ന്യൂദല്‍ഹി: സ്വയംപര്യാപ്തവും സ്ഥിരതയാര്‍ന്നതുമായ ഗ്രാമവികസനം ലക്ഷ്യമിട്ട് വിഭാവാണി സംഘടിപ്പിക്കുന്ന അഭ്യുദയ ദേശീയസമ്മേളനത്തിന് തുടക്കം. ദല്‍ഹി ഐഐടിയില്‍ നടന്ന ചടങ്ങില്‍ വിശ്വകര്‍മ സ്‌കില്‍ യൂണിവേഴ്സിറ്റി വിസി പ്രൊഫ. ദിനേശ് കുമാര്‍ ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ നബീന്‍ കുമാര്‍ റോയ്, വിജ്ഞാന്‍ ഭാരതി സംഘടനാസെക്രട്ടറി ഡോ. ശിവകുമാര്‍ ശര്‍മ്മ, വിഭാവാണി എക്സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍.പി. രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
തദ്ദേശീയമായ അറിവ്, ശാസ്ത്രീയ ഗവേഷണം, സാമൂഹിക പങ്കാളിത്തം എന്നിവയുടെ സംയോജനത്തിലൂടെ വികസന മാര്‍ഗങ്ങള്‍ രൂപപ്പെടുത്താന്‍ സമ്മേളനം ലക്ഷ്യമിടുന്നു. ഭാരതത്തിന്റെ സാംസ്‌കാരികമൂല്യങ്ങളുമായി ചേരുന്ന വികസന മാതൃകകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഗ്രാമതല നവീകരണങ്ങള്‍, കാലാവസ്ഥാ പ്രതിരോധം, പ്രാദേശിക വിജ്ഞാനം, കോര്‍പറേറ്റ് പങ്കാളിത്തം തുടങ്ങിയ വിഷയങ്ങളിലും ചര്‍ച്ചകള്‍ നടക്കും.
സാമൂഹിക അന്തര്‍ഗതമായ സുസ്ഥിര വികസനം സംബന്ധിച്ച് ഭാരതീയമായ ഒരു പരിപ്രേഷ്യത്തിലൂന്നി, തദ്ദേശീയമായ വികസന മാതൃകകള്‍ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിലൂന്നിയാണ് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുള്ളത്. സന്നദ്ധ സംഘടനകള്‍, ശാസ്ത്രജ്ഞര്‍, നയരൂപീകരണ-അക്കാദമിക വിദഗ്ധര്‍, കര്‍ഷക ഉത്പാദക കമ്പനികള്‍, കാര്‍ഷികസംരംഭകര്‍ എന്നിവരടക്കം 250 ലധികം പ്രതിനിധികള്‍ 23 സംസ്ഥാനങ്ങളില്‍ നിന്നായി സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

















Discussion about this post