VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

VSK Desk by VSK Desk
29 April, 2026
in ഭാരതം
ShareTweetSendTelegram

ജബല്‍പൂര്‍(മധ്യപ്രദേശ്): സംഘവും സമാജവും ഒന്നാകുന്നതുവരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരുമെന്ന് അഖിലഭാരതീയ കാര്യകാരി അംഗം സുരേഷ് സോണി. ഈ പ്രവര്‍ത്തനം ഒരു മഹത്തായ ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ചതാണ്. ശതാബ്ദി ആഘോഷിക്കുക എന്നത് അതിന്റെ ലക്ഷ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.  ആര്‍എസ്എസ് ജബല്‍പൂര്‍ മഹാനഗറിന്റെ ആഭിമുഖ്യത്തില്‍ ശ്രീജാനകി രാമന്‍ കോളജില്‍ സംഘടിപ്പിച്ച സാഹിത്യകാരന്മാരുടെയും ചരിത്രകാരന്മാരുടെയും വൈചാരിക സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഭാരതീയദര്‍ശനവും സംസ്‌കാരവും ലോകക്ഷേമത്തിന് പ്രയോജനകരമാണ്, എന്നാല്‍ കാലക്രമേണ അവ ശിഥിലമായി. അവയെ പുനഃസ്ഥാപിക്കുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതുവരെ ഈ യാത്ര തുടരും. ചിക്കാഗോ സമ്മേളനത്തിന് മുമ്പ്, സമൂഹത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കുന്നതിനായി സ്വാമി വിവേകാനന്ദന്‍ രണ്ട് വര്‍ഷം ഭാരതമൊട്ടാകെ പര്യടനം നടത്തിയിരുന്നു. സംഘശതാബ്ദി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘം സമാജത്തിന്റെ സംഘടനയെന്ന നിലയിലേക്ക് അനുഭവത്തില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ആ മാറ്റത്തിന് വ്യക്തിനിര്‍മാണം, സാമാജികസമരസത, ദേശത്തനിമയുടെ ഉണര്‍വ് എന്നിവ അനിവാര്യമാണ്. ആര്‍എസ്എസ് സ്ഥാപകന്‍ ഡോ. ഹെഡ്ഗേവാര്‍ ഈ ആശയങ്ങളെയാണ് പ്രായോഗികമാക്കിയത്, സുരേഷ് സോണി പറഞ്ഞു.

സാമൂഹിക മാറ്റത്തിന് രാഷ്ട്രീയ പോരാട്ടം മാത്രം പോരാ, സാമൂഹിക പരിഷ്‌കരണവും അനിവാര്യമാണ്. സ്വാതന്ത്ര്യസമരകാലത്തിന്റെ എല്ലാ ധാരകളെയും മനസിലാക്കിയാണ് ഡോക്ടര്‍ജി സംഘപ്രവര്‍ത്തനത്തിന് രൂപം നല്കിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാകോസല്‍ മേഖലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തനചരിത്രത്തെ അടിസ്ഥാനമാക്കി ഡോ. ആനന്ദ് സിങ് റാണ എഴുതിയ സംഘിക എന്ന പുസ്തകത്തിന്റെ ആദ്യ ഭാഗം പരിപാടിയില്‍ പ്രകാശനം ചെയ്തു. ശരത്ചന്ദ്രപാല്‍, പ്രൊഫ. അല്‍കേഷ് ചതുര്‍വേദി, വിഭാഗ് സംഘചാലക് കൈലാഷ്ഗുപ്ത എന്നിവരും പങ്കെടുത്തു.

ShareTweetSendShareShare

Latest from this Category

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

പത്രപ്രവർത്തനം കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുന്നു: ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: ഡോ. മോഹന്‍ ഭാഗവത്

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം : ആര്‍എസ്എസ്

Load More

Discussion about this post

പുതിയ വാര്‍ത്തകള്‍

സേവനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: പ്രൊഫ. കെ.എസ്. ചന്ദ്രശേഖര്‍

ഉത്തരവാദിത്തമുള്ള മാധ്യമങ്ങളുള്ളപ്പോഴാണ് ജനാധിപത്യം ശക്തിപ്പെടുന്നത്: ഉപരാഷ്‌ട്രപതി

വെല്ലുവിളികളെ നേരിടാനുള്ള മനസ്സ് പുതിയ തലമുറ വളർത്തിയെടുക്കണം : ഡോ. മോഹൻ ഭാഗവത്

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; നാളെ ഏഴിന് അമിത് ഷാ തുടങ്ങും

കര്‍ഷകരോടുള്ള അവഗണന കോണ്‍ഗ്രസ് സര്‍ക്കാരിന്റെ അന്ത്യം കുറിക്കും: മോഹിനി മോഹന്‍ മിശ്ര

സംഘം സാംസ്കാരിക സംഘടനയാണ് : കെ.പി. രാധാകൃഷ്ണൻ

ഭാരത് മാതാ കീ ജയ്’ എന്ന മഹത്തായ ലക്ഷ്യമാണ് ആർഎസ്എസിൻ്റെ അടിസ്ഥാനം: എ.ആർ. മോഹനൻ

തപസ്യ: വിജയകൃഷ്ണന്‍ അധ്യക്ഷന്‍, എം. സതീശന്‍ ജനറല്‍ സെക്രട്ടറി

Load More

Latest English News

Dr. Velmani Returns to Thank Those Who Gave Her Wings to Fly

BMS follows the path of harmony – Bhaiyyaji Joshi

Casteism Must Be Eradicated from Society – Bhaiyyaji Joshi

Value-based education must blend heritage with technology: Kerala Governor

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies