VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഒഴിവാക്കണം : കിസാന്‍ സംഘ്

VSK Desk by VSK Desk
18 May, 2026
in ഭാരതം
Share
Tweet
SendTelegram

മൗണ്ട് അബു(രാജസ്ഥാന്‍): പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി നിര്‍ദ്ദേശിച്ച ജീന്‍ എഡിറ്റിങ് അധിഷ്ഠിത കാര്‍ഷിക സംവിധാനം ഒഴിവാക്കണമെന്ന് കിസാന്‍ സംഘ് ആവശ്യപ്പെട്ടു. ജീന്‍ എഡിറ്റിങ് വിളകളുടെ സ്വാഭാവികത നഷ്ടപ്പെടുത്തും. പഞ്ചാബിലെ മുക്ത്സറില്‍ ബിടി പരുത്തി ഉപയോഗിച്ചത് ആവാസവ്യവസ്ഥയെയും പരിസ്ഥിതി സന്തുലിതാവസ്ഥയെയും തകര്‍ക്കുന്ന സാഹചര്യത്തിലെത്തിയത് പാഠമാകണമെന്ന് കിസാന്‍ സംഘ് ജനറല്‍ സെ്രട്ടറി മോഹിനിമോഹന്‍ മിശ്ര ചൂണ്ടിക്കാട്ടി. മൗണ്ട് ആബുവില്‍ ചേര്‍ന്ന അഖില ഭാരതീയ കാര്യകാരിണി ബൈഠക്കിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

വിദേശ സ്ഥാപനങ്ങളെയോ സുരക്ഷിതമല്ലാത്ത സാങ്കേതികവിദ്യകളെയോ അന്ധമായി അനുകരിക്കുന്നതിനുപകരം, രാജ്യം തനിമയ്ക്ക് അനുസൃതമായ പരമ്പരാഗത കാര്‍ഷിക രീതികളെ അടിസ്ഥാനമാക്കി പരിഹാരങ്ങള്‍ കണ്ടെത്തണം. സമയം ലാഭിക്കാനുള്ള മറവില്‍ ജീന്‍ എഡിറ്റിങ്ങിലൂടെ ജനിതക, കാലാവസ്ഥാ-പാരിസ്ഥിതിക കൃഷി ഉപയോഗിക്കുന്നത് ദൂരവ്യാപകമായ പ്രതികൂല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കിസാന്‍ സംഘ് മുന്നറിയിപ്പ് നല്കി.

പയര്‍വര്‍ഗ്ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണകള്‍ എന്നിവയുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് സമഗ്രവും പ്രായോഗികവുമായ ഒരു സമീപനം സ്വീകരിക്കണം. സ്വാതന്ത്ര്യം ലഭിച്ച് 78 വര്‍ഷങ്ങള്‍ക്ക് ശേഷവും, പയര്‍വര്‍ഗ്ഗങ്ങള്‍ക്കും ഭക്ഷ്യ എണ്ണകള്‍ക്കും വേണ്ടി രാജ്യം വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് ഗുരുതരമായ ഒരു ആശങ്കയാണ്. ഇത് രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയുമായും ദേശീയ പരമാധികാരവുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന വിഷയമാണെന്ന് മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

നിലവിലുള്ള ‘ഏകവിള സമ്പ്രദായം’ ജൈവവൈവിധ്യത്തിനും ഭക്ഷ്യ വൈവിധ്യത്തിനും കാലാവസ്ഥയ്ക്കും പൂര്‍ണ്ണമായും അനുചിതവും ചൂഷണപരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മണ്ണിന്റെ ഫലഭൂയിഷ്ഠത നിലനിര്‍ത്തുന്നതിനും കര്‍ഷകരുടെ ചെലവ് കുറയ്ക്കുന്നതിനും ശക്തമായ വിള വൈവിധ്യവല്‍ക്കരണവും (ഇടവിള കൃഷി, സമ്മിശ്ര കൃഷി, വിള ഭ്രമണം), ഗോ കൃഷി വാണിജ്യവും (പശു അധിഷ്ഠിത കൃഷി) നടപ്പാക്കണം.

പയര്‍വര്‍ഗ്ഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും നൂറ് ശതമാനം സംഭരണം സര്‍ക്കാര്‍ ഉറപ്പ് നല്‍കണം. പയര്‍വര്‍ഗ്ഗങ്ങളുടെ മാത്രം സംഭരണം പരിമിതമായിരുന്നിട്ടും, 2016 ല്‍ ഉത്പാദനത്തില്‍ ഉണ്ടായ ഗണ്യമായ വര്‍ധന ശ്രദ്ധേയമാണ്. സാധാരണയായി ഉപയോഗിക്കുന്ന പ്രജനന രീതികളിലൂടെ വികസിപ്പിച്ചെടുത്ത മെച്ചപ്പെട്ട ഇനങ്ങളുടെയും നാടന്‍ വിത്തുകളുടെയും കൃഷിയും സംരക്ഷണവും പ്രോത്സാഹിപ്പിക്കണം. ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്ക് മൃഗസംരക്ഷണം പ്രത്യേകമായി പ്രോത്സാഹിപ്പിക്കണം, മോഹിനി മോഹന്‍ മിശ്ര പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

ആർഎസ്എസിനെ എതിർത്ത അമേരിക്കൻ സമിതി ഭാരതവിരുദ്ധ അജണ്ടയ്ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആർഎഫ് തലവൻ പാക് വംശജൻ

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ജന്മശതാബ്ദി ആഘോഷത്തിന് നാളെ തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു. എസ്. നായര്‍

‘വണ്‍ എപിക്, മെനി സ്റ്റോറീസ്-രാമകഥ കോണ്‍ക്ലേവ്’: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

സിസ്റ്റത്തിലെ വീഴ്ച പരിഹരിക്കാന്‍ സര്‍ക്കാരും സമൂഹം ഒരുപോലെ പരിശ്രമിക്കണം: സി.ആര്‍. മുകുന്ദ

വിശ്വസേവാഭാരതി “സേവാ കുംഭ് 2026” 23ന്

അയോദ്ധ്യയിലെ പ്രസാദമെന്ന പേരില്‍ മധുരപലഹാര വില്പന: ആമസോണിന് ഒരു ലക്ഷം രൂപ പിഴ

സർസംഘചാലകന്റെ സന്ദർശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയൻ സംഘടനകൾ

Load More

Latest English News

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Kerala University VC ‘stomped down’ by SFI members; Hindu deities insulted

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies