ഹരിദ്വാർ: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ മൂലം ലോകം കടുത്ത ഊർജ്ജ പ്രതിസന്ധി നേരിടുമ്പോഴും, രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിപ്പിക്കാതെ ഉപഭോക്താക്കളെ സംരക്ഷിച്ച കേന്ദ്ര സർക്കാർ നടപടിയെ അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്ത് അഭിനന്ദിച്ചു. ഉപഭോക്താക്കളുടെ താൽപ്പര്യം മുൻനിർത്തിയുള്ള സർക്കാരിന്റെ ഇടപെടൽ മാതൃകാപരമാണെന്ന് സംഘടന വിലയിരുത്തി.
ഹരിദ്വാറിലെ ശാന്തി കുഞ്ച് ആശ്രമത്തിൽ നടന്ന അഖില ഭാരതീയ ഗ്രാഹക് പഞ്ചായത്തിന്റെ വാർഷിക പൊതുയോഗത്തിലാണ് സർക്കാരിന് അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രമേയം പാസാക്കിയത്. ദേശീയ അധ്യക്ഷൻ ശ്രീ നാരായൺ ഭായ് യോഗം ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 300-ഓളം പ്രതിനിധികള്‍ പങ്കെടുത്തു.കേരളത്തെ പ്രതിനിധീകരിച്ച് സംസ്ഥാന അധ്യക്ഷൻ പി. ഹരീഷ് കുമാർ, സംസ്ഥാന സെക്രട്ടറി അഡ്വ. കേശവീയം എസ്. ഷിബുകുമാർ ഉള്‍പ്പെടെ 6 ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന് യോഗത്തിൽ തീരുമാനം എടുത്തു.

















Discussion about this post