VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത ഭാരതം

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

VSK Desk by VSK Desk
4 November, 2026
in ഭാരതം, സംഘ വാര്‍ത്തകള്‍
Share
Tweet
SendTelegram

ഇന്‍ഡോര്‍(മധ്യപ്രദേശ്): സ്വാമി ശ്രദ്ധാനന്ദന്റെയും സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതത്തില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് ധര്‍മ്മരക്ഷയ്ക്കായ് എപ്പോഴും സജ്ജരായിരിക്കാന്‍ ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ ആഹ്വാനം ചെയ്തു. സ്വധര്‍മ്മത്തിനായി സ്വാമി ശ്രദ്ധാനന്ദന്‍ ബലിദാനിയായിട്ട് നൂറ് വര്‍ഷം പൂര്‍ത്തിയാവുകയാണ്. ധര്‍മ്മരക്ഷയ്ക്കായി പോരാടി ജീവന്‍ വെടിഞ്ഞ സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയും ഇക്കാലത്താണ്. രണ്ടുപേരുടെയും ജീവിതം നാടിന് പ്രേരണയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡലില്‍ അവതരിപ്പിച്ച പ്രസ്താവനയില്‍ സര്‍കാര്യവാഹ് ചൂണ്ടിക്കാട്ടി.

സ്വാമി ശ്രദ്ധാനന്ദന്‍ ശുദ്ധിപ്രസ്ഥാനത്തിന്റെ ധീരനായ നായകനായിരുന്നു. കേരളത്തിലെ വൈക്കത്ത് പിന്നാക്ക സമൂഹം നേരിട്ട വിവേചനത്തിനെതിരെ പൊരുതാന്‍ അദ്ദേഹം നേരിട്ടെത്തിയത് ചരിത്രമാണ്. മാപ്പിളക്കലാപത്തിലെ മനുഷ്യക്കുരുതിക്കു ശേഷം കേരളത്തിലും രാജ്യത്തൊട്ടാകെയും ശുദ്ധിപ്രസ്ഥാനത്തിലൂടെ ആയിരക്കണക്കിനാളുകളെ അദ്ദേഹം സ്വധര്‍മ്മത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഭാരതീയ വിദ്യാഭ്യാസമേഖലയെ തകര്‍ത്ത ബ്രിട്ടീഷ് ആധിപത്യ നീക്കങ്ങളെ ചെറുക്കാന്‍ ഹരിദ്വാറിലെ കാംഗ്ഡിയില്‍ ഗുരുകുലം സ്ഥാപിച്ചതും സ്വാമി ശ്രദ്ധാനന്ദനാണ്. 1926 ഡിസംബര്‍ 23നാണ് അദ്ദേഹത്തെ അബ്ദുള്‍ റഷീദ് എന്ന മതഭ്രാന്തന്‍ ക്രൂരമായി വധിച്ചത്. അദ്ദേഹത്തിന്റെ ധീരസ്മരണകള്‍ക്ക് മുന്നില്‍ ആര്‍എസ്എസ് പ്രണമിക്കുന്നു.

ഒഡീഷയിലെ കന്ധമാലില്‍ മതപരിവര്‍ത്തനശക്തികളെ ചെറുക്കുകയാണ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതി ചെയ്തത്. അദ്ദേഹം ആത്മീയതയുടെ അടിത്തറയില്‍ വനവാസി ജനതയ്ക്ക് ഭൗതികസമൃദ്ധി നല്കാന്‍ പരിശ്രമിച്ചു. അവര്‍ക്ക് വിദ്യാഭ്യാസവും ആത്മവിശ്വാസവും നല്കി. സാംസ്‌കാരികമായ വേരുകളിലൂന്നി മുന്നേറാന്‍ അവര്‍ക്ക് പ്രേരണ നല്കി. അദ്ദേഹത്തിന്റെ ജീവിതം മാതൃഭൂമിയുടെയും ധര്‍മ്മത്തിന്റെയും സംരക്ഷണത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അസ്വസ്ഥരായ രാജ്യവിരുദ്ധ ശക്തികള്‍ പല തവണ നേരിട്ട് ആക്രമിച്ചിട്ടും അദ്ദേഹം ധീരതയോടെ തന്റെ പ്രവര്‍ത്തനം തുടര്‍ന്നു. ഒടുവില്‍, അക്രമികള്‍ ജന്മാഷ്ടമിനാള്‍ ആശ്രമം ആക്രമിച്ച് സ്വാമിജിയെയും നാല് ശിഷ്യന്മാരെയും അരുംകൊല ചെയ്യുകയായിരുന്നു. 1926 ആഗസ്റ്റ് 15ന് ജനിച്ച സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ ജന്മശതാബ്ദിയില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിക്കുന്നുവെന്ന് പ്രസ്താവനയില്‍ പറഞ്ഞു.

Share
Tweet
SendShareShare

Latest from this Category

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

നര്‍മ്മദാതടത്തില്‍ നാദാര്‍ച്ചനയുമായി സേവികാസമിതി

Load More

പുതിയ വാര്‍ത്തകള്‍

അരവിന്ദം ദേശീയ ഹ്രസ്വചലച്ചിത്ര മേള 2027: പോസ്‌റ്റർ പ്രകാശനം നടൻ വിജയരാഘവൻ നിർവ്വഹിച്ചു

സ്വാമി ശ്രദ്ധാനന്ദന്റെയും ലക്ഷ്മണാനന്ദ സരസ്വതിയുടെയും ജീവിതം പ്രേരണയാകണം: ആര്‍എസ്എസ്

സ്വാമി ശ്രദ്ധാനന്ദ: ശുദ്ധിപ്രസ്ഥാനത്തിന്റെ ധീര നായകന്‍

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി : ധർമ്മരക്ഷയ്ക്കായി ആത്മാർപ്പണം ചെയ്ത സന്യാസി; മാനനീയ സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ യുടെ പ്രസ്താവന

കേരളപ്പിറവി ദിനത്തിൽ സംവാദം സംഘടിപ്പിച്ചു

സേവാകിരൺ സേവാകീർത്തി പുരസ്‌കാരം 2026

മാനനീയ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെയുടെ പ്രസ്താവന; രാജ് നാരായണ ബസു: ദേശീയ ബോധത്തിന്റെ വഴികാട്ടി

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍; രാജ് നാരായണ ബസു ദേശീയബോധത്തിന്റെ വഴികാട്ടി: സര്‍കാര്യവാഹ്

Load More

Latest English News

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Ban on Onam Feast on Friday; Protest Against School Authorities’ Action

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies