തൊടുപുഴ: സ്വാതന്ത്ര്യസമരത്തിന്റെ യഥാർത്ഥ ചരിത്രത്തെ അപനിർമ്മിക്കുവാനും സ്വാതന്ത്ര്യ സമര പോരാളികളെ അപമാനിക്കുവാനുമുള്ള ബോധപൂർവ്വമായ ശ്രമത്തിന്റെ ഭാഗമാണ് വന്ദേമാതരത്തെയും വിനായക ദാമോദർ സാവർക്കറെയും വിവാദമാക്കുന്നതിലൂടെ സംഭവിക്കുന്നതെന്ന് ആർഎസ്എസ് എറണാകുളം വിഭാഗ് ബൗദ്ധിക് പ്രമുഖ് കെ.ജി. പ്രദീപ്. ആർഎസ്എസ് തൊടുപുഴ സംഘജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയായ നവഭാരതം യുവസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സെക്ടർ [പ്രൊഫസർ] വിഷ്ണു തങ്കപ്പൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നൂറുകണക്കിന് യുവജനങ്ങൾ പങ്കെടുത്തു. രാജ്യത്തെ നയിക്കുന്നതിൽ യുവശക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരതജനസംഖ്യയിൽ ബഹുഭൂരിപക്ഷമായ യുവതയ്ക്ക് ‘വികസിത ഭാരതം’ എന്ന ലക്ഷ്യത്തിൽ എത്തിച്ചേരുവാൻ വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നും അതിനായി എല്ലാവരും ഒരുമിച്ച് പരിശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ചടങ്ങിന്റെ ഭാഗമായി വന്ദേമാതര ആലാപനം, ദേശഭക്തിഗാനാലാപനം, പ്രത്യേക ഡോക്യുമെന്ററി പ്രദർശനം എന്നിവയും നടന്നു. പരിപാടിയിൽ അജേഷ് ഉണ്ണികൃഷ്ണൻ സ്വാഗതവും നിഥിൻ കെ.എം. നന്ദിയും രേഖപ്പെടുത്തി. തുടർന്ന് ദേശീയഗാനാലാപനത്തോടെ ചടങ്ങുകൾ സമാപിച്ചു.





















Discussion about this post