ന്യൂദല്‍ഹി : മഹാത്മാഗന്ധിയുടെ 152ാം ജന്‍മവാര്‍ഷികത്തില്‍ അദ്ദേഹത്തെ അനുസ്മരിച്ച് രാജ്യം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ഉള്‍പ്പടെ നിരവധി പേരാണ് രാജ്ഘട്ടിലെ ഗാന്ധി സ്മൃതിയിലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.
ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതല്‍ എട്ടര വരെ സര്‍വ്വമത പ്രാര്‍ത്ഥനയും നടന്നു. സബര്‍മതി ആശ്രമത്തിലും വിപുലമായ രീതിയില്‍ ഗാന്ധി ജയന്തി ആചരിച്ചു.
ഗാന്ധിജയന്തി ദിനത്തില്‍ ബഹുമാനപ്പെട്ട ബാപ്പുവിനെ ഞാന്‍ നമിക്കുന്നു. മഹാത്മാഗാന്ധിയുടെ മഹത്തായ തത്വങ്ങള്‍ ആഗോളതലത്തില്‍ പ്രസക്തമാണെന്നും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ശക്തി നല്‍കുന്നതാണ്. ഗാന്ധിയന്‍ ആശയങ്ങള്‍ ഇന്നും പ്രചോദനവും പ്രസക്തവുമാണണെന്നും പ്രധാനമന്ത്രി ട്വീറ്ററിലൂടെ അറിയിച്ചു.
ഗാന്ധി മുന്നോട്ട് വെച്ച സമാധാനത്തിന്റെ പാതയില്‍ സഞ്ചരിച്ച് ലോകം മെച്ചപ്പെട്ടതാക്കാമെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി ആന്റോണിയോ ഗുട്ടറസ് ട്വീറ്റ് ചെയ്തു. വിജയത്തിന് ഒരു സത്യാഗ്രഹി ധാരാളം എന്ന് കര്‍ഷക സമരം ഹാഷ്ടാഗില്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ തുടങ്ങിയവരും രാജ്ഘട്ടില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി. മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ജന്മദിനം കൂടിയായ ഇന്ന് ശാസ്ത്രിയുടെ ജീവിതം എപ്പോഴും പ്രചോദനമാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. നേതാക്കളെല്ലാം വിജയ് ഘട്ടിലെത്തിയും പുഷ്പാര്‍ച്ചന നടത്തി.
Discussion about this post