എറണാകുളം: വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദുർഗ്ഗാവാഹിനി ശൗര്യ പ്രശിക്ഷൻ വർഗ്ഗിന് എറണാകുളം സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. പ്രമുഖ പരിസ്ഥിതി പ്രവർത്തകയും വാട്ടർ അതോറിറ്റി മുൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ഡോ. ചന്ദ്രമതി പരിശീലന വർഗ്ഗിന്റെ ഔപചാരികമായ ഉദ്ഘാടനം നിർവഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആർ. കണ്ണൻ മുഖ്യപ്രഭാഷണം നടത്തി. ആനുകാലിക സാഹചര്യങ്ങളിൽ യുവതികൾ സമാജ പരിവർത്തനത്തിനും ധർമ്മ സംരക്ഷണത്തിനും വേണ്ടി എങ്ങനെ പ്രവർത്തിക്കണമെന്നും വിശ്വഹിന്ദു പരിഷത്തിന്റെ ലക്ഷ്യങ്ങൾ എന്തെല്ലാമാണെന്നും അദ്ദേഹം പ്രഭാഷണത്തിൽ വ്യക്തമാക്കി.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ പ്രസന്ന ബാഹുലേയൻ, അഖിലേന്ത്യാ ബാലസംസ്കാര പ്രമുഖ് കിഷോരി തായി, ദേശീയ ജോയിന്റ് സെക്രട്ടറി പി.എം. നാഗരാജ് ജി, പ്രാന്ത സംയോജിക നീതു ജനാർദ്ദനൻ തുടങ്ങിയ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനു സുരേഷ്, വിഭാഗ് സെക്രട്ടറി വി. സജീവ്, കൊച്ചി മഹാനഗരം ജില്ലാ മാതൃശക്തി സംയോജിക വിജി ബിജു, സഹസംയോജിക ഗംഗാ വിജയകുമാർ എന്നിവർക്ക് പുറമെ വിശ്വഹിന്ദു പരിഷത്തിന്റെ മറ്റ് പ്രമുഖ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.















Discussion about this post