അയോദ്ധ്യ: മര്യാദാപുരുഷോത്തമനായ ശ്രീരാമന്റെ 130 ഗുണങ്ങളെ ലളിതമായ ഭാഷയില്‍ വിവരിക്കുന്ന ‘സദ്ഗുണ ശ്രീറാം’ എന്ന പുസ്തകം ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന് സമര്‍പ്പിച്ചു. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മുന്‍ ഡയറക്ടര്‍ സുബ്രഹ്മണ്യം സായ് സൂരി എഴുതിയ ഗ്രന്ഥം കര്‍സേവകപുരത്ത് തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായിക്ക് കൈമാറി.
ഭാരതത്തിന്റെ വിശാലമായ ആത്മീയതയെ സാധാരണക്കാരിലേക്ക് പകരുന്ന ആദ്ധ്യാത്മികഗ്രന്ഥങ്ങളുടെ സന്ദേശം എല്ലാവരും സ്വീകരിക്കണമെന്ന് സൂരി പറഞ്ഞു. രാമായണം രാജ്യത്ത് വിവിധ ഭാഷകളില്‍ ലഭ്യമാണ്. എന്നാല്‍ അതിന്റെ യഥാര്‍ത്ഥ സന്ദേശം സാമാന്യജനങ്ങളിലേക്ക് എത്തണമെന്ന ലക്ഷ്യത്തോടെയാണ് സദ്ഗുണ ശ്രീറാം രചിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.















Discussion about this post