ന്യൂദൽഹി: ജനഹൃദയങ്ങളിൽ സംഗീത മാധുരി കൊണ്ട് മായാത്ത മുദ്ര പതിപ്പിച്ച പ്രതിഭയാണ് ആശാ ഭോസ്ലെ എന്ന് ആർ എസ് എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും അനുസ്മരണ സന്ദേശത്തിൽ ചൂണിക്കാട്ടി. ആശാ ഭോസ്ലെയുടെ വിയോഗം ഭാരതത്തിൻ്റെ സംഗീത മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. പതിറ്റാണ്ടുകളോളം തന്റെ സംഗീത സാധനയിലൂടെ, സിനിമകളിലെ അനശ്വര ഗാനങ്ങളിലൂടെ ജനഹൃദയങ്ങളുടെ ഭാഗമായി അവർ മാറി.
രാഷ്ട്രീയ സ്വയംസേവക സംഘം ആ സ്മരണയ്ക്ക് മുന്നിൽ ഭാവസാന്ദ്രമായ ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തോടും ദേശസ്നേഹികളോടുമുള്ള ആശാജിയുടെ പ്രതിബദ്ധത സദാ മാതൃകാപരമായിരുന്നു. സമാനതകളില്ലാത്ത സംഭാവനകൾക്ക് രാജ്യം എന്നു അവരെ ആദരവോടെ സ്മരിക്കുമെന്ന് പ്രസ്താവനയിൽ തുടരുന്നു.













Discussion about this post