ഗുവാഹത്തി(ആസാം): അപ്പര്‍ ആസാമിലെ പ്രളയബാധിതനമേഖലകളില്‍ സേവാനിരതരായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍. വീട് അടക്കമുള്ളവ നഷ്ടപ്പെട്ട ശിവസാഗറിലെയും ജോര്‍ഹട്ടിലെയും ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് താമസസൗകര്യവും ഭക്ഷണവും കുടിവെള്ളവും വൈദ്യസഹായവും എത്തിച്ചുകൊണ്ടാണ് സേവാഭാരതിയുടെ നേതൃത്വത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സജീവമായത്.

ബെറ്റ്ബാരിയിലെ വെള്ളപ്പൊക്കബാധിത പ്രദേശങ്ങളില്‍ ഇരുന്നൂറിലേറെ ആളുകളെ സേവാഭാരതി പ്രവര്‍ത്തകര്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ശിവസാഗര്‍ ജില്ലയിലെ സുന്ദര്‍ പുഖുരി, ബാമുന്‍ പുഖുരി, ഗെലേകി, രാജബാരി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ടുപോയ കുടുംബങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം, കുടിവെള്ളം, മരുന്നുകള്‍, വസ്ത്രങ്ങള്‍, മറ്റ് അവശ്യവസ്തുക്കള്‍ എന്നിവ സ്വയംസേവകര്‍ എത്തിച്ചുനല്കുന്നു.
ജോര്‍ഹട്ട് ജില്ലയില്‍, അലെങ്മോറ, കതിറാം ചുക്ക്, കുലൈ ചുക്ക്, നലിയ ചുക്ക്, സെഞ്ചോവ ചുക്ക്, ചാരിഘാരിയ ചുക്ക് എന്നിവിടങ്ങളില്‍ ടാര്‍പോളിനുകളുള്‍പ്പെടെയുള്ള ദുരിതാശ്വാസ വസ്തുക്കള്‍ വിതരണം ചെയ്തു.

















Discussion about this post