VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities
No Result
View All Result
VSK Kerala
No Result
View All Result
Home വാര്‍ത്ത കേരളം

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

VSK Desk by VSK Desk
26 November, 2026
in കേരളം
Share
Tweet
SendTelegram

മാവേലിക്കര: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവം 27 മുതല്‍ 29 വരെ മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ ആന്‍ഡ് സൈനിക് സ്‌കൂളില്‍ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികള്‍ അറിയിച്ചു. സംസ്ഥാനത്തെ വിദ്യാനികേതന് കീഴിലെ 300 സ്‌കൂളുകളില്‍ നിന്നായി 3000 ത്തോളം പ്രതിഭകള്‍ മാറ്റുരയ്‌ക്കും. വിദ്യാധിരാജ വിദ്യാപീഠം സ്‌കൂളിലെ ഒന്‍പതു വേദികളിലായാണ് മത്സരങ്ങള്‍.

നാളെ വൈകിട്ട് നാലിന് മാവേലിക്കര നഗരസഭ ചെയര്‍പേഴ്‌സന്‍ ദീപപ്രോജ്ജ്വലനവും നടന്‍ സാജന്‍ സൂര്യ കലാമേളയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന പ്രസിഡന്റ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ അധ്യക്ഷനാകും. സംഘടനാ സെക്രട്ടറി ആര്‍. അനീഷ് മുഖ്യപ്രഭാഷണം നടത്തും. 29ന് വൈകിട്ട് 5ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.

കലോത്സവത്തിന്റെ ഭാഗമായുള്ള രചനാമത്സരങ്ങള്‍ പൂര്‍ത്തിയായി. തരുണ്‍ (എച്ച്എസ്എസ്), കിഷോര്‍ (എച്ച്എസ്), ബാല (യുപി) വിഭാഗങ്ങളിലായുള്ള മത്സരങ്ങള്‍ 28ന് രാവിലെ 8.30ന് ആരംഭിക്കും. ആദ്യദിനം ഭരതനാട്യം, കുച്ചുപ്പുടി, നാടകം, മോഹിനിയാട്ടം, യോഗ്ചാപ്, നാടോടിനൃത്തം, ഗാനാലാപനം, നാടന്‍പാട്ട്, മിമിക്രി, മോണോ ആക്ട്, ദേശഭക്തിഗാനം, പദ്യം ചൊല്ലല്‍, പ്രസംഗം, അക്ഷരശ്ലോകം, രാമായണ പാരായണം, തബല, മൃദംഗം, വയലിന്‍, ഭഗവത് ഗീത ചൊല്ലല്‍, സംഘഗാനം, ലളിതഗാനം, ശാസ്ത്രീയസംഗീതം, ഘോഷ് ഇനങ്ങളില്‍ മത്സരങ്ങള്‍ നടക്കും.

രണ്ടാംദിനം സംഘനൃത്തം, തിരുവാതിരകളി, അഷ്ടപദി, നാടകം, പദ്യം ചൊല്ലല്‍, പ്രസംഗം, ശാസ്ത്രീയ സംഗീതം, ഓടക്കുഴല്‍, കീബോര്‍ഡ് തുടങ്ങിയ മത്സരങ്ങള്‍ നടക്കും. 2000 പേര്‍ക്ക് താമസത്തിനും 5000 പേര്‍ക്ക് ഭക്ഷണം നല്കുന്നതിനുമുള്ള ക്രമീകരണം പൂര്‍ത്തിയായതായി പ്രിന്‍സിപ്പല്‍ ഡോ. ബി. സന്തോഷ് പറഞ്ഞു.

വിളംബര ഘോഷയാത്ര വര്‍ണാഭമായി
കലോത്സവത്തിന് മുന്നോടിയായി ഇന്നലെ മാവേലിക്കര നഗരത്തില്‍ വര്‍ണാഭമായ വിളംബര ഘോഷയാത്ര നടന്നു. നടക്കാവ്, മണ്ഡപത്തിന്‍കടവ്, പൂക്കട ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രകള്‍ മിച്ചല്‍ ജംഗ്ഷനില്‍ സംഗമിച്ച് ബുദ്ധ ജംഗ്ഷനില്‍ സമാപിച്ചു. കഥകളിചമയധാരികള്‍, വിദ്യാര്‍ത്ഥികളുടെ കളരിപ്പയറ്റ്, ചെണ്ടമേളം, ബാന്റ്മേളം, റോളര്‍ സ്‌കേറ്റിങ്, ഫ്‌ലാഷ്മോബ്, വഞ്ചിപ്പാട്ട്, കാവടിയാട്ടം എന്നിവ ഘോഷയാത്രക്ക് നിറം പകര്‍ന്നു.

സംഘാടകസമിതി ചെയര്‍മാന്‍ ജയപ്രകാശ് വല്യത്താന്‍, കണ്‍വീനര്‍മാരായ വി. അനില്‍കുമാര്‍, വിനോദ് ഉമ്പര്‍നാട്, ട്രഷറര്‍ ബാലന്‍പിള്ള ചെറുമഠം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShare

Latest from this Category

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

ഗീതാദൃഷ്ടി കോണ്‍ക്ലേവ്; ഭഗവദ്ഗീതാ ശ്ലോകപാരായണവും ഉപന്യാസമത്സരവും സംഘടിപ്പിക്കും

രാജ്യസ്‌നേഹവും ദേശീയബോധവും മുദ്രാവാക്യങ്ങളല്ല: മോഹൻലാൽ

പ്രസിദ്ധമായ മീനച്ചില്‍ ഹിന്ദുമഹാ സംഗമത്തിന് സ്വാഗത സംഘമായി

‘സീതച്ചേച്ചി’ സമരവീര്യത്തിന്റെയും ആത്മസമർപ്പണത്തിന്റെയും മറക്കാനാവാത്ത മാതൃക: ദേശീയ വനിത കമ്മീഷൻ അംഗം അഡ്വ. നിവേദിത സുബ്രഹ്മണ്യം

ആർഎസ്എസിന്റെ അച്ചടക്കവും കൃത്യതയും അത്ഭുതപ്പെടുത്തി: ജെറി അമൽദേവ്

Load More

പുതിയ വാര്‍ത്തകള്‍

ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന കലോത്സവത്തിന് മാവേലിക്കര വിദ്യാധിരാജയില്‍ നാളെ തുടക്കം

വികസിത ഭാരത നിർമ്മാണത്തിന് സംഘടിത പരിശ്രമം വേണം: ഡോ. മോഹൻ ഭാഗവത്

പാടിയും പറഞ്ഞും കെ. എസ്. ചിത്രയും സുഹാസിനി മണിരത്നവും

തമിഴ്നാട് സർക്കാർ ജുഡീഷ്യറിയെയും ഹിന്ദു വിശ്വാസത്തെയും അപമാനിച്ചു: വി എച്ച്പി

അരവിന്ദം നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവലിന് ദേശീയതലത്തിൽ പ്രചാരണം; പോസ്റ്റർ പ്രകാശനം ചെയ്തു

സന്നിധാനത്ത് കളരിപ്പയറ്റ് തടഞ്ഞതിൽ തപസ്യ പ്രതിഷേധിച്ചു

കാശിയിലെ ദേവ ദീപാവലി: ആകാശത്ത് വിസ്മയമായി 2,100 തദ്ദേശീയ ഡ്രോണുകൾ

അരവിന്ദാശ്രമത്തിന് നൂറ് വയസ്: ആശംസകൾ നേർന്ന് ആർഎസ്എസ്

Load More

Latest English News

RSS’s Discipline and Precision Amazed Me: Jerry Amaldev

Manipur – RSS, Seva Samiti karyakartas extend humanitarian help to the aggrieved family members

Farewell to M.A. Sir; RSS Pracharak who gifted the image of Unnikannan as an role model to Malayalam childhood

Do not exhibit women in public places; Samasta Kanthapuram faction’s circular sparks controversy

Load More

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • വാര്‍ത്ത
    • കേരളം
    • ഭാരതം
    • ലോകം
    • കായികം
    • സംഘ വാര്‍ത്തകള്‍
    • സേവന വാര്‍ത്തകള്‍
    • ബുള്ളറ്റിൻ
  • English
    • Articles
    • Kerala
    • India
    • World
    • RSS in News
    • Seva News
  • ലേഖനങ്ങള്‍
  • സംസ്കൃതി
  • വീഡിയോ
  • RSS
    • RSS: Vision and Mission
    • Press Release
    • Resolutions
  • VSK
    • About Us
    • Activities

©Vishwa Samvada Kendram, Kerala.
Tech-enabled by Ananthapuri Technologies