VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

മാനവരാശിയെ നയിക്കുകയാണ് ഭാരതീയ ദര്‍ശനത്തിന്റെ ദൗത്യം: ദത്താത്രേയ ഹൊസബാളെ

VSK Desk by VSK Desk
23 March, 2026
in ഭാരതം
Share
Tweet
SendTelegram

ഗുവാഹത്തി(ആസാം): മാനവരാശിയെയാകെ നയിക്കാന്‍ പ്രാപ്തമാണ് ഭാരതീയ ദര്‍ശനമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാരതീയ നാഗരികതയുടെ ദൗത്യം അതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘശതാബ്ദിയുടെ ഭാഗമായി  ഗുവാഹത്തിയിലെ ഐഐടിയില്‍ സംഘടിപ്പിച്ച യുവസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

ഒരു ചെറുഭാരതത്തെയാണ് ഈ സമ്മേളനത്തില്‍ ഞാന്‍ കാണുന്നത്. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും ഐഐടികളില്‍ പഠിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ ഇവിടെയുണ്ട്. വൈവിധ്യമാര്‍ന്ന വിദ്യാഭ്യാസ, ഭാഷാ, സാംസ്‌കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ള യുവാക്കള്‍ ഒത്തുചേരുന്ന ഈ സമ്മേളനം വിവിധതയിലെ ഏകത്വത്തിന്റെ സൗന്ദര്യം വിളിച്ചോതുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാരതത്തിലെ എല്ലാ ഭാഷയും രാഷ്ട്ര ഭാഷയാണ്. ചില ഭാഷകള്‍  ലിങ്ക് ഭാഷകളെന്ന നിലയില്‍ ആശയവിനിമയം സുഗമമാക്കുന്നുണ്ട്. നമ്മുടെ ഭാഷകളുടെ സാംസ്‌കാരിക അടിത്തറയാണ് സംസ്‌കൃതം. സംഘത്തിന്റെ പ്രാര്‍ത്ഥനയും പ്രവര്‍ത്തനത്തിലുപയോഗിക്കുന്ന പദങ്ങളുമൊക്കെ സംസ്‌കൃത സാഹിത്യം, ഭാരതീയ രാഗങ്ങള്‍, തദ്ദേശീയ സാംസ്‌കാരിക പൈതൃകം എന്നിവയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടവയാണ്. ‘ആ നോ ഭദ്രാഃ ക്രതവോ യന്തു വിശ്വാഃ’ എന്നതാണ് നമ്മളെ വഴികാട്ടുന്നത്. നമ്മുടെ സാംസ്‌കാരിക വേരിലുറച്ചുനിന്നുകൊണ്ടുതന്നെ എല്ലാ ദിശകളില്‍ നിന്നുമുള്ള മികച്ച ആശയങ്ങളെ ഭാരതം സ്വാഗതം ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.

ആധുനികവല്‍ക്കരണമെന്നത് പാശ്ചാത്യവല്‍ക്കരണം മാത്രമാണെന്ന ധാരണ തിരുത്തണം.  സനാതന ജീവിത മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് നവീകരണത്തെ സ്വീകരിക്കുന്നതിലാണ് യഥാര്‍ത്ഥ ആധുനികത സ്ഥിതിചെയ്യുന്നത്. സനാതന ചിന്ത പുരാതനം എന്നതുപോലെ എക്കാലവും പുതിയതുമാണ്. സാംസ്‌കാരിക മൂല്യങ്ങളെ പുനരുജ്ജീവിപ്പിക്കാനും സ്വാതന്ത്ര്യം ലഭിച്ചതിനുശേഷവും നിലനില്‍ക്കുന്ന അധിനിവേശമനസ്ഥിതിയെ തുടച്ചുനീക്കാനുമാണ് നമ്മള്‍ പരിശ്രമിക്കേണ്ടതെന്ന് സര്‍കാര്യവാഹ് പറഞ്ഞു.

ഭാഷ, പാരമ്പര്യം, ജീവിതശൈലി എന്നിവയിലെ വൈവിധ്യം സമൂഹത്തെ വിഭജിക്കുകയല്ല, ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. മറ്റെല്ലാം വ്യത്യസ്തമാണെങ്കിലും നമ്മളെ ഒരുമിപ്പിക്കുന്നത് പൊതു സാംസ്‌കാരിക ബോധമാണ്. സന്തുലിതമായ സാമൂഹികവികാസത്തിന് വ്യക്തിപരവും ദേശീയവുമായ സ്വഭാവം അനിവാര്യമാണെന്ന് പറഞ്ഞു. ഭൗതിക പുരോഗതിയും ആത്മീയ മൂല്യങ്ങളുടെ പുരോഗതിയും പരസ്പരം കൈകോര്‍ത്ത് പോകേണ്ടതുണ്ട്. ഭൗതിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ലെങ്കില്‍ സാംസ്‌കാരിക സംവാദം അപൂര്‍ണ്ണമായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജാതി, മതം, ഗോത്രം, ഭാഷ എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം ഇല്ലാതാക്കുന്നതിന് വ്യവസ്ഥാപിതമായ മാറ്റവും സാമൂഹിക പരിവര്‍ത്തനവും അനിവാര്യമാണ്. ഭാരതീയ കുടുംബവ്യവസ്ഥയുടെ സംരക്ഷണം, ദൈനംദിന ജീവിതത്തില്‍ പരിസ്ഥിതിയോടുള്ള ഉത്തരവാദിത്തം, സാമൂഹിക ഐക്യം ശക്തിപ്പെടുത്തല്‍, പൗരബോധം വികസിപ്പിക്കല്‍, വിദ്യാഭ്യാസം, വ്യവസായം, വികസന മാതൃകകള്‍ എന്നിവയില്‍ ആത്മനിര്‍ഭരത പ്രോത്സാഹിപ്പിക്കല്‍ എന്നിവ പിന്തുടരണമെന്ന് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു.

ആസാം ക്ഷേത്ര സംഘചാലക് ഡോ. ഉമേഷ് ചക്രവര്‍ത്തി, ഗുവാഹത്തി മഹാനഗര്‍ സംഘചാലക് ഗുരു പ്രസാദ് മേധി എന്നിവരും വേദിയില്‍ സന്നിഹിതരായിരുന്നു. 

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies