VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന

VSK Desk by VSK Desk
4 November, 2026
in സംഘ വാര്‍ത്തകള്‍, ബുള്ളറ്റിൻ
Share
Tweet
SendTelegram

സ്വാതന്ത്ര്യസമര സേനാനിയും വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പരിഷ്‌കര്‍ത്താവും ധര്‍മ്മപ്രചാരകനും ശുദ്ധി പ്രസ്ഥാനത്തിന്റെ ധീരനായകനുമായിരുന്ന സ്വാമി ശ്രദ്ധാനന്ദയുടെ ബലിദാനത്തിന് 100 വര്‍ഷം പൂര്‍ത്തിയാകുന്ന വേളയില്‍, രാഷ്ട്രീയ സ്വയംസേവക സംഘം അദ്ദേഹത്തെ ആദരപൂര്‍വ്വം സ്മരിക്കുന്നു.
പഞ്ചാബിലെ ജലന്ധര്‍ ജില്ലയിലുള്ള തല്‍വാന്‍ ഗ്രാമത്തില്‍ ജനിച്ച സ്വാമിജി, സന്യാസ ദീക്ഷ സ്വീകരിച്ച ശേഷം, സമൂഹത്തെ ഉണര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിവിധ പ്രവര്‍ത്തനങ്ങളില്‍ സ്വയം സമര്‍പ്പിച്ചു.
ഭാരതീയ വിദ്യാഭ്യാസ സമ്പ്രദായത്തിന് നേരെ ബ്രിട്ടീഷുകാര്‍ നടത്തിയ ആസൂത്രിതമായ കടന്നാക്രമണങ്ങളെ ചെറുക്കുന്നതിനായി, അദ്ദേഹം ഹരിദ്വാര്‍ മേഖലയിലെ കാംഗ്ഡിയില്‍ ‘ഗുരുകുലം സ്ഥാപിച്ചു. ഭാരതീയ ദര്‍ശനത്തില്‍ അധിഷ്ഠിതമായ ഒരു ബദല്‍ വിദ്യാഭ്യാസ സ്ഥാപനമായി അദ്ദേഹം അതിനെ വളര്‍ത്തിയെടുത്തു. ഭാരതീയ സംസ്‌കാരം, വേദങ്ങള്‍, സാഹിത്യം, ആധുനിക വിഷയങ്ങള്‍ എന്നിവയുടെ പഠനത്തോടൊപ്പം, സ്വാതന്ത്ര്യ സമരത്തിലും കാംഗ്ഡിയിലെ ഗുരുകുലം ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കി.
തെറ്റായ ചിന്തകളും മുന്‍വിധികളും കാരണം, കേരളത്തിലെ വൈക്കം ശിവക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് പിന്നാക്ക വിഭാഗക്കാരെ തടയുക മാത്രമല്ല, ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴികളിലൂടെ സഞ്ചരിക്കുന്നതില്‍ നിന്നും അവരെ വിലക്കുകും ചെയ്തിരുന്നു. ഈ വിവേചനത്തിനെതിരെ വൈക്കത്ത് ഒരു ചരിത്രപരമായ പ്രക്ഷോഭം ആരംഭിച്ചു. ദേശീയ പ്രാധാന്യമുള്ള ഈ പ്രക്ഷോഭത്തില്‍ സ്വാമി ശ്രദ്ധാനന്ദ നേരിട്ട് പങ്കെടുത്തു. ഉദാത്തമായ ഈ ലക്ഷ്യവുമായി ബന്ധപ്പെട്ട് അദ്ദേഹം ശ്രീനാരായണഗുരുദേവനെയും സന്ദര്‍ശിച്ചു.

സാമൂഹിക തിന്മകള്‍ക്കെതിരായ പോരാട്ടത്തില്‍ സജീവമായി ഇടപെട്ടിരുന്ന സ്വാമി ശ്രദ്ധാനന്ദനെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ വലിയ അഭ്യുദയകാംക്ഷിയായാണ് ഭാരതരത്‌ന ഡോ. ബി.ആര്‍. അംബേദ്കര്‍ വിശേഷിപ്പിച്ചിരുന്നത്.

സ്വാതന്ത്ര്യ സമരകാലത്ത് സമൂഹത്തെ ഉണര്‍ത്തുന്നതിനായി, ‘സത്ധര്‍മ്മ പ്രചാര്‍’, ‘തേജ്’, ‘വീര്‍ അര്‍ജുന്‍’, ‘ദി ലിബറേറ്റര്‍’ തുടങ്ങിയ മാസികകളും പത്രങ്ങളും അദ്ദേഹം പ്രസിദ്ധീകരിച്ചു. നിര്‍ഭയവും അചഞ്ചലവും തത്വദീക്ഷയുള്ളതുമായ പത്രപ്രവര്‍ത്തനത്തിലൂടെ, ബ്രിട്ടീഷുകാരുടെ കള്ളത്തരങ്ങളെയും വഞ്ചനകളെയും ഗൂഢാലോചനകളെയും അദ്ദേഹം തുറന്നുകാട്ടി.

പ്രതികൂല സാഹചര്യങ്ങളും തെറ്റായ സാമൂഹിക-മത വിശ്വാസങ്ങളും കാരണം, ഹിന്ദു സമൂഹം നിരന്തരം മതപരിവര്‍ത്തനമെന്ന വെല്ലുവിളി നേരിട്ടുകൊണ്ടിരുന്നു. ഹിന്ദുധര്‍മ്മത്തില്‍ നിന്ന് മതം മാറിയവര്‍ക്ക് തിരികെ വരാനുള്ള വഴികള്‍ അക്കാലത്ത് അടയ്ക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്, മതം മാറിയ ഹിന്ദുക്കളെ അവരുടെ പൂര്‍വ്വിക വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനായി സ്വാമിജി ‘ശുദ്ധി പ്രസ്ഥാന’ത്തിന് തുടക്കമിട്ടത്. മാപ്പിള ലഹളയ്ക്ക് ശേഷം, സ്വാമിജി ശുദ്ധിപ്രസ്ഥാനത്തിന് നേതൃത്വം നല്‍കുകയും കേരളത്തിലും രാജ്യത്തുടനീളവുമായി ആയിരക്കണക്കിന് ആളുകളെ ഹിന്ദുധര്‍മ്മത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു.
പുരുഷാര്‍ത്ഥം (ലക്ഷ്യബോധത്തോടെയുള്ള കര്‍മ്മം), പരമാര്‍ത്ഥം (വിശാലമായ നന്മയ്ക്കായുള്ള നിസ്വാര്‍ത്ഥ സേവനം) എന്നിവയിലൂന്നിയ അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രവര്‍ത്തനങ്ങള്‍, ആ ദൗത്യത്തെ എതിര്‍ത്തവരെ വല്ലാതെ അസ്വസ്ഥരാക്കി. 1926 ഡിസംബര്‍ 23ന്, അബ്ദുള്‍ റഷീദ് എന്ന മതഭ്രാന്തനാല്‍ ഡല്‍ഹിയില്‍ വച്ച് അദ്ദേഹം ദാരുണമായി വധിക്കപ്പെട്ടു.

സമര്‍പ്പിതവും ലക്ഷ്യബോധമുള്ളതുമായ കര്‍മ്മത്തിന് പ്രചോദനമേകുന്ന മാതൃകയാണ് സ്വാമി ശ്രദ്ധാനന്ദ. അദ്ദേഹത്തിന് രാഷ്ട്രീയ സ്വയംസേവക സംഘം ഹൃദയപൂര്‍വം ആദരാഞ്ജലി അര്‍പ്പിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ധര്‍മ്മരക്ഷയ്ക്കായി എപ്പോഴും സജീവമായിരിക്കാന്‍ സംഘം എല്ലാവരോടും ആഹ്വാനം ചെയ്യുന്നു.

Share
Tweet
SendShareShare

Latest from this Category

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies