VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ലോകം

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

VSK Desk by VSK Desk
7 September, 2026
in ലോകം
Share
Tweet
SendTelegram

ലണ്ടന്‍: മനുഷ്യജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വയംസേവകര്‍ സജീവമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. ലഡാക്ക് മുതല്‍ കന്യാകുമാരി വരെ സംഘത്തിന്റെ സേവനം എപ്പോഴുമുണ്ട്. സംഘപ്രവര്‍ത്തനത്തിന്റെ വ്യാപ്തിയെ ചുരുക്കിപ്പറയുക പ്രയാസമാണ്. രാഷ്ട്രീയ കാരണങ്ങളാല്‍ എതിര്‍ക്കുന്നവര്‍ പോലും സംഘപ്രവര്‍ത്തനത്തിന്റെ മൂല്യവും സ്വയംസേവകരുടെ ഗുണങ്ങളും തിരിച്ചറിയുന്നുണ്ട്. കാലാകാലങ്ങളില്‍, നിര്‍ണായകസന്ദര്‍ഭങ്ങളില്‍ അവര്‍ നമ്മുടെ സഹകരണം തേടുകയും സംഭാഷണം നടത്തുകയും ചെയ്യാറുണ്ട്. സമൂഹത്തിലുടനീളമുള്ള സ്വീകാര്യതയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി ലണ്ടനില്‍ ഹിന്ദു സ്വയംസേവക് സംഘ് സംഘടിപ്പിച്ച സെലിബ്രേറ്റിങ് വണ്‍നെസ് പരിപാടിയില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സര്‍സംഘചാലക്.
സംഘം നൂറ് വര്‍ഷം പിന്നിട്ടിരിക്കുന്നു. അടുത്ത നൂറ് വര്‍ഷം ഇതേ പ്രവര്‍ത്തനം തുടരേണ്ടതുണ്ട്. എല്ലാം ചെയ്തുപൂര്‍ത്തിയാക്കാന്‍ ഇത്രയും സമയമെടുക്കരുത് എന്നാണ് കരുതുന്നത്. സംഘത്തിന്റെ മൂന്നാം തലമുറയില്‍പ്പെട്ടയാളാണ് ഞാന്‍. ഇപ്പോള്‍ അഞ്ച് തലമുറയായി ഈ പ്രവര്‍ത്തനം തുടരുന്നു. ഹിന്ദുസമാജസംഘാടനം എന്ന പ്രക്രിയ ഏഴാം തലമുറയിലേക്ക് എത്തും മുമ്പ് പൂര്‍ത്തിയാകണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഹിന്ദുത്വം സത്യമാണ്. വൈവിധ്യമാണ് അതിന്റെ സ്വഭാവം. വൈവിധ്യങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും വേണം.  ഏകാത്മകതയുടെ അലങ്കാരങ്ങളെന്ന നിലയില്‍ വിവിധതകളെ കാണണം. ഹിന്ദു എന്ന വാക്ക്, മതപരമായ ആചാരത്തിന്റെയോ ജീവിതശൈലിയുടെയോ അടിസ്ഥാനത്തില്‍ മനസിലാക്കാനാവുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു.


ഭാവി തലമുറയെപ്പറ്റി തനിക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മികവുറ്റതാക്കാനുള്ള അഭിവാഞ്ഛ അവര്‍ക്കുണ്ട്. ഈ ലക്ഷ്യത്തിനായി എല്ലാത്തരം വ്യത്യാസങ്ങളും ഉപേക്ഷിക്കാന്‍ തയാറാണ്. അവര്‍ കൂടുതല്‍ സത്യസന്ധരാണ്. പ്രായമായവര്‍ അനുഭവസമ്പത്ത് കൊണ്ട്  ജാഗ്രത പുലര്‍ത്തും. എന്ത് സംഭവിക്കുമെന്ന് മുന്‍കൂട്ടി അറിയുന്നതുകൊണ്ട് സ്വതന്ത്രമായി നമ്മള്‍ എന്തും പറയില്ല. യുവതലമുറയ്ക്ക് ഈ അനുഭവങ്ങളില്ല. അവര്‍ ശരിയെന്ന് കണ്ടെത്തുന്നത് പിന്നെന്ത് സംഭവിക്കുമെന്ന് ചിന്തിക്കാതെ ചെയ്യും. അതുകൊണ്ട് നമ്മുടെ അനുഭവത്തില്‍ നിന്ന് ആവശ്യമായ അറിവും ഉള്‍ക്കാഴ്ചകളും അവരിലേക്ക് പകരാന്‍ കഴിയണം. അത് അവരുടെ മേല്‍ അടിച്ചേല്‍പ്പിക്കാതെ, സ്വന്തം വഴി കണ്ടെത്താന്‍ അവരെ അനുവദിക്കണം, മോഹന്‍ ഭാഗവത് പറഞ്ഞു.
ഭാവി വെല്ലുവിളികളെ നേരിടാന്‍ യുവതലമുറ അവരുടെ മൂല്യങ്ങള്‍ ജീവിക്കണം. നിസ്വാര്‍ത്ഥമായി സേവ ചെയ്യണം. സേവ, നമ്മുടെ മഹത്വത്തിന് വേണ്ടിയല്ല, അത് മനുഷ്യരാശിയോടുള്ള കരുണയെന്ന ഭാവത്തിലല്ല,  ഈശ്വരനോട് കൂടുതല്‍ അടുക്കാനുള്ള അവസരമായി വേണം കാണാന്‍. നമ്മള്‍ മറ്റൊരാള്‍ക്ക് ഉപകാരം ചെയ്യുകയല്ല, സേവനത്തിന് അവസരം നല്കിക്കൊണ്ട് അവരാണ് നമ്മള്‍ക്ക് നന്മ ചെയ്യുന്നത് എന്നതായിരിക്കണം ഭാവം.
ബ്രിട്ടനില്‍ താമസിക്കുന്ന ഹിന്ദുക്കള്‍ക്ക് കര്‍മ്മഭൂമി ഈ നാടാണ്. അതിനോട് വിശ്വസ്തരായിക്കരണം. എന്നാല്‍ നമ്മുടെ മൂല്യങ്ങളുടെ ഉറവിടം ജന്മഭൂമിയാണ്. ആ മൂല്യങ്ങള്‍ മുറുകെപ്പിടിക്കണം., സര്‍സംഘചാലക് പറഞ്ഞു.
യുകെയിലെ വെല്‍നസ് വിദഗ്ദ്ധയായ മമത സുബ്രഹ്മണ്യമാണ് സംഭാഷണം നയിച്ചത്. 326 സംഘടനകളെ പ്രതിനിധീകരിച്ച് 600 പേരാണ് പരിപാടിയില്‍ പങ്കെടുത്തത്.. ഹൗസ് ഓഫ് ലോര്‍ഡ്സിലെ അംഗങ്ങള്‍, എംപിമാര്‍, മേയര്‍മാര്‍, കൗണ്‍സിലര്‍മാര്‍, യുകെയിലെ ഭാരത ഹൈക്കമ്മീഷണര്‍ പെരിയസാമി കുമാരന്‍, ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ കാര്‍ത്തിക് പാണ്ഡെ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

ഹിന്ദു ഉണർന്നാൽ വിശ്വം ഉണരും; വളർച്ചയുടെ അളവുകോൽ അധികാരമല്ല, സേവനം: ഡോ. മോഹൻ ഭാഗവത്

രാഖിയുടെ മധുരാനുഭൂതിയില്‍ ലോകം; ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആത്മീയ നേതാക്കള്‍

മാഡിസണ്‍ സ്‌ക്വയറില്‍ മാനവികതയുടെ സന്ദേശം; ഒന്നാകാം, വൈവിധ്യങ്ങളെ ആഘോഷിക്കാം: ഡോ. മോഹന്‍ ഭാഗവത്

ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക്; നാം കൃഷ്ണബോധത്തിലേക്ക് ഉണരണം: ഡോ. മോഹന്‍ ഭാഗവത്

Load More

പുതിയ വാര്‍ത്തകള്‍

സേവാഭാരതി സംസ്ഥാന വാർഷിക പൊതുയോഗം…

ലണ്ടനില്‍ ഏകതയുടെ ആഘോഷം. മാനവജീവിതത്തിന്റെ എല്ലാ മേഖലകളിലും സംഘം:സര്‍സംഘചാലക്

ആലുവ അദ്വൈതാശ്രമത്തിൽ നടന്ന ഭാരതീയ കിസാൻ സംഘ് സം സ്ഥാനനേതൃയോഗം ദേശീയ സമിതി അംഗം ഈ. നാരായണൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു.

അനധികൃത ഖനനങ്ങൾ അവസാനിപ്പിക്കണം ഭാരതീയ കിസാൻ സംഘ്

വിശ്വഹിന്ദു പരിഷത്ത് സ്ഥാപകദിനം ആഘോഷിച്ചു

ലണ്ടനില്‍ ഏകതയുടെ ആഘോഷം നാളെ : സര്‍സംഘചാലക് പങ്കെടുക്കും

സിന്ദൂര്‍ യുദ്ധനായകന് രാമക്ഷേത്ര ചുമതല; റിട്ട. എയര്‍ മാര്‍ഷന്‍ ജീതേന്ദ്ര മിശ്രശ്രീരാമക്ഷേത്ര ട്രസ്റ്റ് സിഇഒ

മോഹന്‍ ഭാഗവതിന്റെ യുഎസ് സന്ദര്‍ശനം ഹിന്ദു സമൂഹത്തിന് വഴിത്തിരിവ്: ശ്രീധര്‍ വെമ്പു

രക്ഷാബന്ധന മഹോത്സവത്തില്‍ പങ്കെടുത്ത്മൊസാംബിക്കന്‍ സൈനികര്‍

Load More

Latest English News

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

‘Saksham Utsav National Fair’ in Thiruvananthapuram from January 20

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies