റായ്പൂര്‍(ഛത്തിസ്ഗഢ്): അവര്‍ കീഴടങ്ങി. ജനാധിപത്യമെന്ത് എന്ന് അറിഞ്ഞു. ഛത്തിസ്ഗഢ് നിയമസഭാമന്ദിരത്തില്‍ ജനാധിപത്യത്തിന്റെ സൗന്ദര്യമറിഞ്ഞ് കീഴടങ്ങിയ നക്‌സലൈറ്റുകള്‍. ആയുധം താഴെ വെച്ച് മുഖ്യധാരയിലേക്ക് മടങ്ങിയ മുന്‍ നക്‌സലൈറ്റുകള്‍ ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ ക്ഷണം സ്വീകരിച്ചാണ് നിയമസഭയുടെ ബജറ്റ്, ചോദ്യോത്തര വേള നടപടിക്രമങ്ങള്‍ കാണാനെത്തിയത്. മുന്‍ നക്‌സലൈറ്റുകളുടെ പുനരധിവാസവും സമൂഹത്തോടുള്ള പുനഃസംയോജനവും അറിയാനും ജനാധിപത്യ പ്രക്രിയകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മനസിലാക്കാനും വേണ്ടിയാണ് അവരെ ക്ഷണിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് മുമ്പ്, ഉപമുഖ്യമന്ത്രി വിജയ് ശര്‍മ്മയുടെ ഔദ്യോഗിക വസതിയില്‍ അവര്‍ക്ക് വിരുന്ന് നല്കി. ഇനിയും കീഴടങ്ങാത്ത നക്‌സല്‍ ഭീകരരെ റായ്പൂരിലെ അനുഭവം ബോധ്യപ്പെടുത്തി മുഖ്യധാരയിലേക്ക് എത്തിക്കാന്‍ പരിശ്രമിക്കുമെന്ന് അവര്‍ സര്‍ക്കാരിന് ഉറപ്പ് നല്കി.
















Discussion about this post