മുംബൈ: വനവാസി മേഖലകളില്‍ ഏകാദ്ധ്യാപക വിദ്യാലയങ്ങള്‍ നയിക്കുന്ന അദ്ധ്യാപകരുമായി ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംവദിക്കുന്നു. മെയ് രണ്ടിന് മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ നടക്കുന്ന ‘കര്‍മയോഗി ഏകല്‍ ശിക്ഷക് മേള’യിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗോത്ര വികസന മന്ത്രി പ്രൊഫ. അശോക് ഉയികെ എന്നിവരും പങ്കെടുക്കും.
നാഗ്പൂര്‍ ആസ്ഥാനമായുള്ള ലെഫ്റ്റനന്റ് ലക്ഷ്മണ്‍റാവു മങ്കര്‍ സ്മൃതി സന്‍സ്ത വിദര്‍ഭയില്‍ നടത്തുന്ന ഏകല്‍ വിദ്യാലയങ്ങള്‍ വിപുലീകരിക്കുന്നതിനുള്ള പദ്ധതികള്‍ ശിക്ഷക് മേളയില്‍ അവതരിപ്പിക്കും. മൂന്ന് പതിറ്റാണ്ടു മുമ്പ് ആരംഭിച്ച സംരംഭം ഗഡ്ചിരോളി, മെല്‍ഘട്ട് എന്നിവയുള്‍പ്പെടെ വിദര്‍ഭയിലെ വിദൂര പ്രദേശങ്ങളില്‍ 1300 സ്‌കൂളുകളിലൂടെ 30000 വനവാസി കുട്ടികള്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നു. 1800 ഏകല്‍ അദ്ധ്യാപകരാണ് ലെഫ്റ്റനന്റ് ലക്ഷ്മണ്‍റാവു മങ്കര്‍ സ്മൃതി സന്‍സ്തയുടെ പദ്ധതിയിലുള്ളത്. മഹാരാഷ്ട്രയിലുടനീളം 5000 സ്‌കൂളുകളുടെയും 6000 അധ്യാപകരുടെയും ഒരു ശൃംഖല കെട്ടിപ്പടുക്കുന്നതിലൂടെ 100000 വിദ്യാര്‍ത്ഥികളിലേക്ക് എത്തിച്ചേരുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യം.














Discussion about this post