തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി വിസിക്കെതിരെയുള്ള പ്രതിഷേധ പരിപാടിയില്‍ നാരായണ അവതാരമായ വാമനമൂര്‍ത്തിയെയും ഓണം ആഘോഷത്തെയും അവഹേളിച്ചതില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി പ്രതിഷേധിച്ചു.

എസ്എഫ്‌ഐ അധിക്ഷേപിച്ചത് ഹൈന്ദവികതയെ ആണ്. ഹിന്ദു ആരാധനാമൂര്‍ത്തികളെ അധിക്ഷേപിക്കുന്നതില്‍ സിപിഎം എന്നും മുന്നിലാണ്. എസ്എഫ്‌ഐയെക്കൊണ്ട് സിപിഎമ്മാണ് ഇത്തരത്തില്‍ അധിക്ഷേപം നടത്തിക്കുന്നത്. ഹൈന്ദവ ആരാധനാമൂര്‍ത്തികളെ നിരന്തരം അധിക്ഷേപം നടത്തുന്നതു പോലെ മറ്റ് മതവിശ്വാസങ്ങളിലെ ആരാധനാ മൂര്‍ത്തികളെ അധിക്ഷേപിക്കാന്‍ എസ്എഫ്‌ഐ തയാറാകുമോയെന്ന് വ്യക്തമാക്കണം. അധിക്ഷേപത്തില്‍ എസ്എഫ്‌ഐ മാപ്പ് പറയണം. ഇല്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന പ്രചാര്‍ പ്രമുഖ് ഷാജു വേണുഗോപാല്‍ പറഞ്ഞു.














Discussion about this post