‌കാരിക ഏകതയുടെ ആധാരം എന്ന വിഷയത്തില്‍ ഡോ. രാം അവതര്‍ ശര്‍മ്മയും പേപ്പറുകള്‍ അവതരിപ്പിച്ചു.ഡോ. ഹരികൃഷ്ണന്‍ വി.പി (കേരളത്തിന്റെ രാമന്‍), ഡോ. വിവേകാനന്ദ ഉപാധ്യായ (എല്ലാവരുടെയും രാമന്‍), ബ്രഹ്‌മചാരി ശിവാനന്ദന്‍ (ഹനുമായനം), ഡോ. ലക്ഷ്മിദാസ് (മലയാള സാഹിത്യത്തില്‍ രാമന്റെ പ്രഭാവം), ശങ്കരാമൃത സ്വാമികള്‍ (രാമന്റെ കല്യാണഗുണങ്ങള്‍), കെ.കെ. വാമനന്‍ (രാമരാജ്യം മുന്നോട്ടു വയ്ക്കുന്ന പൗരധര്‍മ്മം), ധ്യാനാമൃത സ്വാമികള്‍(രാമായണം: ഭാരതത്തിന്റെ ഭൂമിശാസ്ത്രത്തില്‍), ഡോ. വൈഭവ് ഭൂഷണ്‍( അഗസ്ത്യന്‍: ഏകാത്മകതയുടെ പ്രഥമചാലകന്‍), ഡോ. ശ്രീജിത് കര്‍ത്ത (രാമായണവും ആയുര്‍വേദവും) എന്നിവരാണ് മറ്റ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ഡോ. ശ്യാം വിനയന്‍, ഡോ. ഹരിത ചന്ദ്രന്‍, ഡോ. കാദംബരി, ഡോ. ഡെല്‍വിന്‍ ടി. റോബിന്‍, ഡോ. വിഷ്ണു. യു എന്നിവര്‍ വിവിധ സെഷനുകളില്‍ മോഡറേറ്റര്‍മാരായി.ഇന്ന് ഉച്ചയ്ക്ക് 2.30ന് ചേരുന്ന സമാപന സഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അദ്ധ്യക്ഷത വഹിക്കും.

ബ്രഹ്‌മചാരി ദേവിദാസ് ചൈതന്യ അനുഗ്രഹ ഭാഷണം നടത്തും. ജന്മഭൂമി ജനറല്‍ മാനേജരും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹുമായ കെ.ബി. ശ്രീകുമാര്‍, അമൃത ആയുര്‍വേദ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍.വി. രമേശ്, ജടായു ട്രസ്റ്റ് അധ്യക്ഷന്‍ എസ്. അശോകന്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍ എന്നിവര്‍ സംസാരിക്കും.

ShareTweetSendShareShare

Latest from this Category

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

റജിസ്ട്രേഷൻ വിവാദം: രാഷ്ട്രീയ പ്രേരിതം

സംഘത്തിന് ആരും അന്യരല്ല, എല്ലാവരും ഹിന്ദുക്കൾ : ഡോ. മോഹൻ ഭാഗവത്

പരിതപിച്ചിരിക്കാതെ പുറത്തു വരൂ, ഒരുമിച്ച് ചേരൂ: ഡോ. മോഹൻ ഭാഗവത്

മുതിർന്ന മാധ്യമപ്രവർത്തകൻ ജി.പ്രിയദർശനന് വിശ്വാസംവാദ കേന്ദ്രത്തിൻ്റെ ആദരവ്

സമൂഹം ഇന്ന് മൊബൈൽ ഫോണിൽ ഒതുങ്ങുന്നു: ഡോ. സി. ആർ. പ്രസാദ്

സംഘ ശതാബ്ദി പ്രഭാഷണ സഭ 13, 14 തീയതികളിൽ; സർസംഘചാലക് ഡോ. മോഹൻ ഭാഗവത് പങ്കെടുക്കും

ഐഎല്‍ഒയില്‍ ബിഎംഎസ്; ലേബര്‍ മാര്‍ക്കറ്റല്ല, ലേബര്‍ ഫോഴ്‌സാണ് വേണ്ടത്: ബി. സുരേന്ദ്രന്‍

ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക്: ബംഗ്ലാദേശികളും രോഹിങ്ക്യകളും എത്തുന്നതായി ആശങ്ക

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies