VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത സംഘ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

രാഷ്ട്രീയ സ്വയംസേവക സംഘം അഖില ഭാരതീയ കാര്യകാരി മണ്ഡൽ 2, 3, 4 നവംബർ 2026, ഇൻഡോർ

VSK Desk by VSK Desk
4 November, 2026
in സംഘ വാര്‍ത്തകള്‍, ബുള്ളറ്റിൻ
Share
Tweet
SendTelegram

ഭഗവാൻ ജഗന്നാഥന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഒഡീഷയുടെ പുണ്യഭൂമി സമൂഹത്തെ നയിച്ച നിരവധി പ്രമുഖ വ്യക്തിത്വങ്ങളുടെ സംഭാവനകളാൽ സമ്പന്നമാണ്. ഹൈന്ദവ സമൂഹത്തിനെതിരെ ഉയർന്നുവന്ന ശക്തികളെ ധീരമായി നേരിട്ട് ബലിദാനിയായ അസാധാരണനായ സന്യാസി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി അവരിൽ പ്രമുഖനായിരുന്നു.

1926 ആഗസ്റ്റ് 15ന് അംഗുൽ ജില്ലയിലെ ഗുരുജങ് ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്.
 യുവാവായിരിക്കെ സ്വാമിജി പ്രജാമണ്ഡലത്തിൽ ചേരുകയും സ്വാതന്ത്ര്യസമരത്തിൽ സജീവമാവുകയും ചെയ്തു. പിന്നീട് ദീക്ഷ സ്വീകരിച്ച് സന്യാസം വരിച്ച അദ്ദേഹം ഹൈന്ദവ ധാർമ്മിക ഗ്രന്ഥങ്ങളും സംസ്കൃത വ്യാകരണവും ആഴത്തിൽ പഠിച്ചു.
 
ഒഡീഷയിലെ കന്ധമാലിൽ സമൂഹത്തിനിടയിൽ സജീവമായിരുന്ന രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ശക്തമായി നിലകൊണ്ട അദ്ദേഹം അതേ മേഖലയിലുള്ള ചകപാഡ് കേന്ദ്രമാക്കി, അവിടെ താമസിച്ച് പ്രവർത്തിച്ചു.

വനവാസി സമൂഹത്തിന് ആത്മീയതയുടെ അടിത്തറയിൽ ഭൗതിക പുരോഗതി സാധ്യമാക്കുന്നതിനും, സ്വന്തം സംസ്കാരത്തിൽ അഭിമാനം വളർത്തുന്നതിനുമായി സ്വാമിജി വ്യാപകമായ ശ്രമങ്ങൾ നടത്തി. സംസ്കൃത വിദ്യാഭ്യാസം, വനിതാ ഭജന മണ്ഡലികൾ, കൃഷി, ഗോസംരക്ഷണം, ജലസംരക്ഷണം എന്നിവ പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വാമിജി വനവാസി സമൂഹത്തിന് ആത്മാഭിമാനത്തിന്റെയും സ്വാശ്രയത്വത്തിന്റെയും വഴി കാട്ടിക്കൊടുത്തു. ശുദ്ധി യജ്ഞങ്ങൾ സംഘടിപ്പിച്ചുകൊണ്ട് ഈ സമൂഹത്തിലെ അംഗങ്ങളെ ധാർമ്മികമായ ജീവിതരീതി പിന്തുടരാൻ അദ്ദേഹം പ്രചോദിപ്പിച്ചു.
 
വനവാസി ജനതയുടെ വിശ്വാസത്തിൻ്റെ പാവന പ്രതീകമായ “ധരണി പെനു” ആരാധനയെ സമകാലികമായി അവതരിപ്പിച്ചുകൊണ്ട് സ്വാമിജി സമൂഹത്തിന്റെ വേരുകളെ ബലപ്പെടുത്തി.
 
ഭഗവാൻ ജഗന്നാഥന്റെ തീർത്ഥയാത്രകളിലൂടെയും യജ്ഞങ്ങളുടെയും മറ്റ് ചടങ്ങുകളുടെയും സംഘാടനത്തിലൂടെയും സമൂഹത്തിൽ ധാർമ്മിക വിശ്വാസങ്ങളോടുള്ള പ്രതിബദ്ധതയും പാരമ്പര്യങ്ങളിൽ അഭിമാനവും അദ്ദേഹം വീണ്ടും ഉണർത്തി. ഇതിനായി ഭഗവാൻ ജഗന്നാഥന്റെ നിർമ്മാല്യവും തുളസിത്തറയിലെ മണ്ണും ഇലകളും, ഗംഗാജലവും ഉപയോഗിച്ച് ഹിന്ദുധർമ്മത്തിലേക്ക് മടങ്ങിയെത്തുന്നതിനുള്ള വഴി കൂടുതൽ ലളിതവും പ്രാപ്യവുമാക്കി.
 
സ്വാമിജിയുടെ പരിശ്രമങ്ങൾ മേഖലയിൽ സജീവമായിരുന്ന സാമൂഹിക വിരുദ്ധ, രാജ്യവിരുദ്ധ ശക്തികളെ വല്ലാതെ അസ്വസ്ഥരാക്കാൻ തുടങ്ങി. അവർ അദ്ദേഹത്തെ നേരിട്ട് ആക്രമിക്കാൻ പലതവണ ശ്രമിച്ചു. എന്നിട്ടും കൂടുതൽ ദൃഢനിശ്ചയത്തോടെ സ്വാമിജി തന്റെ പ്രവർത്തനങ്ങൾ തുടരുകയും തന്റെ സാന്നിധ്യം ശക്തമായി ഉറപ്പിച്ചുകൊണ്ട് ദൗത്യം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുകയും ചെയ്തു.
 
ഒടുവിൽ, ജന്മാഷ്ടമിയുടെ പുണ്യവേളയിൽ, അസഹിഷ്ണുക്കളായ തീവ്രവാദ ശക്തികൾ ജലേഷ്പട്ട ആശ്രമം ആക്രമിക്കുകയും സ്വാമിജിയെയും അദ്ദേഹത്തിന്റെ നാല് ശിഷ്യന്മാരെയും ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
 
മഹാനായ ധീര ബലിദാനി സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജീവിതം പൂർണ്ണമായും മാതൃഭൂമിയുടെയും ധർമ്മത്തിന്റെയും സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ടതായിരുന്നു. പവിത്രമായ ഈ ദൗത്യമായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യം തന്നെ. അദ്ദേഹത്തിന്റെ വ്യക്തിത്വവും പ്രവൃത്തികളും രണ്ടായിരുന്നില്ല. ചിന്തയും പ്രവൃത്തിയും ഒന്നുതന്നെയായിരുന്നു.
 
അദ്ദേഹത്തിന്റെ മഹാത്യാഗത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ആ ആവേശം ഹൃദയത്തിലേറ്റുന്ന നിരവധി പ്രവർത്തകർ ധാർമ്മിക വിശ്വാസം ശക്തിപ്പെടുത്തുന്നതിനും പാരമ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമായി ദൃഢചിത്തരായി നിലകൊള്ളുന്നു.
പൂജനീയ സന്യാസി, വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി യുടെ ജന്മശതാബ്ദ വേളയിൽ, രാഷ്ട്രീയ സ്വയംസേവക സംഘം അദ്ദേഹത്തിന് പ്രണാമങ്ങൾ അർപ്പിക്കുന്നു.

Share
Tweet
SendShareShare

Latest from this Category

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് തുടക്കം

ശതാബ്ദിയില്‍ ലക്ഷം കടന്ന് ആര്‍എസ്എസ് ശാഖകള്‍

ആര്‍എസ്എസ് കാര്യകാരി മണ്ഡലിന് നവംബര്‍ 2ന് തുടക്കം; മയക്കുമരുന്നിനെതിരെ ദേശവ്യാപക കാമ്പയിന്‍ ആസൂത്രണം ചെയ്യും

Load More

പുതിയ വാര്‍ത്തകള്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

രാഷ്ട്രപുനര്‍നിര്‍മ്മാണത്തിന് ദേശീയ ഐക്യം അനിവാര്യം: ഡോ. ജേക്കബ് തോമസ്

ഗുരുവായൂരിലെ അരങ്ങേറ്റം: ഓഡിറ്റോറിയങ്ങളുടെ വാടക വർദ്ധനയിൽ തപസ്യ പ്രതിഷേധിച്ചു

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies