നാഗ്പൂര്: ആര്എസ്എസ് നാഗ്പൂര് മഹാനഗരത്തിന്റെ വിജയദശമി മഹോത്സവം രേശിംബാഗ് മൈതാനത്ത് 20ന് രാവിലെ 7.40ന് ആരംഭിക്കും. മുതിര്ന്ന മാധ്യമ പ്രവര്ത്തകനും ദൈനിക് ജാഗരണ് ചീഫ് എഡിറ്ററുമായ സഞ്ജയ് ഗുപ്ത മുഖ്യാതിഥിയാകും. സര്സംഘചാലക് ഡോ. മോഹന് ഭാഗവത് പ്രഭാഷണം നടത്തും.
മുന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്ഖര്, മുംബൈയിലെ ഇസ്രായേല് കോണ്സല് ജനറല് യാനിവ് രേവാച്ച് തുടങ്ങിയ നിരവധി പ്രമുഖര് വിജയദശമി മഹോത്സവത്തില് പങ്കെടുക്കുമെന്ന് നാഗ്പൂര് മഹാനഗര് സംഘചാലക് രാജേഷ് ലോയ അറിയിച്ചു.














