ഗുവാഹത്തി(ആസാം): ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ കൊന്നുകളയണമെന്ന് മുസ്ലീം സമൂഹത്തോട് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ആസാമിലെ ശ്രീഭൂമി കരിംഗഞ്ച് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഖാര്‍ഗെ വിഷം തുപ്പിയത്. നിങ്ങള്‍ നമാസ് നടത്തുന്നതിനിടെ മുന്നില്‍ വിഷപ്പാമ്പ് എത്തിയാല്‍ നമാസ് അവസാനിപ്പിച്ച് ആദ്യം അതിനെ കൊന്നുകളയണമെന്ന് ഖുറാന്‍ പഠിപ്പിക്കുന്നു. ആര്‍എസ്എസും ബിജെപിയുമാണ് ആ വിഷപ്പാമ്പുകളെന്നും അവരെ ഇല്ലാതാക്കിയില്ലെങ്കില്‍ നിങ്ങള്‍ക്ക് അതിജീവിക്കാന്‍ ആവില്ലെന്നുമായിരുന്നു ഖാര്‍ഗെയുടെ പരാമര്‍ശം.
മതവികാരം ആളിക്കത്തിച്ച് കലാപം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണ് ഖാര്‍ഗെയുടെ വിദ്വേഷപ്രസംഗമെന്ന് ആക്ഷേപം ഉയര്‍ന്നുകഴിഞ്ഞു. ഇതിനെതിരെ ആര്‍എസ്എസ് ഉത്തര, ദക്ഷിണ ആസാം പ്രാന്ത ഘടകങ്ങള്‍ ദിസ്പൂര്‍, സില്‍ചാര്‍ പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്കി. ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇത്രയും അപക്വവും അപകടകരവുമായ പ്രസ്താവന നടത്തുന്നത് സാമൂഹികജീവിതത്തിന് തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരെ ഭയത്തോടെ കാണാനും അവര്‍ക്കെതിരെ അക്രമത്തിന് മുതിരാനുമുള്ള ആഹ്വാനമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് നടത്തിയത്.
1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 83 പ്രകാരം ഈ പ്രസ്താവന തെരഞ്ഞെടുപ്പ് അഴിമതിയുടെ അടയാളമാണ്. പൊതുജനങ്ങളെ ഭീഷണിപ്പെടുത്താനും വ്യത്യസ്ത രാഷ്ട്രീയ, സാമൂഹിക വിഭാഗങ്ങളുടെയിടയില്‍ വിദ്വേഷം സൃഷ്ടിക്കാനുമാണ് ഖാര്‍ഗെ ശ്രമിക്കുന്നത്. ഹിന്ദു-മുസ്ലീം സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കാനാണ് നീക്കം. പൊതുസമാധാനത്തെയും ഐക്യത്തെയും തെരഞ്ഞെടുപ്പ് അന്തരീക്ഷത്തെയും ഇത് പ്രതികൂലമായി ബാധിക്കും.
ജനാധിപത്യ സംവാദങ്ങള്‍ ഭരണഘടനാപരവും നിയമപരവുമായ പരിധിക്കുള്ളില്‍ ആവണമെന്നും സാമൂഹിക ഐക്യത്തിനും പൊതുസമാധാനത്തിനും അപകടമുണ്ടാക്കുന്ന ഭാഷ ഉപയോഗിക്കരുതെന്നും ആര്‍എസ്എസ് ഉത്തര ആസാം പ്രാന്ത കാര്യവാഹ് ഖഗന്‍ സൈകിയ, ദക്ഷിണ ആസാം പ്രാന്ത സംഘചാലക് ജ്യോത്സ്‌നമോയ് ചക്രവര്‍ത്തി എന്നിവര്‍ ചൂണ്ടിക്കാട്ടി.
![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-750x410.webp)






![{"remix_data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{"transform":1},"is_sticker":false,"edited_since_last_sticker_save":true,"containsFTESticker":false}](https://vskkerala.com/wp-content/uploads/2026/04/picsart_26-04-08_15-50-15-999-120x86.webp)







Discussion about this post