ന്യൂദൽഹി: ആർ എസ് എസ് അഖില ഭാരതീയ പ്രതിനിധി സഭ മാർച്ച് 13, 14, 15 തീയതികളിൽ ഹരിയാനയിലെ സമൽഖയിൽ ചേരുമെന്ന് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ അറിയിച്ചു. സമൽഖ പട്ടി കല്യാണയിലുള്ള ഗ്രാമ വികാസ് സേവാ സാധന കേന്ദ്രത്തിൽ നടക്കുന്ന പ്രതിനിധി സഭയിൽ സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവർ മാർഗദർശനം നല്കും.
ശതാബ്ദി പ്രവർത്തനങ്ങളും പോയ വർഷത്തെ സംഘപരിപാടികളും യോഗത്തിൽ അവലോകനം ചെയ്യും. വിവിധ പ്രാന്തങ്ങളിൽ നടന്ന വിശേഷ കാര്യക്രമങ്ങൾ അവതരിപ്പിക്കും.
സംഘ ശിക്ഷാ വർഗ്, കാര്യകർത്താ വികാസ് വർഗ് ഉൾപ്പെടെയുള്ള പരിശീലനശിബിരങ്ങളുടെ ആസൂത്രണവും യോഗത്തിലുണ്ടാകും.1489 പേർ പ്രതിനിധികളായി പങ്കെടുക്കും. സംഘ ആശയങ്ങളിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 32 സംഘടനകളിൽ നിന്ന് ദേശീയ പ്രസിഡന്റുമാർ , ജനറൽ സെക്രട്ടറിമാർ, സംഘടനാ സെക്രട്ടറിമാർ എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.














Discussion about this post