VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

VSK Desk by VSK Desk
15 October, 2026
in കേരളം
നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

Share
Tweet
SendTelegram

കോഴിക്കോട്: കയ്യടി ലഭിക്കുന്നതിനപ്പുറം കലയ്ക്ക് എന്ത് അര്‍ത്ഥമാണുള്ളതെന്ന് ഓരോ കലാകാരനും ചിന്തിക്കണമെന്ന് സിനിമാതാരം അഖില ശശിധരന്‍. കേസരി നവരാത്രി സര്‍ഗോത്സവത്തിന്റെ നാലാം ദിനം നടന്ന സര്‍ഗ്ഗസംവാദത്തില്‍ ഭാരതീയകലകളിലെ ആത്മീയത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. കയ്യടി ലഭിച്ചില്ലെങ്കിലും തന്നില്‍ കല നിലനില്‍ക്കുമോയെന്ന് സ്വയം ചോദിക്കണം. പരബ്രഹ്‌മത്തെ ഭൗതികലോകത്ത് അനുഭവിച്ചറിയാനുള്ള ഉപാധിയാണ് കലയെന്ന തിരിച്ചറിവിലാണ് അതിന്റെ ആത്മീയത നിലനില്‍ക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഏതൊരു കലാരൂപവും കലാസൃഷ്ടിയും കാമധേനുവിനെപ്പോലെയാണ്. കലാകാരന്റെയോ കലാകാരിയുടെയോ ആന്തരികമായ ഉള്‍ക്കാഴ്ചയില്‍നിന്നാണ് സൃഷ്ടി രൂപംകൊള്ളുന്നത്. ശൂന്യതയില്‍നിന്ന് സംഭവിക്കുന്ന ഒരു ഡൗണ്‍ലോഡ് പോലെയാണ് കലാസൃഷ്ടി. ആ ദിവ്യത്വത്തിന്റെ ഒരംശം ശരീരത്തിലേക്കും മനസ്സിലേക്കും അവബോധത്തിലേക്കും പകര്‍ത്തി സൃഷ്ടിയായി പുറത്തുകൊണ്ടുവരുമ്പോഴാണ് കല ഭൗതികമായി അനുഭവിക്കാവുന്ന അനുഭൂതിയായി മാറുന്നത്. രസം സൃഷ്ടിക്കുമ്പോഴാണ് കല നിലനില്‍ക്കുന്നത്. കലാവതരണത്തിലെ രസം അനുഭവിച്ചറിയാന്‍ കഴിയുന്നത് സവിശേഷമായ ഗുണമാണ്. രസം ജനിപ്പിക്കലാണ് കലയുടെ ആത്മീയത. കയ്യടി വന്നുപോകാം. എന്നാല്‍, എന്നും അനുഭവിക്കാന്‍ കഴിയുന്ന ദിവ്യത്വത്തിന്റെ അംശം കലയില്‍ നിലനില്‍ക്കുമ്പോഴാണ് അതിന് അര്‍ത്ഥമുണ്ടാകുന്നതെന്നും അവര്‍ പറഞ്ഞു.

സമൂഹം മറന്നുപോയ തത്വങ്ങളെ വീണ്ടെടുത്ത് ഓര്‍മകളിലേക്ക് തിരിച്ചുകൊണ്ടുവരിക എന്ന വലിയ ദൗത്യവും കലയ്ക്കുണ്ട്. ഭാരതീയ സംസ്‌കാരത്തില്‍ കേവലമായ ആവിഷ്‌കാരത്തിനപ്പുറം ആത്മാവിഷ്‌കാരത്തിനും സ്വന്തം ഉള്ളില്‍ ചിദാനന്ദത്തിന്റെ അനുഭവം സൃഷ്ടിക്കാനുമുള്ള മാര്‍ഗമായാണ് കലാരൂപങ്ങള്‍ വളര്‍ന്നുവന്നത്. പ്രപഞ്ചസൃഷ്ടിയെ അനുഭവിച്ചറിയാനും അതിന്റെ പൊരുള്‍ തേടാനുമുള്ള പ്രക്രിയ കൂടിയാണിത്. കലാകാരനില്‍ മാത്രം ഒതുങ്ങുന്നതല്ല രസാനുഭവം. കലാസൃഷ്ടി ആസ്വദിക്കുന്ന പ്രേക്ഷകനിലേക്കും അതിന്റെ അനുഭൂതി പകരുമ്പോഴാണ് കലയുടെ അനുഭവം പൂര്‍ണമാകുന്നത്. ദിവ്യതത്വത്തെ തിരിച്ചറിയാനും സ്വന്തം ചിന്തകളെയും ഓര്‍മകളെയും പുനഃപരിശോധിക്കാനും മനുഷ്യനെ ആന്തരികബോധത്തിലേക്ക് നയിക്കാനും കല സഹായിക്കുന്നുവെന്നും അഖില ശശിധരന്‍ കൂട്ടിച്ചേര്‍ത്തു.

മലബാര്‍ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ പ്രിന്‍സിപ്പല്‍ ഡോ. പ്രതാപ് സോമനാഥ് അദ്ധ്യക്ഷനായി. നവരാത്രി സര്‍ഗോത്സവസമിതി ഉപാധ്യക്ഷ വനജ എസ്. നായര്‍ സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ബിന്ദു ജയപ്രകാശിന്റെ കുച്ചിപ്പുടി, അമ്പലപ്പുഴ വിജയകുമാറിന്റെ സോപാനസംഗീതം, ബെംഗളൂരു തരംഗ് അക്കാദമി ഓഫ് ആര്‍ട്‌സ് അവതരിപ്പിച്ച ഭരതനാട്യം എന്നിവ അരങ്ങേറി. വൈകിട്ട് സരസ്വതി മണ്ഡപത്തില്‍ ശ്യാമാംബരം ഭജനസമിതിയുടെ ഭജനയും നടന്നു.

Share
Tweet
SendShareShare

Latest from this Category

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

കേരള മഹാമാഘ മഹോത്സവം; മാർഗദർശകമണ്ഡലം നേതൃത്വം നൽകും

നവരാത്രി സര്‍ഗ്ഗപ്രതിഭാ പുരസ്‌കാരം ജയരാജിന്

ഡോ. ധനഞ്ജയ് ദിവാകർ സഗ്ദേവിന്റെ സപ്തതി ആഘോഷിച്ചു

Load More

പുതിയ വാര്‍ത്തകള്‍

നവരാത്രി സര്‍ഗ്ഗോത്സവത്തിന്റെ നാലാംദിനം സര്‍ഗ്ഗസംവാദത്തില്‍ സിനിമാതാരം അഖില ശശിധരന്‍ സംസാരിക്കുന്നു

കയ്യടിക്കപ്പുറമാണ് കലയുടെ ആത്മീയത: അഖില ശശിധരന്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു

നാഗ്പൂരില്‍ വിജയദശമി മഹോത്സവം 20ന്

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം: തപസ്യ

ജയരാജ് ചലച്ചിത്രോത്സവത്തിന് തുടക്കം

ഓം പ്രകാശ് മാഥുര്‍ കേരളം ഗവര്‍ണര്‍

സമഗ്രപുരോഗതി സാധ്യമാകാന്‍ സമാജം സംഘടിക്കണം: ഡോ. മന്‍മോഹന്‍ വൈദ്യ

വിദ്യാഭ്യാസത്തിലെ മാറ്റത്തിന് എല്ലാവരും മുൻകൈയെടുക്കണം: അതുൽ ലിമയെ

Load More

Latest English News

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Seva Bharathi Advances Embracing the Value of Philanthropy: Madhu S. Nair

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies